Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
വായ്നാറ്റത്തിന് ഇനി നിമിഷ പരിഹാരം
ഇനി വായ്നാറ്റത്തിന് വെറും ഒരു ദിവസം കൊണ്ട് പരിഹാരം കാണാം
പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് വായ്നാറ്റം. ഇത് കാരണം സമൂഹത്തില്‍ ഇറങ്ങിച്ചെന്ന് മറ്റുള്ളവരോട് ഇടപഴകാന്‍ വരെ ഈ പ്രശ്നം കാരണം മടി കാണിയ്ക്കാറുണ്ട്. ഇതിന് പ്രധാന കാരണം ബാക്ടീരിയയാണ്.
വായ വൃത്തിയായി സൂക്ഷിച്ചാല്‍ ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം കാണാം. സ്ഥിരമായി ബ്രഷ് ചെയ്യുക, ഭക്ഷണം കഴിച്ചയുടന്‍ വായ കഴുകുക എന്നിവയെല്ലാം ചെയ്താല്‍ ഈ പ്രശ്നത്തെ പരിഹരിയ്ക്കാം. ഇതല്ലാതെ നമുക്ക് നിമിഷ നേരം കൊണ്ട് വയ്നാറ്റം ഇല്ലാതാക്കാന്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍ നോക്കാം.

പെരുംജീരകം
പെരുംജീരകം കൊണ്ട് വായ് നാറ്റം ഇല്ലാതാക്കുക. ഇത് വായിലെ ബാക്ടീരിയയെ എന്നന്നേക്കുമായി ഇല്ലാതാക്കും. ഭക്ഷണം കഴിച്ച് കഴിഞ്ഞ ഉടന്‍ പെരുംജീരകം ചവയ്ക്കാം.

കറുവപ്പട്ട
ഒരു കപ്പ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ കറുവപ്പട്ട പൊടി ചേര്‍ത്ത് തിളപ്പിക്കാം. ഇതിലേക്ക് കറുവയിലയും ഏലവും ചേര്‍ത്ത് ഇത് കൊണ്ട് വായ കഴുകുക.

ഉലുവ
ഉലുവയും വായ് നാറ്റത്തിന് ഉത്തമ പരിഹാരമാണ്. ഒരു കപ്പ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഉലുവ ചേര്‍ത്ത് തിളപ്പിച്ച് രണ്ട് തവണയായി വെള്ളം കുടിയ്ക്കാം.

മല്ലിയില
മല്ലിയില കൊണ്ട് ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കും. മല്ലിയില ചവയ്ക്കുന്നത് വായ്നാറ്റത്തെ എന്നന്നേക്കുമായി പ്രതിരോധിയ്ക്കാം.

നാരങ്ങ നീര്
നാരങ്ങ നീര് വായിലെ ബാക്ടീരിയയെ ഇല്ലാതാക്കാനും വായ്നാറ്റത്തെ കുറയ്ക്കാനും സഹായിക്കുന്നു.

തുളസി
തുളസിയില ചവയ്ക്കുന്നതും വായ്നാറ്റത്തെ ഇല്ലാതാക്കും. എന്നാല്‍ തുളസിയില അധികം ചവയ്ക്കരുത്. പതിയെ ചവച്ച് തുപ്പിക്കളയാം.

കര്‍പ്പൂര തുളസി
കര്‍പ്പൂര തുളസിയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. കര്‍പ്പൂര തുളസിയെണ്ണ ഉപയോഗിക്കുന്നത് വായ്നാറ്റത്തെ പരിഹരിയ്ക്കുന്നു.



Click it and Unblock the Notifications
