ബേക്കിഗ് സോഡ; 5മിനിട്ട് കൊണ്ട് കക്ഷം വെളുക്കും

Posted By:
Subscribe to Boldsky

ശരീരത്തിന്റെ ഏത് ഭാഗം വെളുത്തതാണെങ്കിലും കക്ഷത്തിനു മാത്രം നിറമില്ല. ഇത് കറുത്ത് തന്നെ ഇരിയ്ക്കുന്നു. നിരവധി പരീക്ഷണങ്ങള്‍ മാറി മാറി ചെയ്തിട്ടും ഇതിന് മാത്രം യാതൊരു മാറ്റവും ഉണ്ടാവുന്നില്ലേ. കക്ഷത്തിലെ കറുപ്പകറ്റാന്‍ ബ്യൂട്ടി പാര്‍ലറുകള്‍ തോറും കയറിയിറങ്ങുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഇനി പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങളിലൂടെ തന്നെ കക്ഷത്തിലെ കറുപ്പിനെ ഇല്ലാതാക്കാം. കുളിക്കാന്‍ കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം

വസ്ത്രധാരണത്തില്‍ എപ്പോഴും വെല്ലുവിളിയാവുന്ന ഒന്നാണ് കക്ഷത്തിലെ കറുപ്പ്. ഇഷ്ടമുള്ള സ്ലീവ്‌ലെസ്സ് വസ്ത്രം പോലും ഇടാന്‍ പറ്റാത്ത അവസ്ഥയായിരിക്കും പലര്‍ക്കും. എന്നാല്‍ ഇനി ബേക്കിംഗ് സോഡ ഉള്‍പ്പടെയുള്ള പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ കൊണ്ട് കക്ഷത്തിലെ കറുപ്പിനെ വെറും അഞ്ച് മിനിട്ടില്‍ കളയാം. എങ്ങനെയെന്ന് നോക്കാം.

എന്തുകൊണ്ട് കക്ഷത്തില്‍ കറുപ്പ് വരുന്നു?

എന്തുകൊണ്ട് കക്ഷത്തില്‍ കറുപ്പ് വരുന്നു?

പല കാരണങ്ങള്‍ കൊണ്ടും കക്ഷത്തില്‍ കറുപ്പ് നിറം വരാം. ബോഡി സ്‌പ്രേ, ഡിയോഡ്രന്റ് തുടങ്ങിയവ ധാരാളം ഉപയോഗിക്കുന്നവരില്‍ കക്ഷത്തില്‍ കറുപ്പ വരാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല ഇടയ്ക്കിടക്ക് വാക്‌സിംഗ്, ഷേവിംഗ് എന്നിവ ചെയ്യുന്നവര്‍ക്കും കറുപ്പ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

 കക്ഷത്തിന് നിറം നല്‍കാന്‍

കക്ഷത്തിന് നിറം നല്‍കാന്‍

നിരവധി മാര്‍ഗ്ഗങ്ങള്‍ കക്ഷത്തിന് നിറം നല്‍കാനായിട്ടുണ്ട്. വിവിധ തരത്തിലുള്ള ഡിയോഡ്രന്റുകള്‍ തന്നെ ഇതിനായുണ്ട്. എന്നാല്‍ ഇതെല്ലാം ധാരാളം രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുള്ളതാണ് എന്നതാണ് മറ്റൊരു വെല്ലുവിളി.

ബേക്കിംഗ് സോഡ ഉപയോഗിക്കാം

ബേക്കിംഗ് സോഡ ഉപയോഗിക്കാം

ബേക്കിംഗ് സോഡ ഉപയോഗിച്ച് കൈക്കുഴിയിലെ കറുപ്പിന് പരിഹാരം കാണാം. എല്ലാ വീട്ടിലും കാണപ്പെടുന്ന ഒന്നാണ് ബേക്കിംഗ് സോഡ. ഇത് കക്ഷത്തിലെ കറുപ്പിന് ഉത്തമ പരിഹാരമാണ്. എങ്ങനെയെല്ലാം എന്ന് നോക്കാം.

 സ്‌ക്രബ്ബ് ആയി ഉപയോഗിക്കാം

സ്‌ക്രബ്ബ് ആയി ഉപയോഗിക്കാം

പ്രകൃതി ദത്ത സ്‌ക്രബ്ബ് ആണ് ബേക്കിംഗ് സോഡ. അല്‍പം വെള്ളത്തില്‍ ബേക്കിംഗ് സോഡ കലര്‍ത്തി കക്ഷത്തില്‍ തലോടാവുന്നതാണ്. ഇതാകട്ടെ കക്ഷത്തിലെ കറുപ്പകറ്റി മൃതകോശങ്ങളെ നീക്കുകയും ചെയ്യുന്നു.

ബേക്കിംഗ് സോഡയും മഞ്ഞളും

ബേക്കിംഗ് സോഡയും മഞ്ഞളും

ബേക്കിംഗ് സോഡയും മഞ്ഞളും അല്‍പം നാരങ്ങ നീരും മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി കക്ഷത്തില്‍ തേച്ച് പിടിപ്പിക്കാം. ഇത് ഉണങ്ങിക്കഴിഞ്ഞ ശേഷം കഴുകിക്കളയാവുന്നതാണ്.

 ബേക്കിംഗ് സോഡയും റോസ് വാട്ടറും

ബേക്കിംഗ് സോഡയും റോസ് വാട്ടറും

ബേക്കിംഗ് സോഡയും റോസ് വാട്ടറുമാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇവ രണ്ടും കൂടി പേസ്റ്റ് രൂപത്തിലാക്കി കക്ഷത്തില്‍ തേച്ച് പിടിപ്പിക്കാം. ഇത് ചര്‍മ്മം വെളുക്കാന്‍ സഹായിക്കുന്നു.

 ബേക്കിംഗ് സോഡയും വിനാഗിരിയും

ബേക്കിംഗ് സോഡയും വിനാഗിരിയും

ബേക്കിംഗ് സോഡയും വിനാഗിരിയുമാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇതു രണ്ടും നല്ലതു പോലെ മിക്‌സ് ചെയ്ത് കക്ഷത്തില്‍ തേച്ച് പിടിപ്പിക്കാം. ഇത് തേയ്ക്കുമ്പോള്‍ ചില കുമിളകള്‍ പ്രത്യക്ഷപ്പെടുമെങ്കിലും ഭയക്കേണ്ടതില്ല. അതുകൊണ്ട് തന്നെ കക്ഷത്തിലെ കറുപ്പിനെ ഇല്ലാതാക്കാം എന്നത് യാഥാര്‍ത്ഥ്യമാണ്.

English summary

Can Baking Soda Whiten Your Underarms

Are your dark underarms keeping you from sporting your favorite sleeveless outfits? Have you ever used baking soda for underarm whitening? Give this post a read.
Story first published: Tuesday, June 6, 2017, 10:24 [IST]