പല്ലിലെ ഏത് കറയും കളയാന്‍ അഞ്ച് മിനിട്ട്

Posted By:
Subscribe to Boldsky

പല്ലിലെ കറ പലപ്പോഴും നമ്മുടെ ആത്മവിശ്വാസം കെടുത്തുന്ന ഒന്നാണ്. ഭക്ഷണ രീതിയും ജീവിത ശൈലിയും ആണ് പലപ്പോഴും പല വിധത്തില്‍ പല്ലിലെ കറക്ക് കാരണമാകുന്നത്. പല്ലിലെ കറ കാരണം ചിരിക്കാന്‍ പോലും കഴിയാത്തവരാണ് പലരും. ആത്മവിശ്വാസത്തോട് കൂടി ചിരിക്കാന്‍ പലര്‍ക്കും കഴിയാത്തതിന് കാരണം പല്ലിലെ കറയാണ്. വെറും മിനിട്ടുകള്‍ കൊണ്ട് പല്ലിലെ കറ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ കൊണ്ടാണ് പല്ലിലെ കറ ഇല്ലാതാക്കേണ്ടത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പല്ലിലെ കറ ഇല്ലാതാക്കാന്‍ കഴിയും.

അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. വളരെ സിംപിള്‍ ആയ വഴികളിലൂടെ തന്നെ നമുക്ക് പല്ലിലെ കറയെ ഇല്ലാതാക്കാം. എത്രയൊക്കെ പല്ല് തേച്ചാലും പല്ലിന് ചുറ്റും പറ്റിപ്പിടിച്ചിരിക്കുന്ന കറക്ക് പലപ്പോഴും ശമനമില്ലെന്നതാണ് സത്യം. എന്നാല്‍ ഇനി ഇതിനെക്കുറിച്ച് ആലോചിച്ച് ടെന്‍ഷനാവേണ്ട ആവശ്യമില്ല. കാരണം പല്ലിലെ കറയെ വെറും മിനിട്ടുകള്‍ കൊണ്ട് ഇല്ലാതാക്കാം. അതിന് സഹായിക്കുന്ന നിരവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലന്നത് തന്നെയാണ് പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങളെ നിങ്ങള്‍ക്ക് പ്രിയപ്പെട്ടതാക്കി മാറ്റുന്നത്.

ഓരോ മുടിയിഴയും കറുപ്പിക്കും വീട്ടുവൈദ്യം

ഇനി നിങ്ങള്‍ക്കും സ്വന്തമാക്കാം മുത്തുകള്‍ പോലെ തിളങ്ങുന്ന പല്ലുകള്‍. ഇത് നിങ്ങളില്‍ ഉണ്ടാക്കുന്ന ആത്മവിശ്വാസം ചില്ലറയല്ല. പല്ലിലെ കറ ഇല്ലാതാക്കി തിളക്കമുള്ള പല്ലുകള്‍ക്കായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. അതിനായി നിങ്ങളെ സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഇവയാണ്.

കടുകെണ്ണ

കടുകെണ്ണ

കടുകെണ്ണ ആരോഗ്യത്തിനും പാചകത്തിനും മാത്രമല്ല ഗുണകരം. ഇത് പല്ലിലെ കറയെ പൂര്‍ണമായും ഇല്ലാതാക്കാനും സഹായിക്കുന്നു. പല്ലിലെ കറ പോവാന്‍ കടുകെണ്ണയില്‍ അല്‍പം ഉപ്പ് പൊടി മിക്‌സ് ചെയ്ത് പല്ല് തേക്കുക. ഇത് ദിവസവും രണ്ട് നേരം ചെയ്താല്‍ തന്നെ നിങ്ങള്‍ക്ക് വ്യത്യാസം മനസ്സിലാവും.

 നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ നീരില്‍ ഉള്ള സിട്രിക് ആസിഡ് ആണ് പല്ലിന് തിളക്കം നല്‍കാന്‍ സഹായിക്കുന്നത്. പല്ലിലെ കറ പൂര്‍ണമായും മാറാന്‍ ചെറുനാരങ്ങ നീരില്‍ പൊടിച്ച ഉപ്പ് ചേര്‍ത്ത് തേച്ചാല്‍ മതി. ഇത് ദിവസത്തില്‍ ഒരു നേരം ചെയ്താല്‍ തന്നെ നിങ്ങള്‍ക്ക് വ്യത്യാസം മനസ്സിലാക്കാന്‍ സാധിക്കും.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ കൊണ്ട് പല്ലിലെ കറയെ ആഴത്തില്‍ വൃത്തിയാക്കാം. എന്നും രാവിലെ ബേക്കിംഗ് സോഡ ഉപയോഗിച്ച് പല്ല് വൃത്തിയാക്കാന്‍ ശ്രമിക്കാവുന്നതാണ്. ഇത് പല്ലിലെ കറയെ പൂര്‍ണമായും ഇല്ലാതാക്കുന്നു.

സോഫ്റ്റ് ബ്രഷ്

സോഫ്റ്റ് ബ്രഷ്

പല്ലിലെ കറ കളയാനും പല്ല് പൂര്‍ണമായും വൃത്തിയാവാനും സോഫ്റ്റ് ആയ ബ്രഷ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കാരണം ഇത് പല്ലിന്റെ വിടവിലേക്ക് ഇറങ്ങിച്ചെന്ന് പല വിധത്തില്‍ വൃത്തിയാക്കുന്നു.

ആര്യവേപ്പ്

ആര്യവേപ്പ്

പല്ലിലെ ഏത് കേടിനേയും കറയേയും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ആര്യവേപ്പ്. ആര്യവേപ്പ് ഉപയോഗിക്കുന്നത് പല്ലിലെ കറക്ക് എന്നന്നേക്കുമായി മോചനം നല്‍കുന്നു. പല്ലിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നതിനും ആര്യവേപ്പിന് കഴിയുന്നു.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെറും വെളിച്ചെണ്ണ കൊണ്ടും നമുക്ക് ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സാധിക്കും. വെളിച്ചെണ്ണ കൊണ്ട് 15 മിനിട്ട് കവിള്‍ കൊള്ളുന്നത് എന്തുകൊണ്ടും പല്ലിലെ കറയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 അത്തിപ്പഴം

അത്തിപ്പഴം

അത്തിപ്പഴം കഴിക്കുന്നതും പല്ല് ക്ലീന്‍ ആവുന്നതിനും പല്ലിലെ കറയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന ഒന്നാണ്. ഇത് പല്ലിന് ഉറപ്പ് നല്‍കുന്നതിനും സഹായിക്കുന്നു.

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി കൊണ്ട് പല്ല് തേക്കുന്നതും പല്ലിലെ കറക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഓറഞ്ച് തൊലി കൊണ്ട് പല്ലില്‍ മസ്സാജ് ചെയ്യുന്നത് എന്തുകൊണ്ടും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്.

സ്‌ട്രോബെറി

സ്‌ട്രോബെറി

സ്‌ട്രോബെറി കൊണ്ടും പല്ലിലെ കറയെ നമുക്ക് ഇല്ലാതാക്കാം. അതിനായി ബേക്കിംഗ് സോഡയും സ്‌ട്രോബെറിയും കൊണ്ട് പല്ല് തേക്കാവുന്നതാണ്. എന്നും രാത്രി കിടക്കാന്‍ പോവുന്നതിനു മുന്‍പ് ഇത്തരത്തില്‍ ഒരു ശീലം ഉണ്ടാക്കിയെടുക്കുക.

 രണ്ട് നേരവും പല്ല് തേക്കുക

രണ്ട് നേരവും പല്ല് തേക്കുക

രണ്ട് നേരവും പല്ല് തേക്കാനായി ശ്രമിക്കുക. ഇത് പല്ലില്‍ ഒളിഞ്ഞിരിക്കുന്ന അഴുക്കും ഭക്ഷണാവശിഷ്ടങ്ങളും ഇല്ലാതാക്കാനും പല്ലിന് വൃത്തി നല്‍കുന്നതിനും സഹായിക്കുന്നു.

English summary

Best home remedies to remove stains from teeth instantly

You can remove stains and get back white glowing teeth by following some useful tips.
Story first published: Friday, December 15, 2017, 18:27 [IST]