മുടി, ചര്‍മ്മം; സംരക്ഷിക്കാന്‍ മുരിങ്ങ കഴിക്കാം

Posted By:
Subscribe to Boldsky

ഭക്ഷണത്തിലൂടെ നമുക്ക് സൗന്ദര്യം വര്‍ദ്ധിപ്പിക്കാം. അതിനായി ഇലക്കറികള്‍ തന്നെയാണ് ശരണം. മുരിങ്ങയാണ് ഇതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. മുരിങ്ങ കഴിക്കുന്നത് സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. കേശസംരക്ഷണത്തിനും ചര്‍മസംരക്ഷണത്തിനും മുരിങ്ങ ഉത്തമമാണ്.

വായ്‌നാറ്റം ഒരു പ്രശ്‌നമാകുമ്പോള്‍, പരിഹാരം

സൗന്ദര്യത്തിന്റെ കാര്യത്തില്‍ എങ്ങനെയെല്ലാം മുരിങ്ങ ഉപയോഗിക്കാം എന്ന് നോക്കാം. സിങ്ക്, അയേണ്‍, മാംഗനീസ്, കാല്‍സ്യം, മഗ്നീഷ്യം എന്നീ പോഷകങ്ങള്‍ ധാരാളം മുരിങ്ങയില്‍ അടങ്ങിയിട്ടുണ്ട്. എങ്ങനെയെല്ലാം മുരിങ്ങ സൗന്ദര്യസംരക്ഷണത്തില്‍ ഉപയോഗിക്കാം എന്ന് നോക്കാം.

 അകാല വാര്‍ദ്ധക്യം തടയും

അകാല വാര്‍ദ്ധക്യം തടയും

അകാല വാര്‍ദ്ധക്യം കൊണ്ടുണ്ടാവുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമാണ് മുരിങ്ങ. ഫ്രീറാഡിക്കല്‍സ് പോലുള്ള പ്രശ്‌നങ്ങളെ തടയാനുള്ള കഴിവ് മുരിങ്ങക്കുണ്ട്.

 മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം കാണാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് മുരിങ്ങ. മുരിങ്ങയില അരച്ച് അതില്‍ ചെറുനാരങ്ങ നീര് മിക്‌സ് ചെയ്ത് മുഖത്ത് തേക്കുന്നത് മുഖക്കുരുവിനെ പരിഹരിക്കാനുള്ള ഉത്തമ മാര്‍ഗ്ഗമാണ്.

 രക്തം ശുദ്ധീകരിക്കാന്‍

രക്തം ശുദ്ധീകരിക്കാന്‍

രക്തം ശുദ്ധീകരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് മുരിങ്ങയില. മുരിങ്ങയില ദിവസവും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. രക്തദൂഷ്യം കൊണ്ട് പലപ്പോഴും ചര്‍മ്മത്തിന് പല തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.

 കറുത്ത പാടുകളും കുത്തുകളും

കറുത്ത പാടുകളും കുത്തുകളും

മുഖത്തുണ്ടാവുന്ന കറുത്ത പാടുകളും കുത്തുകളും ഇല്ലാതാക്കാനും ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം മുരിങ്ങയിലയാണ്. മുരിങ്ങയില അരച്ച് മുഖത്ത് തേക്കുന്നത് മുഖത്തെ കറുത്ത പാടുകളും കുത്തുകളും എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

 മുടി വളര്‍ച്ചക്ക് സഹായിക്കുന്നു

മുടി വളര്‍ച്ചക്ക് സഹായിക്കുന്നു

മുരിങ്ങ സ്ഥിരമായി കഴിക്കുന്നത് മുടി വളര്‍ച്ചക്ക് സഹായിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ എ മുടിയുടെ വളര്‍ച്ചക്ക് നല്ലൊരു മാര്‍ഗ്ഗമാണ്. ഇത് ഫോളിക്കിളുകള്‍ക്ക് ബലം നല്‍കുകയും മുടിക്ക് തിളക്കം നല്‍കുകയും ചെയ്യുന്നു.

English summary

Amazing Benefits Of Moringa Plant For Skin and Hair

The various beauty benefits of moringa are as follows
Story first published: Friday, July 28, 2017, 17:13 [IST]