വെളുക്കാന്‍ മടിയില്ലാതെ തേക്കാം കറ്റാര്‍ വാഴ

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രതിസന്ധികളും പ്രശ്‌നങ്ങളും നമ്മള്‍ നേരിടേണ്ടി വരുന്നുണ്ട്. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ നമ്മളെ സഹായിക്കുന്ന പല മാര്‍ഗ്ഗങ്ങളും ഉണ്ട്. എങ്കിലും ഇത്തരം മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും പല വിധത്തിലാണ് നമ്മുടെ സൗന്ദര്യത്തെ ബാധിക്കുന്നത്. വെളുക്കാനും സൗന്ദര്യസംബന്ധമായ മറ്റ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും വിവിധ തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ ചെയ്യാറുണ്ട്. എങ്കിലും ഇവയെല്ലാം ഒന്നിനൊന്ന് പ്രശ്‌നങ്ങളാണ് ചര്‍മ്മത്തില്‍ നമുക്ക് നല്‍കുന്നത്.

ചര്‍മ്മം പെര്‍ഫക്ട് ആക്കും ആ മാര്‍ഗ്ഗം

ഇത്തരത്തില്‍ ചര്‍മസംരക്ഷണത്തിന് വെല്ലുവിള ഉയര്‍ത്തുന്ന നിരവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പലതും വെളുക്കാന്‍ തേച്ച് പാണ്ടായത് എന്നാണ് പറയുന്നത് തന്നെ. എന്നാല്‍ ഇനി ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉള്ള ഉത്തമ പ്രതിവിധിയാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴ കൊണ്ട് ഏത് സൗന്ദര്യ പ്രശ്‌നത്തേയും നമുക്ക് ഇല്ലാതാക്കാം. അതിനായി എന്തൊക്കെ ചെയ്യണം എന്ന് നോക്കാം.

ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍

ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍

ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ കറ്റാര്‍ വാഴ സഹായിക്കുന്നു. ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി കറ്റാര്‍ വാഴ നീരില്‍ മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ മൂന്ന് തവണ ചെയ്യാന്‍ ശീലിക്കണം.

 കണ്‍തടങ്ങളിലെ കറുപ്പകറ്റാന്‍

കണ്‍തടങ്ങളിലെ കറുപ്പകറ്റാന്‍

കണ്‍തടങ്ങളിലെ കറുപ്പകറ്റാന്‍ കറ്റാര്‍ വാഴ ഉത്തമമാണ്. കറ്റാര്‍ വാഴ നീരിനോടൊപ്പം അല്‍പം നാരങ്ങ നീരു കൂടി മിക്‌സ് ചെയ്ത് കണ്‍തടങ്ങളില്‍ തേച്ച് പിടിപ്പിക്കാം. 10 മിനിട്ടിനു ശേഷം ഇത് തുടച്ച് കളയാവുന്നതാണ്. ഇത് കണ്‍തടങ്ങളിലെ കറുപ്പകറ്റാന്‍ സഹായിക്കുന്നു.

മുഖക്കുരു പാടുകള്‍

മുഖക്കുരു പാടുകള്‍

മുഖക്കുരു പാടുകള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് വളരെ വലിയ ആശ്വാസമാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാവ നീരിനോടൊപ്പം അല്‍പം റോസ് വാട്ടര്‍ മിക്‌സ് ചെയ്ത് മുഖക്കുരു പാടിനു മുകളില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തിന് തിളക്കവും മുഖക്കുരു പാടിനെ നിശ്ശേഷം ഇല്ലാതാക്കുകയും ചെയ്യുന്നു.

 എണ്ണമയമുള്ള ചര്‍മ്മം

എണ്ണമയമുള്ള ചര്‍മ്മം

പലരുടേയും പ്രധാന പ്രശ്‌നമാണ് എണ്ണമയമുള്ള ചര്‍മ്മം. അതുകൊണ്ട് തന്നെ എണ്ണമയമുള്ള ചര്‍മ്മത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴയില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് ഇത് മുഖത്ത് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് എണ്ണമയമുള്ള ചര്‍മ്മത്തിന് പരിഹാരം കാണുന്നു.

 സണ്‍ബേണ്‍ ഇല്ലാതാക്കുന്നു

സണ്‍ബേണ്‍ ഇല്ലാതാക്കുന്നു

സണ്‍ബേണ്‍ മൂലം പല തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങളും ഉണ്ടാവുന്നു. ആന്റി ഓക്‌സിഡന്റ് ധാരാളം അടങ്ങിയ കറ്റാര്‍ വാഴ ഇത്തരം പ്രശ്‌നത്തെ ഇല്ലാതാക്കുന്നു. കറ്റാര്‍ വാഴ നീര് അല്‍പം തേന്‍ മിക്‌സ് ചെയ്ത് സണ്‍ബേണ്‍ ഉള്ള സ്ഥലങ്ങളില്‍ തേച്ച് പിടിപ്പിക്കാം.

മോയ്‌സ്ചുറൈസര്‍

മോയ്‌സ്ചുറൈസര്‍

നല്ലൊരു മോയ്‌സ്ചുറൈസര്‍ ആണ് കറ്റാര്‍ വാഴ. ഇത് ചര്‍മ്മം വരണ്ടതാവുന്നതില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുന്നു. പ്രകൃതി ദത്ത മോയ്‌സ്ചുറൈസര്‍ ഉണ്ടാവുമ്പോള്‍ ഒരിക്കലും കൃത്രിമമായ മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല.

അകാല വാര്‍ദ്ധക്യം

അകാല വാര്‍ദ്ധക്യം

അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നത്തെ പരിഹരിക്കുന്നതിനും ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴ നീരില്‍ അല്‍പം റോസ് വാട്ടര്‍ മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇതിലൂടെ അകാല വാര്‍ദ്ധക്യം എന്ന വില്ലനെ നമുക്ക് ഇല്ലാതാക്കാം.

 സ്‌ട്രെച്ച് മാര്‍ക്‌സ് മാറ്റാന്‍

സ്‌ട്രെച്ച് മാര്‍ക്‌സ് മാറ്റാന്‍

സ്‌ട്രെച്ച് മാര്‍ക്‌സ് കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴ നീര് അല്‍പം നാരങ്ങ നീരില്‍ മിക്‌സ് ചെയ്ത് സ്‌ട്രെച്ച് മാര്‍ക്‌സിനു മുകളില്‍ തേച്ച് പിടിപ്പിക്കാം. ഇത് ദിവസങ്ങള്‍ കൊണ്ട് തന്നെ സ്‌ട്രെച്ച് മാര്‍ക്‌സിനെ ഇല്ലാതാക്കുന്നു.

English summary

The beauty Benefits Of Using Aloe Vera For Skin Care And More

Here are some beauty benefits of using aloe vera gel read on...
Story first published: Wednesday, September 20, 2017, 10:50 [IST]
Subscribe Newsletter