പല്ലിലെ മഞ്ഞനിറമുള്ള അഴുക്കു നീക്കാം

Posted By:
Subscribe to Boldsky

പല്ലിന്റെ ആരോഗ്യം മാത്രമല്ല, സൗന്ദര്യവും ഏറെ പ്രധാനമാണ്. പല്ലിന്റെ സൗന്ദര്യവും ആരോഗ്യവും ബന്ധപ്പെട്ടു കിടക്കുന്നുവെന്നതാണ് ഒരു പ്രധാനപ്പെട്ട കാര്യം.

നല്ല വെളുപ്പുള്ള പല്ലുകള്‍ ചിലപ്പോള്‍ ചിലര്‍ക്കു മാത്രം ലഭിയ്ക്കുന്ന ഭാഗ്യമാണ്. പല്ലിന്റെ സൗന്ദര്യത്തിനു പുറകില്‍ പല്ലിന്റെ സംരക്ഷണം മാത്രമല്ല, നല്ല ഭക്ഷണവും പാരമ്പര്യവുമെല്ലം പ്രധാനം തന്നെയാണ്.

പല്ല് നല്ലതല്ലെങ്കില്‍ ചിരിയ്ക്കാന്‍ പോലും ഇത് അപകര്‍ഷതാബോധമുണ്ടാക്കും, പല്ലിന്റെ കേടു മാത്രമല്ല, പല്ലിലുണ്ടാകുന്ന നിറവ്യത്യാസങ്ങള്‍ പോലും ഇതിന് കാരണമാകുകയും ചെയ്യും.

പല്ലിന് തൂവെള്ള നിറമെന്നു പറയാനാകില്ല, ചെറിയൊരു മഞ്ഞപ്പുണ്ടാകും. എന്നാലും വെളുപ്പു തന്നെയാകും. ചിലരുടെ പല്ലിന്മേല്‍ കറുപ്പു പാടും കുത്തുമെല്ലാം ഉണ്ടാകും. ചിലരുടേതിന് നല്ല മഞ്ഞ നിറമാകും.

പല്ലിനെ സംബന്ധിച്ച് പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് പല്ലിന്റെ മുകളറ്റത്ത്, മോണയോടു ചേരുന്ന ഭാഗത്തായി മഞ്ഞ നിറത്തിലുള്ള അഴുക്ക് കട്ട പിടിയ്ക്കുന്നത്. ടര്‍ടാര്‍ എന്നാണ് പൊതുവെ ഇതറിയപ്പെടാറ്. പ്ലേക്വ് എന്നും ഇതിനെ പറയും. ബാക്ടീരികള്‍ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും പ്രോട്ടീനുമായി കലര്‍ന്നുണ്ടാകുന്ന അഴുക്കാണിത്. മഞ്ഞ നിറമുള്ള ഇത് പല്ല് കേടാക്കാന്‍ മാത്രമല്ല, വായയ്ക്കു ദുര്‍ഗന്ധമുണ്ടാകാനും കാരണാമകും. ഇത് വേണ്ട രീതിയില്‍ വൃത്തിയാക്കിയില്ലെങ്കില്‍, നീക്കിയില്ലെങ്കില്‍ പല്ലിന് പോടുകളും വരാന്‍ സാധ്യതയേറെയാണ്. മാത്രമല്ല, മോണരോഗങ്ങള്‍ക്കും ഇത് ഇടയാക്കും. മോണയില്‍ നിന്നുള്ള ബ്ലീഡിംഗ് അടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും ഇത് ഇട വരുത്തും.

വെറുതെ പല്ലു തേച്ചതു കൊണ്ടു മാത്രം ഇത്തരം ടര്‍ടാര്‍, അതായത് മഞ്ഞ നിറത്തില്‍ മോണയോടു ചേര്‍ന്നുള്ള അഴുക്ക് നീങ്ങണമെന്നില്ല. എന്നു കരുതി ചെലവേറിയ മെഡിക്കല്‍ സഹായം വേണമെന്നുമില്ല. ഇതു നീക്കെ ചെയ്യാന്‍ പല വീട്ടു വൈദ്യങ്ങളുമുണ്ട്. നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന 100 ശതമാനം ഫലം ഉറപ്പു നല്‍കുന്ന മാര്‍ഗങ്ങള്‍. പല്ലിലെ ടര്‍ടാര്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

ബേക്കിംഗ് സോഡ, ഓക്‌സിജെനേറ്റഡ് വെള്ളം

ബേക്കിംഗ് സോഡ, ഓക്‌സിജെനേറ്റഡ് വെള്ളം

ബേക്കിംഗ് സോഡ, ഓക്‌സിജെനേറ്റഡ് വെള്ളം എന്നിവയാണ് പല്ലിലെ ടര്‍ടാര്‍ നീക്കാനുള്ള ഒരു വഴി. 1 ചെറിയ ടീസ്പൂണ്‍ ബേക്കിംഗ് സോഡ, അല്‍പം ഓക്‌സിജെനേറ്റഡ് വെള്ളം എന്നിവ കലര്‍ത്തുക. ഇത് പേസ്റ്റാക്കുക. ഇതുകൊണ്ടു പല്ലു തേയ്ക്കാം. ആഴ്ചയില്‍ ഒന്നു രണ്ടു തവണയെങ്കിലും ഇതു ചെയ്താല്‍ പല്ലിലെ മഞ്ഞപ്പ് അകറ്റാം.

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര് പല്ലിലെ ടര്‍ടാര്‍ അകറ്റാനുള്ള മറ്റൊരു വഴിയാണ്. 2 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്, 2 ടേബിള്‍ സ്പൂണ്‍ ചെറുചൂടുവെള്ളം എന്നിവ കലര്‍ത്തുക. ഇത വായിലൊഴിച്ച് 1 മിനിറ്റ് വായില്‍ കുലുക്കൊഴിഞ്ഞ് തുപ്പാം. കൂടുതല്‍ നേരം വായില്‍ വച്ചു കൊണ്ടിരിയ്ക്കരുത്. പിന്നീട് വായില്‍ സാധാരണ വെള്ളമുപയോഗിച്ചു കഴുകാം. നാരങ്ങാനീരില്‍ വെള്ളമൊഴിയ്‌ക്കേണ്ടത് അത്യാവശ്യം. ഇല്ലെങ്കില്‍ ഇതിലെ സിട്രിക് ആസിഡ് നേരിട്ടു പല്ലുകളെ ദ്രവിപ്പിച്ചു കഴിയും.

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി

പല്ലിലെ ഈ മഞ്ഞ അഴുക്കു നീക്കാന്‍ ഓറഞ്ച് തൊലി നല്ലതാണ്. ഇതിലെ വൈറ്റമിന്‍ സിയാണ് ഗുണം ചെയ്യുന്നത്. ഇത് ഓറഞ്ച് തൊലിയില്‍ ധാരാളമുണ്ട്. ഓറഞ്ചിന്റെ തൊലിയുടെ അകംഭാഗം കൊണ്ട് പല്ലില്‍ ഉരസുക. പിന്നീട് ഇളംചൂടുവെള്ളം കൊണ്ടു കഴുകുകയും ചെയ്യാം.

എള്ള്

എള്ള്

എള്ള് മറ്റൊരു വഴിയാണ്. എള്ള് അല്‍പം വായിലിട്ടു കടിച്ചു ചവയക്കുക. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. പിന്നീട് അല്‍പം കഴിഞ്ഞാല്‍ പല്ല് സാധാരണ രീതിയില്‍ കഴുകുകയും ചെയ്യാം. പല്ലിലെ ടര്‍ടാര്‍ അകറ്റുന്നതിനുള്ള നല്ലൊരു വഴിയാണിത്.

കറ്റാര്‍വാഴ ജെല്‍

കറ്റാര്‍വാഴ ജെല്‍

ഒരു കപ്പു വെള്ളത്തില്‍ അര കപ്പു ബേക്കിംഗ് സോഡ കലര്‍ത്തുക.ഇതിലേയ്ക്ക് ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ത്തിളക്കണം. 10 തുള്ളി ലെമണ്‍ എസന്‍ഷ്യല്‍ ഓയില്‍, 4 ടേബിള്‍സ്പൂണ്‍ വെജിറ്റബിള്‍ ഗ്ലിസറിന്‍ എന്നിവയും ചേര്‍ത്തിളക്കണം. ഗ്ലിസറിന്‍ അവസാനമേ ചേര്‍ക്കാവു. ഇവയെല്ലാം നല്ലപോലെ കുലുക്കിച്ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് ഗ്ലാസ് കണ്ടെയ്‌നറില്‍ അടച്ചു വയ്ക്കണം. ഇതുപയോഗിച്ചു പല്ലു ദിവസവും ബ്രഷ് ചെയ്യുക.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

അര കപ്പ് വെളിച്ചെണ്ണ, 3 ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡ, 2 ടേബിള്‍സ്പൂണ്‍ സ്റ്റീവിയ പൗഡര്‍ (വാങ്ങാന്‍ ലഭിയ്ക്കും),20 തുള്ളി ഏതെങ്കിലും ഓയില്‍, വെളിച്ചെണ്ണയോ മറ്റേതെങ്കിലും എണ്ണയോ എന്നിവ ചേര്‍ത്തിളക്കുക. ഇതുപയോഗിച്ചു പല്ലു തേയ്ക്കാം.

ബദാം

ബദാം

ബദാം പോലുള്ള നട്‌സ് കഴിയ്ക്കുന്നതു നല്ലതാണ്. ഇത് പല്ലിന് ഘര്‍ഷണം നല്‍കും. പല്ലിലെ മഞ്ഞപ്പും അഴുക്കും നീങ്ങും.

വെളുത്തുള്ളിയും ഉപ്പും

വെളുത്തുള്ളിയും ഉപ്പും

വെളുത്തുള്ളിയും ഉപ്പും ചതച്ച് ഉരസുന്നതും പല്ലിലെ ടര്‍ടാര്‍ രൂപപ്പെടുന്നതു തടയും. വെളുത്തുള്ളിയും ഉപ്പും സ്വാഭാവികമായി ബാക്ടീരിയകളെ നശിപ്പിയ്ക്കാന്‍ കഴിവുള്ളവയാണ്.

കാല്‍സ്യം സമ്പുഷ്ടമായ ഭക്ഷണങ്ങള്‍

കാല്‍സ്യം സമ്പുഷ്ടമായ ഭക്ഷണങ്ങള്‍

കാല്‍സ്യം സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് പല്ലിലെ ടര്‍ടാര്‍ നീക്കുന്നതിനുള്ള മറ്റൊരു വഴിയാണ്. ഇവ പല്ലില്‍ ബാക്ടീരിയകള്‍ വളര്‍ന്ന് ടര്‍ടാര്‍ അടിഞ്ഞു കൂടുന്നതു തടയും.

പല്ല്

പല്ല്

പല്ല് ദിവസവും രണ്ടു തവണയെങ്കിലും ബ്രഷ് ചെയ്യുക, നല്ലപോലെ വെള്ളം കുടിയ്ക്കുക, ഭക്ഷണശേഷം വായ കഴുകുക എന്നിവയെല്ലാം ടര്‍ടാര്‍ രൂപപ്പെടുന്നതു തടയാന്‍ സഹായിക്കുന്ന വഴികളാണ്. ദിവസവും ഫ്‌ളോസ് ചെയ്യുന്നതും പല്ലിലെ ടര്‍ടാര്‍ രൂപപ്പെടുന്നതു തടയാനുള്ള പ്രധാനപ്പെട്ട വഴിയാണ്. പല്ലി്‌ന്റെ ആരോഗ്യത്തിനും നട്‌സ് ഏറെ നല്ലതാണ്.

English summary

Home Remedies To Remove Tartar And Plaque From Teeth

Home Remedies To Remove Tartar And Plaque From Teeth, read more to know about,
Story first published: Monday, October 30, 2017, 15:44 [IST]
Subscribe Newsletter