ഒരു ശരീരരോമവും രണ്ടാമതു വരില്ല,ഗ്യാരന്റി വഴി

Posted By:
Subscribe to Boldsky

രോമവളര്‍ച്ച പലരേയും, പ്രത്യേകിച്ചു സ്ത്രീകളെ ബാധിയ്ക്കുന്ന സൗന്ദര്യപ്രശ്‌നമാണ്. ഇതുകൊണ്ടുതന്നെ ശരീരത്തിലെ രോമങ്ങള്‍ നീക്കാനുള്ള വഴികളെക്കുറിച്ചു ചിന്തിയ്ക്കുന്നവരാണ് പലരും.

വാക്‌സിംഗ്, ത്രെഡിംഗ് പോലുള്ള വഴികളും രോമം പൂര്‍ണമായും നീക്കുമെന്നവകാശപ്പെടുന്ന കൃത്രിമ ക്രീമുകളും പല തരത്തിലുളള പ്രശ്‌നങ്ങളുമുണ്ടാക്കും. അലര്‍ജിയും മറ്റും. മാത്രമല്ല, എല്ലാ ക്രീമുകളും എല്ലാവര്‍ക്കും ചേരുമെന്നും വരില്ല.

ശരീരത്തിലെ രോമം പൂര്‍ണമായും നീക്കാന്‍ സഹായിക്കുന്ന ധാരാളം പ്രകൃതിദത്ത വഴികളുണ്ട്. ഇത്തരത്തിലെ ചില വഴികളെക്കുറിച്ചറിയൂ,

പച്ചപ്പപ്പായ

പച്ചപ്പപ്പായ

അരക്കപ്പു പപ്പായ പച്ചപ്പപ്പായ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി മിക്‌സിയില്‍ അടിച്ചു പേസ്റ്റാക്കുക. അര ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി, അര ടേബിള്‍സ്പൂണ്‍ കടലമാവ്, നാലു ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍, 2 ടേബിള്‍സ്പൂണ്‍ കടുകെണ്ണ, ഏതാനും തുള്ളി പെപ്പര്‍മിന്റ് ഓയില്‍ എ്ന്നിവയും ചേര്‍ത്തിളക്കുക. പുരട്ടി 20 മിനിറ്റു കഴിയുമ്പോള്‍ ഇളംചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം. സെന്‍സിറ്റീവ് ചര്‍മമെങ്കില്‍ കാല്‍ മണിക്കൂര്‍ കഴിഞ്ഞു കഴുകാം.

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി

പച്ചപ്പപ്പായ ഉപയോഗിച്ചു ശരീരത്തിലെ രോമവളര്‍ച്ച തടയാം. പച്ചപ്പപ്പായ. മഞ്ഞള്‍പ്പൊടി, കടലമാവ്, കറ്റാര്‍വാഴ, കടുകെണ്ണ, പെപ്പര്‍മിന്റ് ഓയില്‍, മോയിസ്ചറൈസിംഗ് ക്രീം എന്നിവയാണ് ഇതിനു വേണ്ടത്.

പച്ചപ്പപ്പായയും പച്ചമഞ്ഞളും

പച്ചപ്പപ്പായയും പച്ചമഞ്ഞളും

പച്ചപ്പപ്പായയും പച്ചമഞ്ഞളും ചേര്‍ത്തരച്ച് രോമമുള്ളിടിത്തിടാം. ഇതും രോമവളര്‍ച്ച പൂര്‍ണമായും തടയും.

എള്ളെണ്ണ

എള്ളെണ്ണ

മഞ്ഞള്‍, എള്ളെണ്ണ, കടലമാവ് എന്നിവയുപയോഗിച്ചും ശരീരത്തിലെ രോമവളര്‍ച്ച തടയാം. ഒരു ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഇത്രതന്നെ കടലമാവ് എന്നിവ കലര്‍ത്തുക. ഇതിലേയ്ക്ക് അല്‍പം എള്ളെണ്ണ ഒഴിയ്ക്കണം. നല്ലപോലെ കൂട്ടിക്കലര്‍ത്തി രോമമുള്ളിടത്തു പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞ് അല്‍പം ചൂടുവെള്ളം തൊട്ട് മൃദുവായി ഉരയ്ക്കുക. പിന്നീട് ചൂടുവെള്ളത്തില്‍ കഴുകാം.

പഞ്ചസാര

പഞ്ചസാര

1 ടേബിള്‍സ്പൂണ്‍ പഞ്ചസാര, 1 ടേബിള്‍സ്പൂണ്‍ തേന്‍, ഒരു ടേബിള്‍സ്പൂണ്‍ ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തണം ഇത് പഞ്ചസാര അലിഞ്ഞു തീരുന്നതുവരെ പതുക്കെ ചൂടാക്കുക. ലായനി കട്ടിയാണെങ്കില്‍ ഇതില്‍ അല്‍പം വെള്ളം ചേര്‍ക്കുക. കട്ടി കുറവെങ്കില്‍ കോണ്‍സ്റ്റാര്‍ച്ച് ചേര്‍ക്കാം. ഇത് ചെറുചൂടോടെ വാക്‌സിംഗ് സ്ട്രിപ്പുപയോഗിച്ചു സാധാരണ വാക്‌സിംഗ് ചെയ്യുന്ന പോലെ ഉപയോഗിയ്ക്കാം.

പരിപ്പു കുതിര്‍ത്തു. ഇതും ഉരുളക്കിഴങ്ങും അരച്ച്

പരിപ്പു കുതിര്‍ത്തു. ഇതും ഉരുളക്കിഴങ്ങും അരച്ച്

പരിപ്പു കുതിര്‍ത്തു. ഇതും ഉരുളക്കിഴങ്ങും അരച്ച് തേന്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി രോമം നീക്കേണ്ടിടത്തു പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞു കഴുകാം.

2 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്, 2 ടേബിള്‍സ്പൂണ്‍ പഞ്ചസാര, അരക്കപ്പു ചൂടുവെള്ളം

2 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്, 2 ടേബിള്‍സ്പൂണ്‍ പഞ്ചസാര, അരക്കപ്പു ചൂടുവെള്ളം

2 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്, 2 ടേബിള്‍സ്പൂണ്‍ പഞ്ചസാര, അരക്കപ്പു ചൂടുവെള്ളം എന്നിവ ചേര്‍ത്തിളക്കുക. ഇത് രോമമുള്ളിടത്തു പുരട്ടുക. 20 മിനിറ്റു കഴിയുമ്പോള്‍ ഇത് പതുക്കെ ചൂടുവെള്ളത്തില്‍ നനച്ച് ഉരച്ച് കഴുകുക.

ഒരു മുട്ടയുടച്ചത്, അര ടേബിള്‍സ്പൂണ്‍ കോണ്‍സ്റ്റാര്‍ച്ച്, ഒരു ടേബിള്‍സ്പൂണ്‍ പഞ്ചസാര

ഒരു മുട്ടയുടച്ചത്, അര ടേബിള്‍സ്പൂണ്‍ കോണ്‍സ്റ്റാര്‍ച്ച്, ഒരു ടേബിള്‍സ്പൂണ്‍ പഞ്ചസാര

ഒരു മുട്ടയുടച്ചത്, അര ടേബിള്‍സ്പൂണ്‍ കോണ്‍സ്റ്റാര്‍ച്ച്, ഒരു ടേബിള്‍സ്പൂണ്‍ പഞ്ചസാര എന്നിവ കലര്‍ത്തുക. ഇത് നല്ലൊരു പേസ്റ്റാക്കി ചര്‍മത്തില്‍ പുരട്ടി ഉണങ്ങുമ്പോള്‍ കഴുകാം.

Read more about: bodycare
English summary

Home Remedies To Stop The Growth Of Body Hair

Home Remedies To Stop The Growth Of Body Hair, read more to know about,
Story first published: Saturday, September 16, 2017, 15:22 [IST]
Subscribe Newsletter