കടലമാവിലെ 5 സൂത്രങ്ങള്‍ മതി ചര്‍മ്മത്തിന്

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തില്‍ പലപ്പോഴും വെല്ലുവിളിയാവുന്ന ചില പ്രശ്‌നങ്ങള്‍ ഉണ്ട്. മുഖത്തെ പാടുകള്‍ ചുളിവുകള്‍ എന്നിങ്ങനെ ചിലത്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ എപ്പോഴും ബ്യൂട്ടിപാര്‍ലറുകള്‍ തോറും കയറിയിറങ്ങുന്നവരാണ് നമ്മളില്‍ പലരും. പക്ഷേ ഇത് നമ്മുടെ സൗന്ദര്യ പ്രശ്‌നങ്ങളെ വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ എന്നതാണ് സത്യം.

തുളസിയിലെങ്ങനെ സൗന്ദര്യം കാക്കാം

ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും മുഖത്തിന് നിറവും തിളക്കവും വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ പ്രകൃതിദത്തമാണെങ്കില്‍ അതിന്റെ ഗുണം ഇരട്ടിയാവുകയാണ് ചെയ്യുക എന്നതാണ് സത്യം. കടലമാവ് ഇത്തരത്തില്‍ സൗന്ദര്യസംരക്ഷണത്തിന് മുതല്‍ക്കൂട്ടാവുന്ന ഒരു മാര്‍ഗ്ഗമാണ്. എങ്ങനെയെല്ലാം എന്ന് നോക്കാം.

ചര്‍മ്മം തിളങ്ങാന്‍

ചര്‍മ്മം തിളങ്ങാന്‍

തിളങ്ങുന്ന ചര്‍മ്മമാണ് എല്ലാവര്‍ക്കും ആഗ്രഹം. അതുകൊണ്ട് തന്നെ തിളങ്ങുന്ന ചര്‍മ്മത്തിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് കടലമാവും പാലും ചേര്‍ന്നുള്ള ഫേസ് പാക്ക്. ഇതെങ്ങനെ തയ്യാറാക്കണം എന്ന് നോക്കാം.

 തയ്യാറാക്കേണ്ട വിധം

തയ്യാറാക്കേണ്ട വിധം

കടലമാവ് നാല് ടീസ്പൂണ്‍, പാല്‍ രണ്ട് ടീസ്പൂണ്‍, തേന്‍ ഒരു ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി ഒരു നുള്ള് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവയെല്ലാം കൂടി നല്ലതു പോലെ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.

 എണ്ണമയമുള്ള ചര്‍മ്മത്തിന്

എണ്ണമയമുള്ള ചര്‍മ്മത്തിന്

എണ്ണമയമുള്ള ചര്‍മ്മത്തിന് പരിഹാരം കാണാനും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് കടലമാവ്. അതിന് എന്തൊക്കെ ചെയ്യണം എന്ന് നോക്കാം.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

കടലമാവ് അഞ്ച് ടീസ്പൂണ്‍, തൈര് രണ്ട് ടീസ്പൂണ്‍. ഇവ രണ്ടും ഒരു ബൗളില്‍ എടുത്ത് മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് ഉണങ്ങിക്കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. എണ്ണമയമുള്ള ചര്‍മ്മത്തിന് ഉത്തമ പരിഹാരമാണ് ഇത്.

കറുത്ത കുത്തിന് പരിഹാരം

കറുത്ത കുത്തിന് പരിഹാരം

മുഖത്തുണ്ടാവുന്ന കറുത്ത കുത്തുകള്‍ പലപ്പോഴും പല വിധത്തിലുള്ള പൊല്ലാപ്പുകളാണ് നമുക്കുണ്ടാക്കുന്നത്. അതിന് പരിഹാരം കാണാനും കടലമാവ് ഉപയോഗിക്കാം.

എങ്ങനെയെന്ന് നോക്കാം

എങ്ങനെയെന്ന് നോക്കാം

കടലമാവ് നാല് ടീസ്പൂണ്‍, തക്കാളി ഒന്ന്, കറ്റാര്‍ വാഴ നീര് മൂന്ന് ടീസ്പൂണ്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ ഇവയെല്ലാം മിക്‌സ് ചെയ്ത് പേസ്റ്റ് പരുവത്തില്‍ ആക്കി മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തുള്ള കറുത്ത കുത്തുകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

 മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം കാണാനും ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് കടലമാവ്. കടലമാവ് മൂന്ന് ടീസ്പൂണ്‍, ചന്ദനപ്പൊടി മൂന്ന് ടീസ്പൂണ്‍, പാല്‍പ്പാട ഒരു ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി ഒരു നുള്ള് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

എല്ലാം മിശ്രിതം കൂടി മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖക്കുരുവിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല മുഖക്കുരു പാട് പോലും ഇല്ലാതാക്കുന്നു.

 ബോഡി സ്‌ക്രബ്ബ്

ബോഡി സ്‌ക്രബ്ബ്

ബോഡി സ്‌ക്രബ്ബ് ആയിട്ടും കടലമാവ് ഉപയോഗിക്കാം. അതിനായി അല്‍പം ഓട്‌സ്, കടലമാവ്, കോണ്‍ഫഌര്‍, പാല്‍ എന്നിവ ഉപയോഗിക്കാം.

 തയ്യാറാക്കി ഉപയോഗിക്കുന്ന വിധം

തയ്യാറാക്കി ഉപയോഗിക്കുന്ന വിധം

എല്ലാ മിശ്രിതവും കൂടി മിക്‌സ് ചെയ്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് മൃതകോശങ്ങലെ നശിപ്പിക്കുന്നു. മുഖത്തും കഴുത്തിലും എല്ലാം സ്‌ക്രബ്ബ് ഉപയോഗിക്കാം.

English summary

besan flour face packs to revitalize your skin

Here are some besan flour face pack to make your skin rejuvenated.