ചര്‍മ്മത്തിലെ വെളുത്ത പാടുകള്‍ക്ക് ഉടന്‍ പരിഹാരം

Posted By:
Subscribe to Boldsky

ചര്‍മ്മത്തിലെ വെളുത്ത പാടുകള്‍ പലരേയും അസ്വസ്ഥരാക്കുന്ന ഒന്നാണ്. പലപ്പോഴും വെള്ളപ്പാണ്ടിന് സമാനമായ ഇത്തരം പാടുകള്‍ പല വിധത്തിലാണ് നമ്മളെ ടെന്‍ഷനാക്കുന്നത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മത്തിലുണ്ടാകുന്ന ഇത്തരം പാടുകള്‍ക്ക് ഉത്തമമായ പ്രതിവിധിയുണ്ട്. 2 മിനിട്ടിനുള്ളില്‍ പല്ലിലെ കറയ്ക്ക് പരിഹാരം കാണാം

പൂര്‍ണമായും ശരീരത്തില്‍ എവിടേയും ഉണ്ടാകുന്ന വെള്ളപ്പാടിനെ ഇല്ലാതാക്കാന്‍ചില ഒറ്റമൂലികള്‍ ഉണ്ട്. മാത്രമല്ല വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇവ ഇല്ലാതാവുകയും ചെയ്യുന്നു. എന്തൊക്കെയാണ് പരിഹാര മാര്‍ഗ്ഗം എന്ന് നോക്കാം.

മഞ്ഞള്‍

മഞ്ഞള്‍

ചര്‍മ്മ സംബന്ധമായ ഏത് പ്രശ്‌നത്തേയും പുഷ്പം പോലെ കൈകാര്യം ചെയ്യാന്‍ മഞ്ഞളിന് കഴിയും. ഇതിലുള്ള ആന്റിബാക്ടീരിയല്‍ പ്രോപ്പര്‍ട്ടീസ് തന്നെയാണ് വെള്ളപ്പാടിനെ തുരത്തുന്നതും. മാത്രമല്ല ചര്‍മ്മത്തിന് തിളക്കവും ഉന്‍മേഷവും നല്‍കുന്നു.

 ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

അല്‍പം മഞ്ഞള്‍പ്പൊടി കടുകെണ്ണയില്‍ ചാലിച്ച് വെള്ളപ്പാടുള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കുക. രാവിലേയും വൈകുന്നേരവും ഇത് ചെയ്യാവുന്നതാണ്. അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം.

 ആര്യവേപ്പും മഞ്ഞളും

ആര്യവേപ്പും മഞ്ഞളും

ആര്യവേപ്പും മഞ്ഞളുമാണ് മറ്റൊന്ന്. ആര്യവേപ്പും മഞ്ഞളും പൊടിച്ച് അല്‍പം വെള്ളത്തില്‍ കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കി തേച്ച് പിടിപ്പിക്കുക. ഇത് വെള്ളപ്പാടിനും ചര്‍മ്മശുദ്ധിക്കും നല്ലതാണ്.

 ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ആണ് മറ്റൊരു പരിഹാരം. ഇത് ചര്‍മ്മത്തിന് നിറം നല്‍കുന്ന മെലാനിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. 2:1 എന്ന അനുപാദത്തില്‍ വെള്ളവും ആപ്പിള്‍ സിഡാര്‍ വിനീഗറും എടുത്ത് വെള്ളപ്പാടുള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കാം.

തേന്‍

തേന്‍

തേനും നല്ലൊരു ഔഷധമാണ് വെള്ളപ്പാടിന്. ഇതിലുള്ള ആന്റി ബാക്ടീരിയല്‍ ആന്റി ഫംഗല്‍ പ്രോപ്പര്‍ട്ടീസ് വെള്ളപ്പാടിനെ പൂര്‍ണമായും നീക്കുന്നു. മാത്രമല്ല ഇത് ചര്‍മ്മത്തിലെ എല്ലാ ദോഷങ്ങളേയും വലിച്ചെടുക്കുകയും ചെയ്യുന്നു. അല്‍പം തേന്‍ വെള്ളത്തില്‍ ചാലിച്ച് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുക. ഇതില്‍ അല്‍പം ചന്ദനപ്പൊടിയും മിക്‌സ് ചെയ്യാവുന്നതാണ്. ഇത് വെള്ളപ്പാടിനെ പൂര്‍ണമായും ഇല്ലാതാക്കും.

ഇഞ്ചി

ഇഞ്ചി

ഭക്ഷണങ്ങളിലെ രാജാവാണ് ഇഞ്ചി. എന്നാല്‍ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും മുന്നിലാണ് ഇഞ്ചി. അല്‍പം ഇഞ്ചിയും കളിമണ്ണും മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി ഇത് വെള്ളപ്പാടിനു മുകളില്‍ തേച്ച് പിടിപ്പിക്കാം.20 മിനിട്ടിനു ശേഷം കഴുകിക്കളയാം.

 കാബേജ് ജ്യൂസ്

കാബേജ് ജ്യൂസ്

അല്‍പം കാബേജ് ജ്യൂസ് രൂപത്തിലാത്തി ആ വെള്ളം കൊണ്ട് അസുഖബാധിതമായ ഭാഗം കഴുകാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ എല്ലാ വിഷവസ്തുക്കളേയും ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കുന്നു.

വിറ്റാമിന്‍ ഇ ഓയില്‍

വിറ്റാമിന്‍ ഇ ഓയില്‍

വിറ്റാമിന്‍ ഇ ഓയിലാണ് മറ്റൊന്ന്. ഇത് ചര്‍മ്മത്തെ എപ്പോഴും ജലാംശത്തോടെ സൂക്ഷിക്കും. എന്നും രാവിലെ അല്‍പം വിറ്റാമിന്‍ ഇ ഓയില്‍ ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കാം. 30 മിനിട്ടിനു ശേഷം ഇത് കഴുകിക്കളാവുന്നതാണ്. ചര്‍മ്മത്തിലെ വെള്ളപ്പാടിനെ മാറ്റാന്‍ ഇത് ഏറ്റവും ഉത്തമമാണ്.

ചെമ്പ് പാത്രത്തിന്റെ ഉപയോഗം

ചെമ്പ് പാത്രത്തിന്റെ ഉപയോഗം

ശരീരത്തിലെ വെള്ളപ്പാടിനെ പ്രതിരോധിയ്ക്കാന്‍ ചെമ്പ് പാത്രത്തിനും പ്രത്യേക കഴിവുണ്ട്. അല്‍പം വെള്ളം ചെമ്പ് പാത്രത്തില്‍ ഒഴിച്ച് വെച്ച് ഒരു രാത്രിയ്ക്ക് ശേഷം ഈ വെള്ളം കുടിയ്ക്കാം. ഇത് വെള്ളപ്പാടിനെ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു വിദ്യയാണ്.

English summary

Excellent home remedies for white patches

Excellent home remedies for white patches, read on...
Story first published: Friday, March 10, 2017, 14:30 [IST]
Subscribe Newsletter