കുളിക്കാന്‍ കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം

Posted By:
Subscribe to Boldsky

ആരോഗ്യ സൗന്ദര്യഗുണങ്ങള്‍ ധാരാളം ഉള്ള ഒന്നാണ് കറിവേപ്പില. കറിവേപ്പില ഉപയോഗിക്കുമ്പോള്‍ അതിന് ഒരിക്കലും നിയന്ത്രണത്തിന്റെ ആവശ്യമില്ല. അത്രയേറെ ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് കറിവേപ്പില എന്നതാണ് കാര്യം. പല തരത്തില്‍ കറിവേപ്പില ഉപയോഗിക്കാം, കേശസംരക്ഷണത്തിനും ചര്‍മ്മസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും കറിവേപ്പില ഉപയോഗിക്കാവുന്നതാണ്.നിറം വര്‍ദ്ധിപ്പിക്കാന്‍ ഫലപ്രദം ആയുര്‍വ്വേദ വഴി

പല ചര്‍മ്മ രോഗങ്ങള്‍ക്കും ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും കറിവേപ്പില ഉപയോഗിക്കാം. എങ്ങനെയെല്ലാം കറിവേപ്പില ചര്‍മ്മത്തിലെ പ്രശ്‌നങ്ങള്‍ക്ക് ഉപയോഗിക്കാം എന്ന് നോക്കാം. പലപ്പോഴും പല സൗന്ദര്യ-ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും കറിവേപ്പില എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം. വളരെ ഫലപ്രദവും പാര്‍ശ്വഫലങ്ങളില്ലാത്തതുമാണ് കറിവേപ്പില എന്നത് തന്നെയാണ് കറിവേപ്പിലയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നത്.

 കറിവേപ്പിലയും പാലും

കറിവേപ്പിലയും പാലും

പാലും കറിവേപ്പിലയും ചേര്‍ന്നാല്‍ ഏത് മായാത്ത പാടും ഉടന്‍ തന്നെ മായും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും റാഷസ്, സണ്‍ബേണ്‍ തുടങ്ങിയവയൊക്കെ മുഖത്തും ശരീരത്തിലും കരുവാളിച്ച് കിടക്കും. എന്നാല്‍ ഇതിനെയെല്ലാം ഇല്ലാതാക്കാന്‍ കറിവേപ്പില അരച്ച് പാലില്‍ പുരട്ടി തേച്ചാല്‍ മതി.

 ചര്‍മ്മത്തിലെ ചൊറിച്ചില്‍ മാറാന്‍

ചര്‍മ്മത്തിലെ ചൊറിച്ചില്‍ മാറാന്‍

ചര്‍മ്മത്തിലുണ്ടാകുന്ന ചൊറിച്ചില്‍ മാറാനും പല തരത്തില്‍ കറിവേപ്പില ഉപയോഗിക്കാം. കറിവേപ്പില അരച്ച് മഞ്ഞളില്‍ മിക്‌സ് ചെയ്ത് തേച്ചാല്‍ മതി. ഇത് ചര്‍മ്മത്തിലെ ഏത് ചൊറിച്ചിലിനേയും ഇല്ലാതാക്കും.

തുടയിടുക്കിലെ ചൊറിച്ചില്‍

തുടയിടുക്കിലെ ചൊറിച്ചില്‍

പലരേയും പ്രശ്‌നത്തിലാക്കുന്ന ഒന്നാണ് തുടയിടുക്കിലെ ചൊറിച്ചില്‍. തുടയിടുക്കിലെ ചൊറിച്ചിലിനും പരിഹാരം കാണാന്‍ കറിവേപ്പില ഉപയോഗിക്കാം. കറിവേപ്പില മോരില്‍ അരച്ച് കലക്കി തുടയിടുക്കില്‍ പുരട്ടിയാല്‍ മതി.

 മുഖക്കുരു മാറാന്‍

മുഖക്കുരു മാറാന്‍

മുഖക്കുരുവിന് പരിഹാരം വേണമെങ്കിലും കറിവേപ്പിലയിലുണ്ട്. മുഖക്കുരുവിനെ ഇല്ലാതാക്കാന്‍ അല്‍പം കസ്തൂരി മഞ്ഞളില്‍ കറിവേപ്പില അരച്ച് പുരട്ടിയാല്‍ മതി.

കറിവേപ്പിലയും മുള്‍ട്ടാണി മിട്ടിയും

കറിവേപ്പിലയും മുള്‍ട്ടാണി മിട്ടിയും

കറിവേപ്പിലയും മുള്‍ട്ടാണി മിട്ടിയും അരച്ച് മുഖത്തും ശരീരത്തിലും തേച്ച് പിടിപ്പിക്കാം. ഇത് മുഖത്ത് തിളക്കവും സൗന്ദര്യവും നല്‍കുന്നു.

അകാലവാര്‍ദ്ധക്യം

അകാലവാര്‍ദ്ധക്യം

അകാല വാര്‍ദ്ധക്യം മൂലം മുഖത്തും ശരീരത്തിലും ഉണ്ടാവുന്ന ചുളിവുകള്‍ക്ക് പരിഹാരം കാണാനും കറിവേപ്പില ഉപയോഗിക്കാം. കറിവേപ്പിലയിട്ട് തിളപ്പിച്ച് വെള്ളത്തില്‍ കുളിച്ചാല്‍ മതി. ഇത് അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുന്നു.

 താരന് പരിഹാരം

താരന് പരിഹാരം

തലയിലെ താരന്‍ മൂലം കഷ്ടപ്പെടുന്നവരാണെങ്കില്‍ എന്നും കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം നല്ലതു പോലെ ചൂടാറിയ ശേഷം തല കഴുകാനായി ഉപയോഗിക്കാം. ഇത് താരനെ ഇല്ലാതാക്കും.

English summary

Ever tried curry leaves for your skin and hair problems

Here are some face packs you could use for blemish-free, glowing skin with curry leaves.
Story first published: Monday, June 5, 2017, 17:33 [IST]
Subscribe Newsletter