ബദാം ഡയറ്റ് സൗന്ദര്യത്തിന്‌

Posted By:
Subscribe to Boldsky

ആരോഗ്യത്തിന് ഏറ്റവും ഫലപ്രദമായി സഹായിക്കുന്ന ഒന്നാണ് ബദാം. ബദാം ഉപയോഗിക്കുമ്പോള്‍ അത് ആരോഗ്യത്തിനെ വളരെയധികം ഗുണകരമാണ്. തടിയും വയറുമാണ് ഇന്നത്തെ തലമുറയുടെ ഏറ്റവും പ്രധാന പ്രശ്‌നം. അതുകൊണ്ട് തന്നെ പലപ്പോഴും പല മാര്‍ഗ്ഗങ്ങളിലൂടേയും ഇത് കുറക്കാന്‍ പലരും ശ്രമിച്ചു കൊണ്ടിരിക്കും. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബദാമിന് കഴിയും.

ഉറങ്ങും മുന്‍പ് കുടിക്കൂ, എഴുന്നേല്‍ക്കുമ്പോള്‍

ബദാം ഡയറ്റ് കൃത്യമായി ചെയ്താല്‍ അത് വളരെയധികം സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് തടിയും വയറും കുറക്കാന്‍ സഹായിക്കും. ബദാം ഡയറ്റ് ശീലമാക്കിയാല്‍ എങ്ങനെയെല്ലാം അത് ആരോഗ്യത്തിന് സഹായിക്കും എന്ന് നോക്കാം.

 നല്ല കൊഴുപ്പ്

നല്ല കൊഴുപ്പ്

നല്ല കൊഴുപ്പാണ് ബദാമില്‍ അടങ്ങിയിരിക്കുന്നത്. ശരീരത്തിന് ആവശ്യമാണ് ഇത്തരത്തിലുള്ള കൊഴുപ്പ്. ജങ്ക്ഫുഡുകളിലും പ്രോസ്സസ്ഡ് ഫുഡുകളിലും പല തരത്തിലുള്ള കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യത്തെ തകര്‍ക്കുകയും തടിയും വയറും കൂട്ടുകയും ആണ് ചെയ്യുന്നത്. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ബദാം കഴിച്ചാല്‍ മതി.

 ഫൈബറിനാല്‍ സമ്പുഷ്ടം

ഫൈബറിനാല്‍ സമ്പുഷ്ടം

ഫൈബര്‍ കൊണ്ട് സമ്പുഷ്ടമാണ് ബദാം. ഇത് കൃത്യമായ ദഹനത്തിന് സഹായിക്കുന്നു. മാത്രമല്ല ശരീരത്തില്‍ ദഹിക്കാത്ത ഭക്ഷണങ്ങളെ ആരോഗ്യകരമായ കൊഴുപ്പാക്കാി മാറ്റുന്നതിനും ബദാം കഴിക്കുന്നതിലൂടെ കഴിയുന്നു. എന്നാല്‍ ബദാം തൊലിയോട് കൂടിയാണ് കഴിക്കേണ്ടത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

 ആരോഗ്യം നല്‍കും സ്‌നാക്‌സ്

ആരോഗ്യം നല്‍കും സ്‌നാക്‌സ്

സ്‌നാക്‌സ് കഴിക്കാന്‍ തുടങ്ങുമ്പോള്‍ ഇനി അല്‍പം ബദാം കഴിക്കാം. കാരണം മറ്റുള്ള സ്‌നാക്‌സ് കഴിക്കുന്നതിന് പകരം ആരോഗ്യം നല്‍കാനും വയറു കുറക്കാനും സഹായിക്കുന്ന ബദാം സ്‌നാക്‌സ് ആയി കഴിക്കാം.

കുടവയറിന് പരിഹാരം

കുടവയറിന് പരിഹാരം

കുടവയര്‍ പരിഹരിക്കാനും അടിവയറ്റില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കാനും ബദാം സ്ഥിരമായി കഴിക്കുന്നതിലൂടെ കഴിയുന്നു. വയറ്റിലെ കൊഴുപ്പ് മാത്രമല്ല തുടകളിലേയും മറ്റും കൊഴുപ്പിനെ ഇല്ലാതാക്കാനും ബദാം സഹായിക്കുന്നു.

എങ്ങനെ ബദാം ഡയറ്റ്

എങ്ങനെ ബദാം ഡയറ്റ്

ബദാം പല തരത്തില്‍ നമുക്ക് ദിവസേനയുള്ള ഭക്ഷണ ശീലത്തില്‍ ഉള്‍പ്പെടുത്തണം. ഇത്തരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് ആരോഗ്യത്തെ സഹായിക്കും. അതിന് പല വിധത്തില്‍ ബദാം ഡയറ്റ് നമുക്ക് ശീലമാക്കാം.

ബദാം പൊടിച്ചത്

ബദാം പൊടിച്ചത്

ബദാം പൊടിച്ച് ചേര്‍ത്ത് രാവിലെയുള്ള ബ്രേക്ക്ഫാസ്റ്റിനു മുന്‍പ് ഓട്‌സിലും മറ്റും ചേര്‍ത്ത് കഴിക്കണം.

ആല്‍മണ്ട് റെയ്ത്ത

ആല്‍മണ്ട് റെയ്ത്ത

ആല്‍മണ്ട് റെയ്ത്ത ഉച്ച ഭക്ഷണത്തിന് ഉണ്ടാക്കിക്കഴിക്കാം. നിങ്ങള്‍ക്കിഷ്ടമുള്ള സ്‌പൈസസ് ഇതില്‍ ചേര്‍ക്കാം.തൈരില്‍ ബദാം പൊടിച്ചിട്ടാണ് ബദാം റൈത്ത തയ്യാറാക്കേണ്ടത്.

ഫ്രൂട്ട്‌സാലഡ്

ഫ്രൂട്ട്‌സാലഡ്

ഉച്ച ഭക്ഷണത്തിന് ശേഷം ഒരു ഫ്രൂട്ട് സാലഡ് ആയാലോ. അത് ഏറ്റവും ഉത്തമമാണ്. ഡ്രൈഫ്രൂട്‌സ് കൊണ്ട് ഒരു ഫ്രൂട്ട് സാലഡ് തയ്യാറാക്കാം. അതിലാകട്ടെ അല്‍പം കൂടുതല്‍ ബദാം ചേര്‍ക്കാം.

സ്‌നാക്‌സ്

സ്‌നാക്‌സ്

വൈകുന്നേരങ്ങളില്‍ സ്‌നാക്‌സിന് ചിലവഴിക്കുന്ന സമയം അല്‍പം കൂടുതല്‍ ബദാം കഴിക്കാം. ഇത് നല്ലൊരു സ്‌നാക്‌സ് ആണ്.

English summary

Almond diet is the greatest way to body care

Here are some reasons why almonds are a must in your weight loss diet.
Story first published: Friday, September 8, 2017, 17:00 [IST]
Subscribe Newsletter