For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീര ദുര്‍ഗന്ധമകറ്റും ഉറപ്പുള്ള ഒറ്റമൂലികള്‍

പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ കൊണ്ട് ഏത് ശരീര ദുര്‍ഗന്ധത്തേയും ഇല്ലാതാക്കാം

|

ആരോഗ്യത്തിനും സൗന്ദര്യത്തിനും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് വിയര്‍പ്പ് നാറ്റം. വിയര്‍പ്പ് നാറ്റം കൊണ്ട് കഷ്ടപ്പെടുന്നവര്‍ പല തരത്തിലുള്ള സ്‌പ്രേയും മറ്റും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ശരീര ദുര്‍ഗന്ധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇത് കൊണ്ടൊന്നും കഴിയില്ല എന്നതാണ് സത്യം. പലപ്പോഴും വിയര്‍പ്പ് നാറ്റം അസഹ്യമാവുന്നതാണ് ശരീര ദുര്‍ഗന്ധത്തിന്റെ പ്രധാന കാരണം. കൗമാരക്കാരിലാണ് ഏറ്റവും കൂടുതല്‍ വിയര്‍പ്പിന്റെ പ്രശ്‌നം ഉണ്ടാവുന്നത്. ശാരീരികമായി വ്യതിയാനങ്ങള്‍ മൂലമാണ് പലപ്പോഴും ശരീരദുര്‍ഗന്ധമുണ്ടാവുന്നത്.

വിയര്‍ക്കുന്നത് ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം തന്നെയാണ്. എല്ലാവരിലും വിയര്‍പ്പിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടാവും എന്നത് സത്യമാണ്. എന്നാല്‍ പലരിലും വിയര്‍പ്പിന്റെ അളവ് കൂടിയും കുറഞ്ഞും ഇരിക്കും. എന്നാല്‍ വിയര്‍ക്കുന്നത് ആരോഗ്യപരമായി നല്ല കാര്യമാണ്. എന്നാല്‍ ഇത്തരത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് എന്നാല്‍ ശരീര ദുര്‍ഗന്ധം കൊണ്ട് പല വിധത്തിലാണ് പലരും കഷ്ടപ്പെടുന്നത്. ബാക്ടീരിയകള്‍ വിയര്‍പ്പുമായി ചേരുന്നതാണ് പലപ്പോഴും ശരീര ദുര്‍ഗന്ധത്തിന്റെ പ്രധാന കാരണം. കക്ഷം, കൈപ്പത്തി, സ്വകാര്യഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് ദുര്‍ഗന്ധം കൂടുതല്‍ ഉണ്ടാവുന്നത്.

എന്നാല്‍ ഇതിന് എന്തൊക്കെ തരത്തിലാണ് പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം. ഇത് പലപ്പോഴും പല വിധത്തില്‍ നാടന്‍ പ്രയോഗങ്ങള്‍ ആണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നമുക്ക് സ്ഥിരമായി ചെയ്യുവുന്ന ചില കാര്യങ്ങള്‍ തന്നെയാണ് ഇവയെല്ലാം. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ ശരീര ദുര്‍ഗന്ധം മാറുന്ന പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

ചൂടുവെള്ളത്തിലെ കുളി

ചൂടുവെള്ളത്തിലെ കുളി

കുളിക്കുന്നത് ശരീര ദുര്‍ഗന്ധത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. എന്നാല്‍ കുളിക്കുമ്പോള്‍ എന്നും ഇളം ചൂടുവെള്ളത്തില്‍ കുളിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ടത്. കുളിക്കുമ്പോള്‍ ചൂടുവെള്ളവും സോപ്പും വേണം ഉപയോഗിക്കാന്‍. ഇത് പലപ്പോഴും ശരീര ദുര്‍ഗന്ധത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

വൃത്തിയുള്ള വസ്ത്രങ്ങള്‍

വൃത്തിയുള്ള വസ്ത്രങ്ങള്‍

വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കേണ്ട കാര്യത്തിലും ശ്രദ്ധിക്കണം. പ്രത്യേകിച്ച് അടിവസ്ത്രങ്ങള്‍ ധരിക്കുന്നത് വൃത്തിയുള്ളതായിരിക്കണം. വൃത്തിയുള്ള വസ്ത്രങ്ങള്‍, അടി വസ്ത്രങ്ങള്‍, സോക്‌സ് എന്നിവയെല്ലാം വൃത്തിയുള്ളതായിരിക്കണം.

 ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ കൊണ്ട് വിയര്‍പ്പ് നാറ്റത്തെ ഇല്ലാതാക്കാം. ഇത് ബാക്ടീരിയകളെ നശിപ്പിക്കുന്നതിനും സഹായിക്കുന്നു. കുളിക്കുന്ന വെള്ളത്തില്‍ അല്‍പം ബേക്കിംഗ് സോഡ ഇട്ട് അത് കൊണ്ട് കുളിച്ചാല്‍ മതി. ഇത് വിയര്‍പ്പ് നാറ്റം ഇല്ലാതാക്കുന്നു. മാത്രമല്ല ശരീര ദുര്‍ഗന്ധം എന്ന പ്രശ്‌നത്തെയും ഇല്ലാതാക്കുന്നു.

 ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൊണ്ടും ശരീര ദുര്‍ഗന്ധത്തെ ഇല്ലാതാക്കാം. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ത്ത് കുളിച്ചാല്‍ മതി. ഇത് ശരീര ദുര്‍ഗന്ധത്തെ എന്നന്നേക്കുമായി അകറ്റുന്നു. മാത്രമല്ല അല്‍പം പഞ്ഞിയില്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ പുരട്ടി ഇത് കക്ഷത്തിലും മറ്റും തേച്ചാല്‍ ശരീര ദുര്‍ഗന്ധവും വിയര്‍പ്പ് നാറ്റവും എന്നന്നേക്കുമായി ഇല്ലാതാവുന്നു.

നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ നീരാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. നാരങ്ങ നീര് ശരീര ദുര്‍ഗന്ധം അകറ്റാന്‍ ഏറ്റവും മികച്ച പരിഹാരമാണ്. ഇത് ചര്‍മ്മത്തിലെ പി എച്ച് ലെവല്‍ ഉയര്‍ത്തുന്നു. അല്‍പം നാരങ്ങ നീര് പഞ്ഞിയില്‍ മുക്കി കക്ഷത്തില്‍ തേച്ച് പിടിപ്പിക്കാം. ഇത് ഉണങ്ങിക്കഴിയുമ്പോള്‍ അല്‍പം വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് വിയര്‍പ്പ് നാറ്റവും ശരീര ദുര്‍ഗന്ധവും ഇല്ലാതാക്കുന്നു.

 തക്കാളി

തക്കാളി

തക്കാളി കൊണ്ടും നിങ്ങളുടെ ശരീര ദുര്‍ഗന്ധത്തെ ഇല്ലാതാക്കാം. ഇതിലുള്ള ആന്റി സെപ്റ്റിക് പ്രോപ്പര്‍ട്ടീസ് ആണ് ശരീര ദുര്‍ഗന്ധം ഇല്ലാതാക്കുന്നത്. തക്കാളി ജ്യൂസ് ആക്കി ഇത് ഒരു ബക്കറ്റ് വെള്ളത്തില്‍ കലക്കി കുളിക്കുമ്പോള്‍ ഉപയോഗിക്കാം. ഇത് ശരീര ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നു.

ദുര്‍ഗന്ധ നാശിനി

ദുര്‍ഗന്ധ നാശിനി

കക്ഷത്തിലെ വിയര്‍പ്പിനും മറ്റ് പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ ഡിയോഡ്രന്റുകളും ദുര്‍ഗന്ധ നാശിനിയും ഉപയോഗിക്കാം. ഇത് കക്ഷത്തിലെ ദുര്‍ഗന്ധം ഇല്ലാതാക്കുന്നു. എന്നാല്‍ ഇത് കൂടുതല്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം പാര്‍ശ്വഫലങ്ങളെ പേടിക്കേണ്ടത് അത്യാവശ്യമാണ്.

 ഭക്ഷണം ശ്രദ്ധിക്കുക

ഭക്ഷണം ശ്രദ്ധിക്കുക

ഭക്ഷണത്തിന്റ കാര്യത്തിലും അല്‍പം ശ്രദ്ധിക്കണം. ഇത് പലപ്പോഴും ശരീര ദുര്‍ഗന്ധമുണ്ടാക്കുന്ന കാര്യത്തില്‍ മുന്നിലാണ്. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങളെ തിരിച്ചറിഞ്ഞ് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. കാരണം ശരീര ദുര്‍ഗന്ധമുണ്ടാക്കുന്ന കാര്യത്തില്‍ ഈ ഭക്ഷണങ്ങളും പ്രശ്‌നമുണ്ടാക്കുന്നു.

 ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ ആണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഇത് പലപ്പോഴും പല വിധത്തിലാണ് സൗന്ദര്യത്തെ സഹായിക്കുന്നത്. എന്നാല്‍ ഇത് ശരീര ദുര്‍ഗന്ധമെന്ന പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഇത് തേച്ച് കുളിച്ചാല്‍ അത് ശരീര ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നു.

 നാരങ്ങ നീരും ഇഞ്ചിയും

നാരങ്ങ നീരും ഇഞ്ചിയും

രണ്ടും ചതച്ച് കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ത്താല്‍ മതി. ഇത് ശരീര ദുര്‍ഗന്ധം അകറ്റുന്നതിന് സഹായിക്കുന്നു. നാരങ്ങ നീര് കൊണ്ട് പല വിധത്തില്‍ സൗന്ദര്യസംരക്ഷണം നടത്താം. ഇത് പലപ്പോഴും കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ത്താല്‍ അത് ഏത് ശരീരദുര്‍ഗന്ധത്തേയും ഇല്ലാതാക്കുന്നു. ഇത് പലപ്പോഴും ആരോഗ്യത്തിനും ശരീരം ഫ്രഷ് ആവാനും സഹായിക്കുന്നു.

English summary

Really Effective Home Remedies for Body Odor

Really Effective Home Remedies for Body Odor read on.
Story first published: Friday, November 10, 2017, 17:50 [IST]
X
Desktop Bottom Promotion