ചര്‍മ്മം പട്ടുപോലെയാവാന്‍ കഞ്ഞിവെള്ളം

Posted By:
Subscribe to Boldsky

കഞ്ഞിവെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ വളരെ കൂടുതലാണ്. എന്നാല്‍ പലരും കഞ്ഞിവെള്ളം കളയുകയാണ് ചെയ്യുന്നത്. എന്നാല്‍ ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് കഞ്ഞിവെള്ളം എന്ന കാര്യത്തില്‍ സംശയമില്ല. ആരോഗ്യത്തേക്കാളുപരി സൗന്ദര്യസംരക്ഷണത്തിന് ഗുണം ചെയ്യുന്ന ഒന്നാണ് കഞ്ഞിവെള്ളം.

പെണ്‍കുട്ടികള്‍ അറിയണം, നീണ്ട മുടിയുടെ രഹസ്യം

മുഖത്തുണ്ടാകുന്ന പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം. ചര്‍മ്മത്തിനെ പട്ടുപോലെ മൃദുലമാക്കാന്‍ കഞ്ഞിവെള്ളത്തിന് കഴിയും. കഞ്ഞിവെള്ളം സൗന്ദര്യത്തിനെ എങ്ങനെയെല്ലാം സഹായിക്കും എന്ന് നോക്കാം.

മുഖം കഴുകിയാല്‍

മുഖം കഴുകിയാല്‍

ചര്‍മ്മത്തിന് മൃദുലത നല്‍കാന്‍ വളരെയധികം സഹായിക്കുന്നു കഞ്ഞിവെള്ളത്തിന്റെ ഉപയോഗം. കഞ്ഞി വെള്ളം ഉപയോഗിച്ച് മുഖം കഴുകിയാല്‍ ഇത് മുഖത്തിന് മൃദുലത നല്‍കുന്നു.

മുഖത്തെ പാടുകള്‍ മാറ്റാന്‍

മുഖത്തെ പാടുകള്‍ മാറ്റാന്‍

മുഖത്ത് പല തരത്തിലുള്ള പാടുകള്‍ ഉണ്ടാവാറുണ്ട്. ഇത്തരം പാടുകള്‍ക്ക് പരിഹാരം കാണാന്‍ കഞ്ഞിവെള്ളത്തിന് കഴിയും. ദിവസവും കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകിയാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം.

 മുഖക്കുരുവിനെ ഇല്ലാതാക്കാന്‍

മുഖക്കുരുവിനെ ഇല്ലാതാക്കാന്‍

മുഖക്കുരു കൊണ്ട് വിഷമിക്കുന്നവര്‍ക്ക് നല്ലൊരു പരിഹാരമാണ് കഞ്ഞിവെള്ളം ഉപയോഗിക്കുന്നത്. ഇത് മുഖക്കുരുവിനെ ഇല്ലാതാക്കുന്നു.

 എണ്ണമയമുള്ള ചര്‍മ്മത്തിന് പരിഹാരം

എണ്ണമയമുള്ള ചര്‍മ്മത്തിന് പരിഹാരം

എണ്ണമയമുള്ള ചര്‍മ്മത്തിന് പരിഹാരം കാണാനും കഞ്ഞിവെള്ളത്തിന് കഴിയും. കഞ്ഞിവെള്ളം പഞ്ഞി ഉപയോഗിച്ച് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മോയ്‌സ്ചുറൈസറിന്റെ ഫലം നല്‍കും.

മുടി കഴുകാന്‍

മുടി കഴുകാന്‍

കഞ്ഞി വെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് മുടിക്ക് കണ്ടീഷണര്‍ ഉപയോഗിക്കുന്ന ഗുണം നല്‍കും. ഇത് മുടിക്ക് തിളക്കവും ആരോഗ്യവും കരുത്തും നല്‍കുന്നു.

 താരന് പരിഹാരം

താരന് പരിഹാരം

അല്‍പം കഞ്ഞി വെള്ളത്തില്‍ നാരങ്ങ നീര് മിക്‌സ് ചെയ്ത് മുടി കഴുകിയാല്‍ അത് താരന് പരിഹാരം കാണാന്‍ സഹായിക്കും.

 തലമുടി വളരാന്‍

തലമുടി വളരാന്‍

തലമുടി വളരാന്‍ വളരെ ഫലപ്രദമായ ഒരു മാര്‍ഗ്ഗമാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളത്തില്‍ അല്‍പം ചെറുപയര്‍ പൊടി മിക്‌സ് ചെയ്ത് അത് കൊണ്ട് മുടി കഴുകാന്‍ ഉപയോഗിക്കാം.

English summary

How to Use Rice Water for Beautiful Skin and Hair

Rice water contains nutrients that can be beneficial for your skin and hair.
Story first published: Wednesday, September 13, 2017, 17:20 [IST]
Subscribe Newsletter