കുളിയ്ക്കും വെള്ളത്തില്‍ ഒരു നുള്ള് ഉപ്പ്

Posted By:
Subscribe to Boldsky

ഉപ്പ് നമുക്കു ഭക്ഷണത്തില്‍ ഒഴിവാക്കാനാവാത്ത ഒരു ചേരുവയാണ്. ഇതില്ലാത്ത ഭക്ഷണം രുചിയും കുറയും. അമിതമായ ഉപ്പ് ആരോഗ്യത്തിനു ദോഷമെന്നു പറയുമെങ്കിലും.

ഉപ്പ് നല്ലൊരു അണുനാശിനി കൂടിയാണ്. അണുക്കളെ എളുപ്പത്തില്‍ കൊന്നൊടുക്കാന്‍ സഹായിക്കുന്ന ഒന്ന്. മുറിവുകളിലും മറ്റും ഉപ്പു പുരട്ടുന്ന് നീറ്റലുണ്ടാക്കുമെങ്കിലും മുറിവു പെട്ടെന്നുണങ്ങാനും അണുബാധയില്ലാതാകാനും നല്ലതാണ്.

കുളിയ്ക്കുന്ന വെള്ളത്തില്‍ ഒരു നുള്ള് ഉപ്പിട്ടാല്‍ ഗുണങ്ങള്‍ പലതാണ്. ഇതെക്കുറിച്ചറിയൂ

ചര്‍മ്മത്തിലെ വരകളും ചുളിവുകളും

ചര്‍മ്മത്തിലെ വരകളും ചുളിവുകളും

ബാത്ത് സാള്‍ട്ട് പതിവായി ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തിലെ വരകളും ചുളിവുകളും അപ്രത്യക്ഷമാകും. ചര്‍മ്മത്തെ മൃദുലവും മിനുസവും ഉള്ളതാക്കി തീര്‍ക്കും. ചര്‍മ്മത്തെ പുഷ്ടിപ്പെടുത്തിയും ചര്‍മ്മത്തിന്റെ നനവ് നിലനിര്‍ത്തിയുമാണ് ബാത്ത് സാള്‍ട്ട് ഇത് സാധ്യമാക്കുന്നത്. ബാത് സാള്‍ട്ട് ചര്‍മ്മത്തിന് നഷ്ടമായ സ്വാഭാവിക തിളക്കം തിരിച്ച് നല്‍കും.

ചര്‍മ്മത്തിന് ആരോഗ്യം

ചര്‍മ്മത്തിന് ആരോഗ്യം

ശുദ്ധവും സ്വാഭാവികവുമായിട്ടാണ് ഉപയോഗിക്കുന്നതെങ്കില്‍ ഉപ്പ് വെള്ളത്തിലെ കുളിയിലൂടെ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്ന നിരവധി ധാതുക്കളും പോഷകങ്ങളും ലഭിക്കും.ഇതിലടങ്ങിയിട്ടുള്ള മഗ്നീഷ്യം, കാത്സ്യം, ബ്രോമൈഡ്, സോഡിയം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ ആഗിരണം ചെയ്യും. ചര്‍മ്മത്തിന്റെ ഉപരിതലം വൃത്തിയാക്കി ആരോഗ്യവും തിളക്കവും നല്‍കും.

അസ്ഥിക്ഷതം

അസ്ഥിക്ഷതം

അസ്ഥിക്ഷതം, ടെന്റിനിറ്റിസ് എന്നിവ ഭേദമാക്കുന്നതിലും പ്രധാന പങ്കു വഹിക്കുന്നു. തരുണാസ്ഥിയ്ക്കും എല്ലുകള്‍ക്കും ഉണ്ടാകുന്ന തേയ്മാനമാണ് അസ്ഥിക്ഷതം. ഞരമ്പിനുണ്ടാകുന്ന വീക്കമാണ് ടെന്റിനിറ്റിസ്. ബാത്ത് സാള്‍ട്ട് ഉറക്കമില്ലായ്മയ്ക്കും ചൊറിച്ചിലിനും പരിഹാരം നല്‍കും.

വിഷവിമുക്തമാക്കും

വിഷവിമുക്തമാക്കും

ചര്‍മ്മത്തെ വിഷവിമുക്തമാക്കാന്‍ ഉപ്പുവെള്ളത്തിലെ കുളി സഹായിക്കും. ചൂട് വെള്ളം ചര്‍മ്മത്തിലെ സുഷിരങ്ങള്‍ തുറക്കും. ധാതുക്കള്‍ ആഴത്തില്‍ കടന്നു ചെന്ന് വൃത്തിയാക്കാന്‍ ഇത് സഹായിക്കും.കുളിക്കാനുള്ള വെള്ളത്തില്‍ ഉപയോഗിക്കുന്ന ബാത്ത് സാള്‍ട്ട് ചര്‍മ്മത്തിന്റെ സുഷിരങ്ങളിലുള്ള ബാക്ടീരികളെയും വിഷാപദാര്‍ത്ഥങ്ങളെയും പുറം തള്ളി ചര്‍മ്മത്തിന്റെ ചെറുപ്പം നിലനിര്‍ത്തും.

മാനസിക ആരോഗ്യവും

മാനസിക ആരോഗ്യവും

ഉപ്പു വെള്ളത്തിലെ കുളി ശാരീരികമായ ആരോഗ്യം മാത്രമല്ല മാനസിക ആരോഗ്യവും മെച്ചപ്പെടുത്തും. ഉപ്പു വെള്ളത്തില്‍ കുളിച്ചതിന് ശേഷം നിങ്ങള്‍ക്ക് കൂടുതല്‍ ശാന്തിയും സന്തോഷവും ആശ്വാസവും അനുഭവപ്പെടും. സമ്മര്‍ദ്ദം കുറയ്ക്കാന്‍ വളരെ മികച്ചതാണ് ഉപ്പ് വെള്ളത്തിലെ കുളി. മനസ്സിന്റെ സമാധാനം ഇത് മെച്ചപ്പെടുത്തും.

അസിഡിറ്റി ഭേദമാക്കും

അസിഡിറ്റി ഭേദമാക്കും

ഇന്ന് ഭൂരിഭാഗം ആളുകളും അനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് അസിഡിറ്റി.പാര്‍ശ്വഫലം ഉള്ള വിലകൂടിയ മരുന്നുകളില്‍ രക്ഷനേടുന്നതിന് പകരം ഉപ്പു വെള്ളത്തില്‍ കുളിച്ചു നോക്കൂ. ക്ഷാരഗുണമുള്ളതിനാല്‍ അസിഡിറ്റിക്ക് പരിഹാരം നല്‍കാന്‍ ഇതിന് കഴിയും.

നശിച്ച ചര്‍മ്മങ്ങള്‍ നീക്കം ചെയ്യും

നശിച്ച ചര്‍മ്മങ്ങള്‍ നീക്കം ചെയ്യും

ചര്‍മ്മത്തിന്റെ ആരോഗ്യം പരമാവധി നിലനിര്‍ത്തുന്നതിനുള്ള പ്രധാന വഴിയാണ് നശിച്ച ചര്‍മ്മം നീക്കം ചെയ്യുക എന്നത്. ബാത് സാള്‍ട്ട് ഇതിന് സഹായിക്കും. ഫോസ്‌ഫേറ്റ് പോലുള്ള ബാത്ത് സാള്‍ട്ടുകള്‍ ഡിറ്റര്‍ജന്റുകളെപ്പോലെയാണ് പ്രതികരിക്കും. പരുപരുത്ത ചര്‍മ്മത്തെ മൃദുലമാക്കുകയും നശിച്ച ചര്‍മ്മം നീക്കം ചെയ്യാന്‍ സഹായിക്കുകയും ചെയ്യും.

പാദങ്ങള്‍ക്ക്

പാദങ്ങള്‍ക്ക്

ശരീരത്തില്‍ ഏറ്റവും സമ്മര്‍ദം അനുഭവിക്കുന്ന ഭാഗം പാദങ്ങളാണ്.ഇവ എപ്പോഴും ചലിക്കുകയും ശരീരത്തെ പൂര്‍ണമായി പിന്താങ്ങുകയും ചെയ്യും.പേശികള്‍ക്ക് ബലക്കുറവും പാദരക്ഷകള്‍ മൂലം പരുക്കളും പാദങ്ങളില്‍ ഉണ്ടാവാറുണ്ട്. പേശീ വേദനയും വലിച്ചിലും അകറ്റാന്‍ ബാത്ത് സാള്‍ട്ട് സഹായിക്കും. ഉണ്ടാകുന്ന ഗന്ധം അകറ്റാനും ഇവ സഹായിക്കും.

Read more about: body care
English summary

Beauty Benefits Of Adding Salt In Bathing water

Beauty Benefits Of Adding Salt In Bathing water, read more to know about,
Story first published: Saturday, December 30, 2017, 10:00 [IST]