പ്രായം കുറക്കാന്‍ ഈ ആയുര്‍വ്വേദ വഴി

Posted By:
Subscribe to Boldsky

പ്രായം കൂടുന്നു എന്നത് നമ്മളില്‍ പലരേയും സംബന്ധിച്ച് പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. ഇത് പലപ്പോഴും പല വിധത്തിലാണ് മാനസിക ആരോഗ്യത്തേയും ശാരീരികാരോഗ്യത്തേയും ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ നിങ്ങളെ പ്രതിസന്ധിയിലാക്കന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ആയുര്‍വ്വേദത്തിലാണ് പാര്‍ശ്വഫലങ്ങളൊന്നും ഇല്ലാതെ പ്രായം കുറക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. നിത്യ ജീവിതത്തില്‍ പല വിധത്തിലുള്ള സൗന്ദര്യ സംരക്ഷണ മാര്‍ഗ്ഗങ്ങളും ഉത്പ്പന്നങ്ങളും ഉണ്ട്. എന്നാല്‍ ഇവയെല്ലാം ഉപയോഗിക്കുമ്പോള്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്.

നമ്മുടെ ചുറ്റും ലഭിക്കുന്ന സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ക്ക് പരിഹാരം കാണാന്‍ പലരും ശ്രമിക്കുന്നു. എന്നാല്‍ ഇത് പലപ്പോഴും പല വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങളിലേക്കാണ് വഴി വെക്കുന്നത്. നമുക്ക് പരിചിതമായ ഔഷധങ്ങളും ആയുര്‍വ്വേദ മരുന്നുകളും ഉപയോഗിച്ച് തന്നെ സൗന്ദര്യത്തിന് മാറ്റ് കൂട്ടി. ചര്‍മ്മത്തില്‍ പ്രായം ചുളിവ് വീഴ്ത്താതിരിക്കാന്‍ എപ്പോഴും പ്രകൃതിദത്തമായ സൗന്ദര്യക്കൂട്ടുകള്‍ തന്നെയാണ് ഉത്തമം.

കാച്ചെണ്ണ നിറയെ തേച്ചിട്ടും മുടിയില്ലേ, കാരണമിതാ

ആയുര്‍വ്വേദത്തിന് ആരോഗ്യത്തിലും സൗന്ദര്യത്തിലും പ്രധാനപ്പെട്ട സ്ഥാനം തന്നെയാണ് നല്‍കുന്നത്. സൗന്ദര്യത്തിന്റെ കാര്യത്തില്‍ ആയുര്‍വ്വേദ മാര്‍ഗ്ഗങ്ങള്‍ എങ്ങിനെയെല്ലാം സഹായിക്കുന്നു എന്ന് നോക്കാം. ഇത്തരം കാര്യങ്ങള്‍ കൊണ്ട് അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കാം. അകാല വാര്‍ദ്ധക്യം ചെറുത്ത് ചര്‍മ്മത്തിന് ആരോഗ്യവും അഴകും നല്‍കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇവ സ്ഥിരമായി ചെയ്താല്‍ അത് മുഖത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നു.

ഫേഷ്യല്‍

ഫേഷ്യല്‍

ആയുര്‍വ്വേദം എന്നും അത്ഭുതമാണ്. ഏത് പ്രശ്‌നത്തിനും പരിഹാരം കാണാന്‍ ആയുര്‍വ്വേദത്തിന് കഴിയും. ശരീരത്തിനോ ചര്‍മ്മത്തിനോ യാതൊരു ദോഷവും ആയുര്‍വേദത്തില്‍ നിന്നും നമുക്കുണ്ടാവുകയില്ല. ശരീര ചര്‍മ്മത്തെ ബലപ്പെടുത്താനും ഒട്ടിയ കവിള്‍ തുടുക്കാനും ഞവര എണ്ണ ഉപയോഗിച്ചുള്ള ടൈറ്റ്‌നിംഗ് ഫേഷ്യല്‍ പ്രയോജനപ്പെടും.

 ചെറുപയര്‍ പൊടി

ചെറുപയര്‍ പൊടി

രണ്ട് വലിയ സ്പൂണ്‍ ചെറുപയര്‍ പൊടിച്ചതും ഒരു വലിയ സ്പൂണ്‍ തൈരും മിക്‌സ് ചെയ്ത് സ്‌ക്രബ്ബായി ഉപയോഗിക്കാം. ഇതും നമ്മുടെ ചര്‍മ്മത്തെ പല വിധ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷിക്കും. മാത്രമല്ല ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു.

ഉരുക്ക് വെളിച്ചെണ്ണ

ഉരുക്ക് വെളിച്ചെണ്ണ

ഉരുക്ക് വെളിച്ചെണ്ണ ഉപയോഗിച്ചുള്ള പായ്ക്കാണിത്. ഇതിന് ആദ്യം വേണ്ടത് വെള്ളം ചേര്‍ക്കാത്ത തേങ്ങാപാല്‍ ആണ്. ഇതു കുറുക്കിയെടുത്ത് ഉരുക്കു വെളിച്ചെണ്ണയുമായി മിക്‌സ് ചെയ്താല്‍ ഇത് വരണ്ട ചര്‍മ്മക്കാര്‍ക്ക് അത്യുത്തമമായിരിക്കും. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനേയും നല്ല രീതിയില്‍ സഹായിക്കുന്നു.

താമരയല്ലി

താമരയല്ലി

താമരയല്ലിയുടെ നടുവിലെ ഭാഗവും ഒന്നോ രണ്ടോ പനിനീര്‍ പൂവിന്റെ ഇതളുകളും ഉരുക്കെണ്ണയില്‍ മിക്‌സ്‌ചെയ്ത് രണ്ട് ദിവസം കഴിഞ്ഞ് ഈ എണ്ണ തേക്കുക. ചര്‍മ്മം ലോലമാവാനും തിളക്കമുള്ളതാവാനും ഇത് സഹായിക്കും. മാത്രമല്ല നിറം വര്‍ദ്ധിപ്പിക്കുന്നകാര്യത്തിലും മുന്നിലാണ് ഈ വഴി.

 നാരങ്ങ

നാരങ്ങ

ഏത് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങ. ചര്‍മ്മത്തില്‍ പ്രായത്തിന്റെ അടയാളങ്ങള്‍ മായ്ച്ചു കളയാന്‍ നാരങ്ങ വളരെ നല്ലൊരു ഉപായമാണ്. നാരങ്ങ നീരില്‍ പഞ്ചസാര മിക്‌സ് ചെയ്ത് കഴുത്തില്‍ ഉരസിയാല്‍ കഴുത്തിലെ കറുപ്പകലും.

കണ്‍മഷി വീട്ടിലുണ്ടാക്കാം

കണ്‍മഷി വീട്ടിലുണ്ടാക്കാം

കണ്ണിനും വേണം വിശ്രമം സംരക്ഷണവുമൊക്കെ. അതിനായി കണ്‍മഷി വീട്ടിലുണ്ടാക്കാം. ഓട്ടു വിളക്കില്‍ ആവണക്കെണ്ണയൊഴിച്ച് വൃത്തിയുള്ള കോട്ടണ്‍ തിരിയെടുത്ത് വിളക്ക് കത്തിക്കുക. ഇതിന്റെ ആവി കിട്ടാന്‍ പാകത്തില്‍ മണ്‍ചട്ടി വെയ്ക്കുക. പിന്നീട് ഈ കരി എടുത്ത് കണ്ണെഴുതാന്‍ ഉപയോഗിച്ചാല്‍ അത്യുത്തമം.

മഞ്ഞളും കറിവേപ്പിലയും

മഞ്ഞളും കറിവേപ്പിലയും

മഞ്ഞളും കറിവേപ്പിലയും അരച്ച് വാദങ്ങളിലെ വിണ്ടു കീറിയ ഭാഗത്ത് തേച്ചാല്‍ വിണ്ടു കീറല്‍ ഒഴിവാക്കാം. കൂടാതെ ഉപ്പും ചെറുനാരങ്ങാനീരും മിക്‌സ് ചെയ്ത വെള്ളത്തില്‍ കാല്‍ കഴുകിയാലും പാദസംരക്ഷണത്തിന്റെ പകുതി ഘട്ടം നാം വിജയിച്ചു. പെഡിക്യൂറിന്റെ അതേ ഗുണം തന്നെയാണ് ഇതിലൂടെ ലഭിക്കുന്നത്.

 തേന്‍

തേന്‍

സൗന്ദര്യസംരക്ഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തേന്‍. തേന്‍ ഉപയോഗിച്ച് ഏത് പ്രശ്‌നത്തിനും പരിഹാരം കാണാം. തേനിന്റെ സൗന്ദര്യസംരക്ഷണ ഗുണങ്ങള്‍ നിരവധിയാണ്. അകാല വാര്‍ദ്ധക്യം മൂലമുള്ള പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ ഇതിലൂടെ സഹായിക്കുന്നു.

ആര്യവേപ്പ്

ആര്യവേപ്പ്

ആര്യവേപ്പിന്റെ ഇലയാണ് സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് പല വിധത്തില്‍ ആരോഗ്യത്തെ സംരക്ഷിക്കുന്നു. സൗന്ദര്യത്തിന്റെ കാര്യത്തിലും മുന്നില്‍ തന്നെയാണ്. ദന്തസംരക്ഷണത്തിനും മികച്ച ഒന്നാണ് ആര്യവേപ്പ്.

നെല്ലിക്ക

നെല്ലിക്ക

മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു നെല്ലിക്ക. കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ എന്നും എപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ നമ്മള്‍ നേരിടാറുണ്ട്. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കാന്‍ നെല്ലിക്ക സഹായിക്കുന്നു.

English summary

Best Ayurvedic Medicines To Fight Aging

What those anti aging medicines are? Read on to know more.
Story first published: Friday, November 17, 2017, 17:00 [IST]