Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ഈ ദുര്‍ഗന്ധത്തിന് പൂര്‍ണമായും വിട പറയാം
ശരീര ദുര്‍ഗന്ധം ഒരു സാധാരണ സംഭവമാണ് , അതില്‍ ലജ്ജതോന്നേണ്ട കാര്യമില്ല.ഇപ്പോള്‍ നിരവധി പരിഹാരങ്ങള്‍
ചിലര്‍ എപ്പോള്‍ അടുത്തുവന്നാലും നല്ല സുഗന്ധമായിരിക്കും അനുഭവപ്പെടുക. ഇവര്‍ പൂവിതളുകളാലാണോ കുളിക്കുന്നത് , അതോ ആര്‍ക്കും അറിയാത്ത ഏതെങ്കിലും സുഗന്ധദ്രവ്യം ഉപയോഗിക്കുന്നുണ്ടോ എന്നെല്ലാം നമ്മള്‍ക്ക് അത്ഭുതം തോന്നും. അമിതമായ വിയര്‍പ്പും, കക്ഷത്തിലെ ദുര്‍ഗന്ധവും നമ്മളെ പലപ്പോഴും വിഷമിപ്പിക്കുന്ന കാര്യമാണ് , പ്രത്യേകിച്ച് മറ്റുള്ളവരുടെ ഒപ്പം ആയിരിക്കുമ്പോള്‍. കസ്തൂരി മഞ്ഞള്‍ ചര്‍മ്മത്തില്‍ കാണിയ്ക്കും അത്ഭുതം
എന്നാല്‍, ശരീര ദുര്‍ഗന്ധം ഒരു സാധാരണ സംഭവമാണ് , അതില്‍ ലജ്ജതോന്നേണ്ട കാര്യമില്ല.ഇപ്പോള്‍ നിരവധി പരിഹാരങ്ങള്‍ ഇതിന് കണ്ടെത്താന്‍ കഴിയും . കക്ഷത്തിലെ ദുര്‍ഗന്ധം നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടെങ്കില്‍ താഴെ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടിയാണ്. പതിവായി കുളിക്കുന്നത് തീര്‍ച്ചയായും ഗുണം ചെയ്യും . എന്നാല്‍, കക്ഷത്തിലെ ദുര്‍ഗന്ധം എന്നെന്നേക്കുമായി അകറ്റാന്‍ സഹായിക്കുന്ന മറ്റ് ചില മാര്‍ഗ്ഗങ്ങള്‍ കൂടിയുണ്ട് . അതില്‍ ചിലതാണ് താഴെ പറയുന്നത്.

ബേക്കിങ് സോഡ
പ്രകൃതിദത്ത ചേരുവകളില്‍ ഒന്നാണ് ബേക്കിങ് സോഡ. ബേക്കിങ് സോഡ അല്പം ചോളമാവില് ചേര്‍ത്തിളക്കി കക്ഷത്തില്‍ പുരട്ടുക. ചര്‍മ്മത്തിലെ നനവ് ഇല്ലാതാക്കാന്‍ ഇത് സഹായിക്കും. ദിവസം മുഴുവന്‍ ദുര്‍ഗന്ധം ഇല്ലാതാക്കാനും ഇത് സഹായിക്കും. വസ്ത്രധാരണത്തിന് തൊട്ട് മുമ്പ് വേണം ഇത് ചെയ്യാന്‍.

ആപ്പിള്‍ സിഡര്‍ വിനഗര്‍
കക്ഷത്തിലെ ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കുന്ന മറ്റൊന്നാണ് ആപ്പിള്‍ സിഡര്‍ വിനഗര്‍. ഇത് നേരിട്ട് പുരട്ടാം. അല്ലെങ്കില്‍ അല്പം വെള്ളത്തില്‍ നാരങ്ങ നീരും ആപ്പിള്‍ സിഡര്‍ വിനഗറും ചേര്‍ത്ത് നന്നായി ഇളക്കിയതിന് ശേഷം ഈ മിശ്രിതം ഒരു സ്പ്രേ ബോട്ടിലില്‍ ഒഴിച്ച് വയ്ക്കുക. വസ്ത്ര ധാരണത്തിന് തൊട്ടു മുമ്പോ അല്ലെങ്കില്‍ കുളിച്ചതിന് ശേഷമോ കക്ഷത്തില്‍ ഇത് സ്േ്രപ ചെയ്യുക. ദുര്‍ഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളെ ഇത് അകറ്റി നിര്‍ത്തും. ആവശ്യമുള്ളപ്പോള്‍ ഇത് വീണ്ടും ഉപയോഗിക്കാം.

ടീ ട്രീ ഓയില്‍
ബാക്ടീരിയകളെയും ഫംഗസുകളെയും അകറ്റാന്‍ ടീ ട്രീ ഓയില്‍ സഹായിക്കും. കക്ഷത്തില്‍ ഇത് നേരിട്ട് പുരട്ടാം. കൂടാതെ റോസ് വാട്ടറില്‍ ടീ ട്രീ ഓയില്‍ ചേര്‍ത്ത് സ്പ്രേ ചെയ്യുന്നതിലൂടെയും ദുര്‍ഗന്ധം അകറ്റാന്‍ കഴിയും. ദിവസം മുഴുവന്‍ സുഗന്ധം നിലനിര്‍ത്താന്‍ ഇഷ്ടമുള്ള സുഗന്ധതൈലവും ഉപയോഗിക്കാം.

നാരങ്ങ നീര്
ചര്‍മ്മത്തിലെ പിഎച്ച് നില സന്തുലനം ചെയ്ത് ശരീര ദുര്‍ഗന്ധത്തിന് പരിഹാരം നല്കാന് നാരങ്ങ നീര് സഹായിക്കും. നാരങ്ങയുടെ ഒരു ചെറിയ കഷ്ണം കക്ഷത്തില്‍ വച്ച് 10-15 മിനുട്ട് നേരം ഇരിക്കുക. ഉണര്‍വ് നല്കുന്ന നാരങ്ങയുടെ ഗന്ധം ദിവസം മുഴുവന്‍ നിലനിര്‍ത്താന്‍ ഇത് സഹായിക്കും.

മദ്യം
കക്ഷത്തില്‍ അല്പം മദ്യം തളിയ്ക്കുന്നത് ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും. ഗന്ധമില്ലാത്ത മദ്യം വേണം ഇതിനായി തിരഞ്ഞെടുക്കാന്‍.



Click it and Unblock the Notifications
