പല്ലിലടിഞ്ഞ അഴുക്കും മഞ്ഞപ്പും തനിയെ നീക്കാം

Posted By:
Subscribe to Boldsky

പല്ലുകള്‍ നല്ല സൗന്ദര്യത്തിനു മാത്രമല്ല, നല്ല ആരോഗ്യത്തിനും ഏറെ പ്രധാനമാണ്. പല്ലിനു കേടു മാത്രമല്ല, പലരേയും അലട്ടുന്ന പ്രശ്‌നം. പല്ലിനുണ്ടാകുന്ന മഞ്ഞപ്പും പല്ലിന്റെ വശങ്ങളിലും ഉള്‍ഭാഗത്തുമായി അടിഞ്ഞു കൂടുന്ന അഴുക്കും പല്ലിനെ ബാധിയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളാണ്. പല്ലില്‍ അടിഞ്ഞു കൂടുന്ന ഇത്തരം വസ്തുക്കള്‍ ടര്‍ടാര്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

പല്ലിന് നിറം നല്‍കാനും ക്ലീനിംഗിനുമുള്ള വഴികളെല്ലാം തന്നെ ഏറെ ചിലവേറിയവയാണ്. ഇതിനുള്ള പരിഹാരം പ്രകൃതിദത്ത വഴികളുപയോഗിയ്ക്കുകയെന്നതാണ്.

ചിലവു കുറയുമെന്നതു മാത്രമല്ല, യാതൊരു വിധത്തിലുമുള്ള പാര്‍ശ്വഫലങ്ങളും ഇതുണ്ടാക്കുകയുമില്ല. ഇത്തരം ചില വിദ്യകളെക്കുറിച്ചറിയൂ,

പല്ലിലടിഞ്ഞ അഴുക്കും മഞ്ഞപ്പും തനിയെ നീക്കാം

പല്ലിലടിഞ്ഞ അഴുക്കും മഞ്ഞപ്പും തനിയെ നീക്കാം

ബേക്കിംഗ് സോഡ, കറ്റാര്‍വാഴ എന്നിവ ഉപയോഗിച്ചുള്ള ഒരു വഴിയുണ്ട്. ഇതിനായി ഒരു കപ്പു വെള്ളത്തില്‍ അര കപ്പു ബേക്കിംഗ് സോഡ കലര്‍ത്തുക.

പല്ലിലടിഞ്ഞ അഴുക്കും മഞ്ഞപ്പും തനിയെ നീക്കാം

പല്ലിലടിഞ്ഞ അഴുക്കും മഞ്ഞപ്പും തനിയെ നീക്കാം

ഇതിലേയ്ക്ക് ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ത്തിളക്കണം. 10 തുള്ളി ലെമണ്‍ എസന്‍ഷ്യല്‍ ഓയില്‍, 4 ടേബിള്‍സ്പൂണ്‍ വെജിറ്റബിള്‍ ഗ്ലിസറിന്‍ എന്നിവയും ചേര്‍ത്തിളക്കണം. ഗ്ലിസറിന്‍ അവസാനമേ ചേര്‍ക്കാവു. ഇവയെല്ലാം നല്ലപോലെ കുലുക്കിച്ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് ഗ്ലാസ് കണ്ടെയ്‌നറില്‍ അടച്ചു വയ്ക്കണം. ഇതുപയോഗിച്ചു പല്ലു ദിവസവും ബ്രഷ് ചെയ്യുക.

പല്ലിലടിഞ്ഞ അഴുക്കും മഞ്ഞപ്പും തനിയെ നീക്കാം

പല്ലിലടിഞ്ഞ അഴുക്കും മഞ്ഞപ്പും തനിയെ നീക്കാം

ബ്രഷ് കഴുകുക. ഇത് ബേക്കിംഗ് സോഡയില്‍ മുക്കി പല്ലു തേയ്ക്കാം. പല്ലിലെ അഴുക്കു നീങ്ങും, പല്ലിന് വെളുപ്പു ലഭിയ്ക്കും.

പല്ലിലടിഞ്ഞ അഴുക്കും മഞ്ഞപ്പും തനിയെ നീക്കാം

പല്ലിലടിഞ്ഞ അഴുക്കും മഞ്ഞപ്പും തനിയെ നീക്കാം

അര കപ്പ് വെളിച്ചെണ്ണ, 3 ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡ, 2 ടേബിള്‍സ്പൂണ്‍ സ്റ്റീവിയ പൗഡര്‍ (വാങ്ങാന്‍ ലഭിയ്ക്കും),20 തുള്ളി ഏതെങ്കിലും ഓയില്‍, വെളിച്ചെണ്ണയോ മറ്റേതെങ്കിലും എണ്ണയോ എന്നിവ ചേര്‍ത്തിളക്കുക. ഇതുപയോഗിച്ചു പല്ലു തേയ്ക്കാം.

പല്ലിലടിഞ്ഞ അഴുക്കും മഞ്ഞപ്പും തനിയെ നീക്കാം

പല്ലിലടിഞ്ഞ അഴുക്കും മഞ്ഞപ്പും തനിയെ നീക്കാം

ഓറഞ്ച്, തക്കാളി, ആപ്പിള്‍ തുടങ്ങിയവ കഴിയ്ക്കുന്നത് പല്ലിലെ അഴുക്കു നീക്കാനും പല്ലിന് വെളുപ്പു നല്‍കാനും ഏറെ നല്ലതാണ്. ഇവ കഴിയ്ക്കാം. പല്ലില്‍ ഉരസാം.

പല്ലിലടിഞ്ഞ അഴുക്കും മഞ്ഞപ്പും തനിയെ നീക്കാം

പല്ലിലടിഞ്ഞ അഴുക്കും മഞ്ഞപ്പും തനിയെ നീക്കാം

ബദാം പോലുള്ള നട്‌സ് കഴിയ്ക്കുന്നതു നല്ലതാണ്. ഇത് പല്ലിന് ഘര്‍ഷണം നല്‍കും. പല്ലിലെ മഞ്ഞപ്പും അഴുക്കും നീങ്ങും.

പല്ലിലടിഞ്ഞ അഴുക്കും മഞ്ഞപ്പും തനിയെ നീക്കാം

പല്ലിലടിഞ്ഞ അഴുക്കും മഞ്ഞപ്പും തനിയെ നീക്കാം

ഓയില്‍ പുള്ളിംഗ് നല്ല വഴിയാണ്. ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ വായിലൊഴിച്ച് അല്‍പനേരം കുലുക്കുഴിഞ്ഞു തുപ്പിക്കളയുക. ഇത് ദിവസവും ചെയ്യാം.

Read more about: teeth, body care
English summary

Home Remedies To Remove Tartar From Teeth

Home Remedies To Remove Tartar From Teeth,read more to know about
Story first published: Thursday, August 17, 2017, 16:00 [IST]
Subscribe Newsletter