ഇരട്ടത്താടിയെന്ന പ്രശ്‌നത്തെ ഒഴിവാക്കാന്‍

Posted By:
Subscribe to Boldsky

ഇരട്ടത്താടി സൗന്ദര്യസംരക്ഷണത്തിന് വിലങ്ങ് തീര്‍ക്കുന്ന ഒന്ന് തന്നെയാണ്. ഇരട്ടത്താടി കൊണ്ട് കഷ്ടപ്പെടുന്നവര്‍ അതിനെ കുറക്കാന്‍ പല വിധത്തിലുള്ള ചികിത്സകളും മരുന്നുകളും തേടുന്നവര്‍ കുറവല്ല. എന്നാല്‍ ഇനി ഇരട്ടത്താടിയെന്ന പ്രശ്‌നത്തെ വീട്ടുവൈദ്യങ്ങള്‍ കൊണ്ട് തന്നെ ഇല്ലാതാക്കാം.

ചിലര്‍ സര്‍ജറി ചെയ്തും ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കും. എന്നാല്‍ ഇതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ചില ഗൃഹവൈദ്യത്തിലൂടെ ഈ പ്രശ്‌നങ്ങളെയെല്ലാം നമുക്ക് വിദഗ്ധമായി ഇല്ലാതാക്കാം. അതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ച്യൂയിംഗം

ച്യൂയിംഗം

ച്യൂയിംഗ് ഷുഗര്‍ഫ്രീ ആയിട്ടുള്ളത് വാങ്ങിക്കഴിച്ചാല്‍ മതി. ഇത് കീഴ്ത്താടിയിലെ കൊഴുപ്പിനെ ഇല്ലാതാക്കുകയും. മുഖത്തെ മാംസപേശികള്‍ക്ക് വ്യായാമമാവുകയും ചെയ്യുന്നു. പെട്ടെന്ന് തന്നെ ഇരട്ടത്താടി കുറക്കാവുന്ന ഒന്നാണ് ഈ ച്യൂയിംഗം പരിപാടി.

കൊക്കോബട്ടര്‍

കൊക്കോബട്ടര്‍

കൊക്കോ ബട്ടര്‍ ദിവസവും തേക്കുന്നത് ചര്‍മ്മത്തിന്റെ ഇലാസ്തിസിറ്റിക്ക് മാറ്റം വരുത്തുന്നു. ദിവസവും കൊക്കോബട്ടര്‍ താടിയില്‍ പുരട്ടി മസ്സാജ് ചെയ്യാവുന്നതാണ്. ഇത് ഇരട്ടത്താടിയെന്ന പ്രശ്‌നത്തെ ദിവസങ്ങള്‍ കൊണ്ട് തന്നെ ഇല്ലാതാക്കുന്നു.

 മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ളയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് ചര്‍മ്മത്തിന്റെ എല്ലാ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു. രണ്ട് മുട്ടയുടെ വെള്ള ഒരു ടേബിള്‍ സ്പൂണ്‍ പാല്‍, തേന്‍, നാരങ്ങ നീര് എന്നിവ മിക്‌സ് ചെയ്ത് ദിവസവും രണ്ട് നേരം മസ്സാജ് ചെയ്യുക. ഇത് ഇരട്ടത്താടിയെ ഇല്ലാതാക്കുന്നു.

ഗ്ലിസറിന്‍

ഗ്ലിസറിന്‍

ഗ്ലിസറിനാണ് മറ്റൊരു പ്രശ്‌നം. ഒരു ടേബിള്‍ സ്പൂണ്‍ ഗ്ലിസറിന്‍, അര ടേബിള്‍ സ്പൂണ്‍ എപ്‌സം സാള്‍ട്ട് എന്നിവ അല്‍പം കര്‍പ്പൂരതുളസിയെണ്ണയില്‍ മിക്‌സ് ചെയ്ത് താടിയില്‍ പുരട്ടുക. ഇത് ചര്‍മ്മത്തിലേക്ക് പെട്ടെന്ന് തന്നെ ആഴ്ന്നിറങ്ങുന്നു. അല്‍പസമയത്തിനു ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകിക്കളയാവുന്നതാണ്.

 താടിക്ക് വ്യായാമം

താടിക്ക് വ്യായാമം

താടിക്ക് വ്യായാമം ചെയ്യുന്നതും നല്ലതാണ്. ഇത് താടിയെല്ല്, കീഴ്ത്താടി, മുഖം എന്നീ ഭാഗങ്ങളിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നു. മാത്രമല്ല ഇരട്ടത്താടിയെന്ന പ്രതിസന്ധിയെ മറികടക്കാനും സഹായിക്കുന്നു.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീയിലുള്ള ആന്റി ഓക്‌സിഡന്റ് ശരീരത്തിന്റെ മെറ്റബോളിസത്തെ ഉയര്‍ത്തുന്നു. ഇത് ശരീരത്തിലെ അമിത കലോറിയെ ഇല്ലാതാക്കുന്നു. ഇത് ദിവസവും കഴിക്കുന്നത് ഇരട്ടത്താടിയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നു.

വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ ചര്‍മ്മത്തിന്റെ ഇല്‌സാതിസിറ്റി വര്‍ദ്ധിപ്പിക്കുന്നു. ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനായി ഇലക്കറികള്‍ ധാരാളം കഴിക്കുക, പാലും പാലുല്‍പ്പന്നങ്ങളും ധാരാളം കഴിക്കുക എന്നത് ശ്രദ്ധിക്കേണ്ട ഒന്നാണ്.

English summary

How to Get Rid of a Double Chin

We have all tried tricks to hide a double chin. Here are the top ways to get rid of a double chin
Story first published: Monday, July 10, 2017, 10:24 [IST]
Subscribe Newsletter