For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഴത്തിന്റെ ഈ ഭാഗം കളഞ്ഞാല്‍ ദു:ഖിക്കേണ്ടി വരും

സൗന്ദര്യസംരക്ഷണത്തിലെ പഴത്തോല്‍ മാജിക് ഉണ്ട്, എന്താണെന്ന് നോക്കാം.

|

പഴത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട. ആരോഗ്യ ഗുണങ്ങള്‍ മാത്രമല്ല സൗന്ദര്യ ഗുണങ്ങളും നിരവധിയാണ്. എന്നാല്‍ പഴത്തിന്റെ ഉപയോഗത്തേക്കാള്‍ പഴത്തിന്റെ തോലിലുള്ള ഗുണങ്ങളാണ് പറയേണ്ടത്. കാരണം പഴം കഴിച്ച് തോല്‍ കളയുന്നതിനു മുന്‍പ് ഒന്ന് ആലോചിക്കുക. ഈ ദുര്‍ഗന്ധത്തിന് പൂര്‍ണമായും വിട പറയാം

പണത്തിന്റെ തോലില്‍ സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല. എന്തൊക്കെ സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങളാണ് പഴത്തിന്റെ തോലില്‍ ഒളിപ്പിച്ച് വെച്ചിട്ടുള്ളത് എന്ന് നോക്കാം. തുടയിടുക്കിലെ ചൊറിച്ചില്‍ ശല്യപ്പെടുത്തുന്നുവോ?

പല്ലിലെ കറ മാറ്റാന്‍

പല്ലിലെ കറ മാറ്റാന്‍

പല്ലിലെ കറ എല്ലാവരുടേയും സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് കോട്ടം തട്ടിയ്ക്കുന്ന ഒന്നാണ്. എന്നാല്‍ ഇതിനെ ഫലപ്രദമായി മാറ്റാന്‍ പഴത്തിന്റെ തോലിന് കഴിയും. പഴത്തിന്റെ തോല്‍ കൊണ്ട് പല്ല് തേച്ചാല്‍ മതി. ഇത് പല്ലിലെ കറയെ നിമിഷനേരം കൊണ്ട് ഇല്ലാതാക്കും.

 അരിമ്പാറ മാറ്റാന്‍

അരിമ്പാറ മാറ്റാന്‍

അരിമ്പാറ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് അതിനെ ഇല്ലാതാക്കാന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് പലര്‍ക്കും അറിയില്ല. എന്നാല്‍ അരിമ്പാറയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ പഴത്തിന്റെ തോലിലൂടെ കഴിയും. പഴത്തിന്റെ തോല്‍ കഷ്ണമാക്കി അരിമ്പാറയുടെ മുകളില്‍ ബാന്‍ഡേജ് ഉപയോഗിച്ച് വെയ്ക്കാം.ഇത് അരിമ്പാറ കൊഴിഞ്ഞ് വീഴുന്നത് വരെ ചെയ്യാവുന്നതാണ്.

മുഖക്കുരു

മുഖക്കുരു

മുഖക്കുരു കൊണ്ട് കഷ്ടപ്പെടുന്നവരും ചില്ലറയല്ല. അതിനെ ഇല്ലാതാക്കാനും പഴത്തിന്റെ തോല്‍ മതി. പഴത്തിന്റെ തോല്‍ കൊണ്ട് മുഖത്ത് ഉരസുക. എന്നാല്‍ പഴത്തിന്റെ തോലിന്റെ ഉള്‍ഭാഗം വേണം അങ്ങനെ ചെയ്യാന്‍ ഇത് മുഖക്കുരുവിനെ ഇല്ലാതാക്കും.

 സോറിയാസിസ് മാറ്റാന്‍

സോറിയാസിസ് മാറ്റാന്‍

സോറിയാസിസ് പോലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പഴത്തിന്റെ തോല്‍ ഉപയോഗിക്കാം.

മുഖത്തിന് നിറത്തിന്

മുഖത്തിന് നിറത്തിന്

മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാനും പഴത്തിന്റെ തോല്‍ ഉപയോഗിക്കാം. പഴത്തോലിന്റെ ഉള്‍ഭാഗം മുഖത്ത് 15 മിനിട്ടോളം ഉരസാം. ഇത് മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കും.

അമിതവണ്ണം ഇല്ലാതാക്കാന്‍

അമിതവണ്ണം ഇല്ലാതാക്കാന്‍

അമിതവണ്ണം എന്ന പ്രശ്‌നം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്കും അതിനെ ഇല്ലാതാക്കാന്‍ പഴത്തിന്റെ തോല്‍ ഉപയോഗിക്കാം. എങ്ങനെയെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

ഉപ്പ്, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ, നാല് പഴത്തിന്റെ തോല്‍, അര ടീസ്പൂണ്‍ കടുക്, അല്‍പം നാരങ്ങ നീര് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

പഴത്തിന്റെ തോല്‍ ചെറിയ കഷ്ണമാക്കി ഉപ്പും മഞ്ഞള്‍പ്പൊടിയും ഇട്ട് വേവിയ്ക്കാം. അല്‍പം എണ്ണയും വെള്ളവും ഇതില്‍ ചേര്‍ക്കാം. തൊലി സോഫ്റ്റ് ആവുന്നത് വരെ ചെയ്യാം. അല്‍പസമയത്തിനു ശേഷം ബാക്കിയുള്ള ചേരുവകളും മിക്‌സ് ചെയ്യാം.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഇതിനു ശേഷം അല്‍പം വെളിച്ചെണ്ണ പാനില്‍ വെച്ച് ചൂടാക്കി അതിലേക്ക് കടുകിട്ട് പൊട്ടിയ ശേഷം ഈ മിശ്രിതം അതിലേക്ക് ചേര്‍ക്കാം. ശേഷം അല്‍പം ഡ്രൈ ആയതിനു ശേഷം വാങ്ങി വെച്ച് ഉപയോഗിക്കാം.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഉപയോഗിക്കുന്നതിനു മുന്‍പ് അല്‍പം ഉപ്പും നാരങ്ങ നീരും കൂടി മിക്‌സ് ചെയ്യാം. ഇത് ദിവസവും രാവിലേയും രാത്രിയും ഭക്ഷണത്തോടൊപ്പം ശീലമാക്കുക. തടിയും വയറും കുറഞ്ഞ് ഫിറ്റ് ആവും എന്ന കാര്യത്തില്‍ സംശയമില്ല.

English summary

Stop Throwing Away This Part of The Banana

As we all know the banana is a very beneficial fruit, but the beneficial properties of the peel are also very important. We can use the banana peel in the following ways.
X
Desktop Bottom Promotion