ഉപ്പുറ്റി വിണ്ടുപൊട്ടുന്നതിന് 1 ആഴ്ചയില്‍ പരിഹാരം

Posted By:
Subscribe to Boldsky

പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് ഉപ്പുറ്റി വിണ്ടുകീറുന്നത്. പ്രത്യേകിച്ചു വരണ്ട ചര്‍മമുള്ളവര്‍ക്ക്. മഞ്ഞുകാലത്ത് പ്രത്യേകിച്ചും. ഇത് വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ കഠിനമായ വേദനയും അണുബാധ വരെയും ഉണ്ടാകും.

ഉപ്പുറ്റി വിണ്ടു പൊട്ടുന്നതിന് ചില വീട്ടൂവൈദ്യങ്ങളുണ്ട്. നമുക്കു വീട്ടില്‍ തന്നെ ചെയ്യാവുന്ന ചിലത്. വളരെ ലളിതമായ ഇത്തരം വീട്ടുവൈദ്യങ്ങള്‍ ഉപ്പുറ്റി വിണ്ടു പൊട്ടുന്നതു തടയുക മാത്രമല്ല, തൊലിയുടെ കട്ടി കുറച്ച് തൊലിയ്ക്കു മൃദുത്വം നല്‍കുകയും ചെയ്യും.

ഉപ്പുററി വിണ്ടുപൊട്ടുന്നതു തടയുവാനുളള ചില വഴികളെക്കുറിച്ചറിയൂ,

വാഴപ്പഴം

വാഴപ്പഴം

വാഴപ്പഴം പള്‍പ്പ് രൂപത്തിലാക്കി കാലിലെ വണ്ടുകീറിയ ഭാഗത്ത് തേക്കുക. പത്ത് മിനുട്ട് കഴിഞ്ഞ് ഇത് കഴുകി വൃത്തിയാക്കുക. ലളിതമായ ഈ മാര്‍ഗ്ഗം ദിവസേന പ്രയോഗിക്കുക വഴി വിണ്ടുകീറലുണ്ടാവുന്നത് തടയാനുമാവും. വാഴപ്പഴത്തിനൊപ്പം ഒരു അവൊക്കാഡോയുടെ പകുതിയോ, ഒരു തേങ്ങയുടെ പകുതി ഭാഗമോ ചേര്‍ക്കാവുന്നതാണ്. ഇവ ബ്ലെന്‍ഡറിലിട്ട് അടിച്ച് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കി കാലില്‍ പുരട്ടാം.

നാരങ്ങ നീരില്‍

നാരങ്ങ നീരില്‍

കാല്‍പ്പാദം പത്ത് മിനുട്ട് സമയം നാരങ്ങ നീരില്‍ മുക്കി വെയ്ക്കുക. ആഴ്ചയില്‍ ഒരു തവണ വീതം ഫലം കാണുന്നത് വരെ ഇത് തുടരുക. കട്ടികുറഞ്ഞ പ്രകൃതിദത്ത ആസിഡായ നാരങ്ങനീര് മൃതവും വരണ്ടതുമായ ചര്‍മ്മത്തെ വിഘടിപ്പിക്കാനും നീക്കം ചെയ്യാനും സഹായിക്കും.

ഗ്ലിസറിനും പനിനീരും

ഗ്ലിസറിനും പനിനീരും

ഗ്ലിസറിനും പനിനീരും കൂട്ടിക്കലര്‍ത്തി തേക്കുന്നത് രോഗശമനം നല്കും.

 എള്ളെണ്ണ

എള്ളെണ്ണ

രാത്രി കിടക്കാന്‍ പോകുന്നതിന് മുമ്പ് എള്ളെണ്ണ ഉപയോഗിച്ച് പാദം മസാജ് ചെയ്യുക. ഇത് ഒരു മികച്ച മാര്‍ഗ്ഗമായാണ് കണക്കാക്കുന്നത്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

എല്ലാ ദിവസവും രാത്രി വെളിച്ചെണ്ണ ഉപയോഗിച്ച് പാദം മസാജ് ചെയ്യുക. രാവിലെ ഇത് ഉരച്ച് കഴുകുക.

പഞ്ചസാര

പഞ്ചസാര

അല്പം പഞ്ചസാര ഏതെങ്കിലും ഓയിലുമായി(ഒലിവ്, വെളിച്ചെണ്ണ, ജൊബോബ തുടങ്ങിയവ)ചേര്‍ത്ത് പാദത്തില്‍ ഉരയ്ക്കുക. പാദങ്ങളിലെ വിണ്ടുകീറല്‍ മാറ്റാനുള്ള മധുരമുള്ള മാര്‍ഗ്ഗമാണിത്.

മഞ്ഞളും, തുളസിയും, കര്‍പ്പൂരവും

മഞ്ഞളും, തുളസിയും, കര്‍പ്പൂരവും

മഞ്ഞളും, തുളസിയും, കര്‍പ്പൂരവും തുല്യ അളവിലെടുത്ത് അതില്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ത്ത് ഉപ്പൂറ്റിയില്‍ തേയ്ക്കുക. കറ്റാര്‍വാഴ ജെല്‍ മാത്രം തേയ്ക്കുന്നതും ഫലം നല്കും.

English summary

Home Remedies For Cracked Heels

Home Remedies For Cracked Heels, Read more to know about,
Story first published: Monday, November 27, 2017, 20:06 [IST]
Subscribe Newsletter