നിങ്ങളുടെ ഇരുണ്ട തുടകൾക്ക് പ്രകൃതിദത്തമായി നിറം പകരാം

Posted By: jibi Deen
Subscribe to Boldsky

അവധിക്ക് ബീച്ചിലൂടെ ബിക്കിനിയിൽ നടക്കുമ്പോൾ നിങ്ങളുടെ ഇരുണ്ട തുടകൾ കാരണം നാണം തോന്നാറുണ്ടോ?നിങ്ങൾക്ക് മാത്രമല്ല 10 ൽ 9 സ്ത്രീകളും ഈ പ്രശ്‌നം അഭിമുഖീകരിക്കാറുണ്ട്. ഉള്ളിലെ ചർമ്മത്തിനുള്ള നിറവ്യത്യസത്തിനു പല കാരണങ്ങളുണ്ട്. അഴുക്കും,മൃതകോശങ്ങളും,ചർമ്മത്തിലെ ഉരസലുമെല്ലാം ഇതിനു കാരണമാകാറുണ്ട്. ഭാഗ്യവശാൽ ഈ ചർമ്മപ്രശ്ങ്ങളെല്ലാം പരിഹരിക്കുക എളുപ്പമാണ്. അധികം പണം ചെലവഴിക്കാതെ പ്രകൃതിദത്തമായി തന്നെ നമുക്ക് ഇരുണ്ട തുടകൾക്ക് വെളുത്ത നിറം നൽകാനാകും.

മുടിയുടെ അറ്റം പിളരില്ല, ഉറപ്പ് നല്‍കും മാര്‍ഗ്ഗം

ചില പരിഹാര മാർഗ്ഗങ്ങൾ ചുവടെ കൊടുക്കുന്നു. ഒട്ടും മടിക്കാതെ തന്നെ നിങ്ങളുടെ കാലുകളിൽ ഇത് പരീക്ഷിക്കൂ. ഇരുണ്ട തുടകള്‍ ഉണ്ടാക്കുന്ന ആത്മവിശ്വാസക്കുറവ് ചില്ലറയല്ല. പുറമേ പറയാനും മടിക്കുന്നുല പലരും. എന്നാല്‍ ഇനി ഇതിനെല്ലാം പരിഹാരം കാണാനും ഇരുണ്ട തുടകള്‍ക്ക് നിറം വര്‍ദ്ധിപ്പിക്കാനും സഹായിക്കും മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ചര്‍മ്മസംരക്ഷണത്തില്‍ ഒരു പടി മുന്നിലെത്താം.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങിലെ പ്രകൃതിദത്ത ബ്ലീച്ചിങ് ഘടകം നിങ്ങളുടെ ചർമ്മത്തിലെ ഇരുണ്ട നിറം അകറ്റും.ഒരു കഷ്ണം ഉരുളക്കിഴങ്ങ് പ്രശ്‌നബാധിത ഭാഗത്തു 5 -10 മിനിറ്റ് ഉരസിയ ശേഷം വെള്ളമൊഴിച്ചു കഴുകുക.ആഴ്ചയിൽ 4 -5 തവണ ചെയ്താൽ ചർമ്മത്തിന് സ്വാഭാവിക നിറം ലഭിക്കും.

അരിമാവ്

അരിമാവ്

നിങ്ങളുടെ ചർമ്മത്തിന്റെ പ്രായം കുറയ്ക്കാനും ഇരുണ്ട നിറം മാറ്റാനും അരിമാവ് മികച്ചതാണ്.1 സ്പൂൺ അരിമാവും 2 സ്പൂൺ പാലുമായി യോജിപ്പിച്ചു ചർമ്മത്തിൽ പുരട്ടി ഏതാനും മിനിറ്റുകൾ മസ്സാജ് ചെയ്ത ശേഷം കഴുകിക്കളഞ്ഞാൽ മതിയാകും.

 നാരങ്ങാനീര്

നാരങ്ങാനീര്

ചർമ്മം വെളുക്കാനായി വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് നാരങ്ങാനീര്.നാരങ്ങാനീര് നിങ്ങളുടെ പ്രശ്‌നമുള്ള ശരീരഭാഗങ്ങളിൽ പുരട്ടി 10 -15 മിനിറ്റ് കഴിഞ്ഞു ചെറു ചൂടുവെള്ളത്തിൽ കഴുകിക്കളയുക.ഇത് ആഴ്ചയിൽ പല തവണ ഉപയോഗിച്ചാൽ ഫലം ലഭിക്കും.

കറ്റാർവാഴ ജെൽ

കറ്റാർവാഴ ജെൽ

നിങ്ങളുടെ ചർമ്മത്തിന് നിറം നൽകാൻ സഹായിക്കുന്ന മറ്റൊന്നാണ് കറ്റാർവാഴ.ഇതിൽ ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ പെട്ടെന്ന് തന്നെ ഫലം ലഭിക്കും.കറ്റാർവാഴ ജെൽ ശരീരത്തിൽ പുരട്ടി അരമണിക്കൂർ കഴിഞ്ഞു ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.ഇത് ദിവസത്തിൽ പല തവണ ചെയ്താൽ പെട്ടെന്ന് ഫലം ലഭിക്കും.

തൈര്

തൈര്

ചർമ്മത്തിന് നിറം നൽകാൻ സഹായിക്കുന്ന മറ്റൊരു വസ്തുവാണ് തൈര്.തൈര് ചർമ്മത്തിൽ പുരട്ടി 15 മിനിറ്റ് കഴിഞ്ഞു ചെറു ചൂടുവെള്ളത്തിൽ കഴുകിക്കളയുക.ദിവസവും ചെയ്താൽ ഫലം ലഭിക്കും.

മഞ്ഞൾപ്പൊടി

മഞ്ഞൾപ്പൊടി

ഇന്ത്യയിൽ പരമ്പരാഗതമായി ചർമ്മത്തിന് നിറം ലഭിക്കാനായി ഉപയോഗിക്കുന്ന ഒന്നാണ് വിറ്റാമിനുകൾ അടങ്ങിയ മഞ്ഞൾപ്പൊടി.ഒരു നുള്ള് മഞ്ഞൾപ്പൊടിയും ഒരു സ്പൂൺ റോസ്‌വാട്ടറും ചേർത്ത് പേസ്റ്റാക്കി ഇരുണ്ട ഭാഗങ്ങളിൽ പുരട്ടുക.10 -15 മിനിറ്റ് കഴിഞ്ഞു കഴുകി കളയാവുന്നതാണ്.ഇത് ആഴ്ചയിൽ 2 -3 തവണ ചെയ്യാവുന്നതാണ്.

വെള്ളരിക്ക

വെള്ളരിക്ക

ചർമ്മത്തിന് നല്ല നിറം നൽകാനുള്ള കഴിവുള്ള ഒന്നാണ് വെള്ളരിക്ക.വെള്ളരിക്ക നല്ല പേസ്റ്റാക്കി ചർമ്മത്തിലെ ഇരുണ്ട ഭാഗങ്ങളിൽ പുരട്ടി 15 മിനിട്ടിനു ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകിക്കളയാവുന്നതാണ്.ഇത് ദിവസവും ചെയ്താൽ നല്ല ഫലം ലഭിക്കും.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

ചർമ്മത്തിലെ ഇരുണ്ടനിറം അകറ്റാനുള്ള പ്രകൃതിദത്തമായ ഒരു എണ്ണയാണ് വെളിച്ചെണ്ണ.കിടക്കുന്നതിനു മുൻപ് ഇത് ചർമ്മത്തിൽ പുരട്ടുക.രാവിലെ ഉണർന്ന ശേഷം ചെറു ചൂടുവെള്ളത്തിൽ കുളിക്കുക.ഇത് ദിവസവും ചെയ്താൽ ശരീരത്തിൽ ഒരു ഇരുണ്ട നിറവും കാണുകയില്ല.

English summary

Effective Remedies To Lighten Your Dark Inner Thighs Naturally

Want to lighten your inner thighs naturally? Then here are some simple home remedies to cure them. Read to know more.
Story first published: Thursday, December 21, 2017, 17:17 [IST]