15മിനിട്ട് കക്ഷത്തിലേയും കഴുത്തിലേയും കറുപ്പകറ്റാം

Posted By:
Subscribe to Boldsky

ശരീരത്തിന് എത്രയൊക്കെ നിറമുണ്ടെങ്കിലും പലപ്പോഴും നമ്മളെ പ്രതിസന്ധിയിലാക്കുന്ന ഒന്നാണ് കഴുത്തിലേയും കക്ഷത്തിലേയും കറുപ്പ്. ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. മറ്റുള്ളരുടെ മുന്നില്‍ പോലും പോവാന്‍ ഈ പ്രശ്‌നം നമ്മളെ വിലക്കും.

എന്നാല്‍ ഇനി കഴുത്തിലേയും കക്ഷത്തിലേയും പ്രശ്‌നത്തിന് പരിഹാരം കാണാം അതിനായി വെറും 15 മിനിട്ട് മാറ്റി വെച്ചാല്‍ മതി. എങ്ങനെ കഴുത്തിലെയും കക്ഷത്തിലേയും കറുപ്പകറ്റി നിറം തിരിച്ച് പിടിയ്ക്കാം എന്ന് നോക്കാം.

 ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പ്, ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ എന്നിവയാണ് ആവശ്യമായി വരുന്ന സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഇവയെല്ലാം നല്ലതു പോലെ മിക്‌സ് ചെയ്ത് ക്രീം പരുവത്തിലാക്കുക. ശേഷം കഴുത്തിനു ചുറ്റും കക്ഷത്തിലും തേച്ച് പിടിപ്പിക്കാം. ഇത് 15 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

 എപ്പോഴൊക്കെ?

എപ്പോഴൊക്കെ?

ആഴ്ചയില്‍ മൂന്ന് തവണ ഇത്തരത്തില്‍ ചെയ്യാവുന്നതാണ്. ഇത് കറുത്ത പാടുകളെ നീക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

ഇത്തരം ക്രീം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്നത് നെഗറ്റീവ് ഫലമായിരിക്കും എന്നതാണ് സത്യം.

സൂര്യപ്രകാശം

സൂര്യപ്രകാശം

വെയില്‍ കൊള്ളുന്നത് പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക. അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നുള്ള സംരക്ഷണത്തിനായി സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക.

വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണം

വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണം

വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണം ധാരാളം കഴിയ്ക്കുക. ഇത് കഴുത്തിലേയും മറ്റും കറുപ്പകറ്റാന്‍ സഹായകമായ ഒന്നാണ്.

 ഒലീവ് ഓയില്‍ ഉപയോഗിക്കാം

ഒലീവ് ഓയില്‍ ഉപയോഗിക്കാം

ഒലീവ് ഓയില്‍ പുരട്ടുന്നതും ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ക്രീമില്‍ ഒലീവ് ഓയില്‍ ചേര്‍ത്തതിന്റെ രഹസ്യം ഇതാണ്.

ഉപ്പ്

ഉപ്പ്

ഉപ്പിനും സൗന്ദര്യസംരക്ഷണത്തില് കൃത്യമായ വഴിയുണ്ട്. അതുകൊണ്ട് തന്നെ ഉപ്പിനെ സൗന്ദര്യസംരക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും. ഇതിന്റെ സ്‌ക്രബ്ബ് ചെയ്യാനുള്ള കഴിവാണ് പലപ്പോഴും കഴുത്തിലെ കറുപ്പകറ്റാന്‍ സഹായിക്കുന്നതും.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയ്ക്കും സൗന്ദര്യസംരക്ഷണത്തില്‍ പ്രത്യേക സ്ഥാനമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ബേക്കിംഗ് സോഡയും കറുപ്പകറ്റാനായി ഉപയോഗിക്കുന്നത്.

English summary

remove those annoying dark patches on the neck and underarms in 15 minutes

remove those annoying dark patches on the neck underarms and inner thighs in 15 minutes read on...