ഇരട്ടത്താടി ഒഴിവാക്കാന്‍ ഇനി എളുപ്പമാര്‍ഗ്ഗം

Posted By:
Subscribe to Boldsky

ശരീരസംരക്ഷണത്തില്‍ പ്രാധാന്യം നല്‍കുന്നവര്‍ക്ക് തലവേദന ഉണ്ടാക്കുന്ന പ്രശ്‌നമാണ് ഇരട്ടത്താടി. എന്നാല്‍ ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ആത്മവിശ്വാസത്തെ തകര്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഇരട്ടത്താടി എന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ പല വഴികളും തേടുന്നവര്‍ നമുക്കിടയിലുണ്ട്.

മുഖത്തെ ഏത് പാടിനും പരിഹാരം ഇനി കൈക്കുള്ളില്‍

ശരീരഭാരം വര്‍ദ്ധിക്കുമ്പോള്‍ കഴുത്തിനു താഴെ കൊഴുപ്പ് വന്നടിയുന്ന അവസ്ഥയാണ് ഇരട്ടത്താടി. ഇതിലൂടെ പ്രതിഫലിക്കുന്നത് ശരീരത്തിന്റെ അമിതഭാരം തന്നെയാണ്. എന്നാല്‍ ഇതിനെ വളരെ വേഗം തന്ന പരിഹരിക്കാവുന്ന അവസ്ഥയുണ്ട്. എന്തൊക്കെ കാരണങ്ങളാണ് ഇരട്ടത്താടിക്ക് പുറകില്‍ ഉള്ളതെന്നും എങ്ങിനെ ഇതിനെയെല്ലാം പരിഹരിക്കാം എന്നും നമുക്ക് നോക്കാം.

ജീന്‍

ജീന്‍

പലരിലും ജീനിന്റെ സ്വഭാവം വെച്ച് ഇരട്ടത്താടിക്ക് കാരണമാവാറുണ്ട്. ജീന്‍ ആണ് നമ്മുടെ മുഖത്തിന്റെ ഷേപ്പ് തീരുമാനിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ജീനുകളാണ് ഇരട്ടത്താടിക്കും പലപ്പോഴും കാരണമാകുന്നത്.

 പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍

പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍

പ്രായമാകുന്നതിന്റെ ലക്ഷണങ്ങളാണ് മറ്റൊന്ന്. നിങ്ങള്‍ക്ക് പ്രായമാകുമ്പോള്‍ നിങ്ങളിലെ മെറ്റബോളിസം കുറയുന്നു. ഇത് സംഭവിക്കുന്നതിലൂടെ മസില്‍ മാസ് കുറയുന്നു. ഇത് ചര്‍മ്മം അയഞ്ഞ് തൂങ്ങുന്നതിനും അതിലൂടെ ഇരട്ടത്താടി രൂപപ്പെടാനും കാരണമാകുന്നു.

 അമിതവണ്ണം

അമിതവണ്ണം

അമിത വണ്ണക്കാരും ഇരട്ടത്താടിയെ പേടിക്കണം. നിങ്ങളിലെ കൊഴുപ്പ് പലപ്പോഴും അമിതവണ്ണത്തിലേക്ക് നിങ്ങളെ നയിക്കുന്നു. ഇത് താടിക്ക് കീഴെയും കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് കാരണമാകുന്നു. അതിലൂടെ തന്നെ ഇരട്ടത്താടിയായി ഇത് രൂപാന്തരം പ്രാപിക്കാനും കാരണമാകുന്നു.

 ഇരട്ടത്താടി ഒഴിവാക്കാന്‍

ഇരട്ടത്താടി ഒഴിവാക്കാന്‍

ഇരട്ടത്താടിയെ ഇല്ലാതാക്കാന്‍ ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഇത് നിങ്ങളിലെ ഇരട്ടത്താടി ഇല്ലാതാക്കി അമിത കൊഴുപ്പിനെ കളയുന്നു. എന്താണ് ആ മാര്‍ഗ്ഗം എന്ന് നോക്കാം.

മധുരം പരമാവധി കുറക്കാം

മധുരം പരമാവധി കുറക്കാം

മധുരം ഇഷ്ടമുള്ളവരാണെങ്കില്‍ പോലും മധുരത്തെ പരമാവധി കുറക്കാവുന്നതാണ്. ഇത്തരത്തില്‍ മധുരം കുറച്ച് കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നു. ഇത് ഇരട്ടത്താടിയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നു.

 ജങ്ക് ഫുഡിന് വിട നല്‍കാം

ജങ്ക് ഫുഡിന് വിട നല്‍കാം

ജങ്ക് ഫുഡ് പോലുള്ള ഭക്ഷണങ്ങളും മറ്റുമാണ് ശരീരത്തില്‍ അനാരോഗ്യവും കൊഴുപ്പും വര്‍ദ്ധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ജങ്ക്ഫുഡ് പോലുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക എന്നുള്ളതാണ്.

ഉപ്പ് കുറക്കാം

ഉപ്പ് കുറക്കാം

ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കുറക്കുകയാണ് ചെയ്യേണ്ടത്. ഉപ്പ് കുറച്ച ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ഉപ്പ് കൂടുതല്‍ കഴിക്കുന്നത് പലപ്പോഴും ഇരട്ടത്താടിയെന്ന പ്രശ്‌നത്തിന് ആക്കം കൂട്ടും എന്നതാണ് സത്യം.

 പ്രഭാത ഭക്ഷണം രാവിലെ നേരത്തെ

പ്രഭാത ഭക്ഷണം രാവിലെ നേരത്തെ

പ്രഭാത ഭക്ഷണം കഴിക്കുന്നതിന് കൃത്യമായ സമയം കണ്ടെത്തുക. അധികം വൈകാതെ നേരത്തേ തന്നെ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ശരീരത്തിന് ആരോഗ്യം നല്‍കുന്നതോടൊപ്പം അമിതവണ്ണമെന്ന പ്രശ്‌നവും ഇത് വഴി ഇരട്ടത്താടിയും ഇല്ലാതാക്കുന്നു.

 ധാരാളം വെള്ളം കുടിക്കാം

ധാരാളം വെള്ളം കുടിക്കാം

വെള്ളം ധാരാളം കുടിക്കുന്നതും ഇരട്ടത്താടിയെ ഇല്ലാതാക്കാനുള്ള ഏറ്റവും നല്ല പരിഹാര മാര്‍ഗ്ഗമാണ്. നിങ്ങള്‍ ധാരാളം വെള്ളം കുടിക്കുമ്പോള്‍ അത് വിശപ്പിനെ കുറക്കുകയാണ് ചെയ്യുന്നത്. ഇത് വഴി ശരീരത്തിലെ കൊഴുപ്പും ഇല്ലാതാവുന്നു.

English summary

How to get rid of a double chin fast

While there are surgical procedures that can eliminate a double chin, they can be expensive. There are many simple home treatment options to get rid of a double chin read on.
Story first published: Tuesday, October 3, 2017, 16:35 [IST]