For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറുനാരങ്ങ മുഖത്ത് കാണിയ്ക്കും അത്ഭുതം ചില്ലറയല്ല

നാരങ്ങ നീരില്‍ സൗന്ദര്യസംരക്ഷണം എങ്ങനെയൊക്കെ സാധ്യമാകും എന്ന് നോക്കാം

|

ചെറുനാരങ്ങ കൊണ്ട് നിരവധി ആരോഗ്യ സൗന്ദര്യ ഗുണങ്ങളാണ് ഉള്ളത്. ഇന്നത്തെ ചെറുപ്പക്കാരെ അലട്ടുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വെറും ചെറുനാരങ്ങയിലൂടെ കഴിയുന്നു. ആരോഗ്യ ഗുണങ്ങളും നിരവധിയാണ് നാരങ്ങയ്ക്ക് എന്ന കാര്യത്തില്‍ സംശയമില്ല.

<strong>വരണ്ട ചര്‍മ്മവും ചൊറിച്ചിലും; പരിഹാരം തൈര്</strong>വരണ്ട ചര്‍മ്മവും ചൊറിച്ചിലും; പരിഹാരം തൈര്

നാരങ്ങ കൊണ്ടുള്ള സൗന്ദര്യസംരക്ഷണ ഉപയോഗങ്ങള്‍ നിരവധിയറിയാമെങ്കിലും ഇനി പറയുന്ന സൗന്ദര്യഗുണങ്ങളാണ് ഇവയില്‍ പ്രധാനപ്പെട്ടത്. അവ എന്തൊക്കെയെന്ന് നോക്കാം.

ചുളിവുകള്‍ മാറ്റാന്‍

ചുളിവുകള്‍ മാറ്റാന്‍

മുഖത്തെ ചുളിവുകളും കുത്തുകളും മാറ്റാന്‍ പൂര്‍ണപരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങ. ഏത് സൗന്ദര്യ വര്‍ദ്ധക വസ്തുക്കളേക്കാള്‍ ഗുണമാണ് നാരങ്ങ ഉപയോഗിച്ചാല്‍ ലഭിയ്ക്കുന്നത്.

 മുടി തിളങ്ങാന്‍

മുടി തിളങ്ങാന്‍

മുടിയ്ക്ക് തിളക്കം നല്‍കാനും നാരങ്ങ തന്നെ ശരണം. മുടിയുടെ ഒരുഭാഗം തിളക്കം നല്‍കാന്‍ ആ ഭാഗത്ത് മാത്രം നാരങ്ങ നീര് തേച്ച് വെയിലത്ത് വെച്ച് ഉണക്കാം. ഇത് ഹെയര്‍ കളറിന്റെ ഗുണം ചെയ്യും.

താരന് പരിഹാരം

താരന് പരിഹാരം

താരന് പരിഹാരം നല്‍കാന്‍ നാരങ്ങ നീര് ഉത്തമമാണ്. തലയോട്ടിയില്‍ നല്ലതു പോലെ നാരങ്ങ നീര് തേച്ച് പിടിപ്പിച്ച് 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് താരനെ പൂര്‍ണമായും അകറ്റും.

 മുഖത്തെ എണ്ണമയം

മുഖത്തെ എണ്ണമയം

മുഖത്തെ എണ്ണമയം ഇല്ലാതാക്കാനും മുഖത്തെ കറുത്ത പാടിനും മുഖത്തെ കുരുക്കള്‍ക്കും പരിഹാരം നല്‍കാന്‍ നാരങ്ങ നീര് സഹായിക്കും. ചെറുനാരങ്ങ നീരില്‍ അല്‍പം വെള്ളം ചേര്‍ത്ത് മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ മുഖം മൃദുലമാവുകയും മുഖകാന്തി വര്‍ദ്ധിയ്ക്കുകയും ചെയ്യും.

 പല്ലിന്റെ ആരോഗ്യം

പല്ലിന്റെ ആരോഗ്യം

പല്ലിന്റെ ആരോഗ്യ കാര്യത്തിലും നാരങ്ങ തന്നെ മുന്നില്‍. നാരങ്ങ നീരിനോടൊപ്പം അല്‍പം ഉപ്പും ബേക്കിംഗ് സോഡയും ചേര്‍ത്ത് തേച്ചാല്‍ പല്ലിന് തിളക്കവും വായ്‌നാറ്റവും ഇല്ലാതാവുന്നു.

 ചുണ്ടിന് വരള്‍ച്ച മാറാന്‍

ചുണ്ടിന് വരള്‍ച്ച മാറാന്‍

വരണ്ട ചുണ്ടുകള്‍ക്ക് പരിഹാരം കാണാനും നാരങ്ങ നീര് ഉത്തമമാണ്. പാല്‍പ്പാടയിലും തേനിലും ചെറുനാരങ്ങ നീര് ചേര്‍ത്ത് ലിപ്ബാം ഉണ്ടാക്കി പുരട്ടിയാല്‍ മതി.

 കൈകള്‍ തിളങ്ങാന്‍

കൈകള്‍ തിളങ്ങാന്‍

കൈകള്‍ തിളങ്ങാനും ഏറ്റവും മികച്ചതാണ് നാരങ്ങ. കൈകളുടെ ഭംഗി നിലനിര്‍ത്താനും നാരങ്ങ തന്നെയാണ് ഉത്തമം. നാരങ്ങ നീരും ആല്‍മണ്ട് ഓയിലും കൃത്യമായി തേച്ച് പിടിപ്പിച്ചാല്‍ കൈക്ക് നിറവും തിളക്കവും ലഭിയ്ക്കും.

നഖങ്ങള്‍ക്ക് സൗന്ദര്യം

നഖങ്ങള്‍ക്ക് സൗന്ദര്യം

നഖത്തിന്റെ സൗന്ദര്യം സംരക്ഷിക്കാനും നാരങ്ങ നീര് തന്നെയാണ് ഉത്തമം. നാരങ്ങ നീരില്‍ നഖങ്ങള്‍ മുക്കിപ്പിടിയ്ക്കുന്നത് നഖത്തിന്റെ ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കുന്നു.

English summary

How To Apply Lemon Juice On Face And Skin And Its Benefits

How To Apply Lemon Juice On Face And Skin And Its Benefits, read on.
X
Desktop Bottom Promotion