For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കല്ല്യാണപ്പെണ്ണാവാന്‍ തയ്യാറായോ?

By Super
|

നിങ്ങൾക്കെല്ലാവർക്കും കല്യാണ ദിവസം തിളക്കമുള്ള ,സുന്ദരമായ ചർമം വേണമെന്ന് ആഗ്രഹമില്ലേ ?ആ സ്വപ്നം സഫലമാകണമെങ്കിൽ കല്യാണത്തിന് ഒരു മാസം മുൻപെങ്കിലും ചർമ്മസംരക്ഷനം തുടങ്ങണം .വധുവിനു അടിമുടി തിളങ്ങാനുള്ള ചില നുറുങ്ങുകൾ ഇതാ . ഓരോ വധുവിനും വീട്ടിൽ തന്നെ ചെയ്യാവുന്നവ .

വിവാഹ ദിവസം ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് വധുവിന്റെ ഒരുക്കത്തെ തന്നെയായിരിക്കും. എന്നാല്‍ അന്നേ ദിവസം അല്‍പം വ്യത്യസ്തമായി തന്നെ തിളങ്ങാന്‍ ചില വപൊടിക്കൈകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

പതിവായി ചർമ്മം ക്ലെൻസ് ചെയ്യുക

പതിവായി ചർമ്മം ക്ലെൻസ് ചെയ്യുക

വധുവിന്റെ ചർമ്മസംരക്ഷണത്തിന്റെ ആദ്യ ചുവടു എന്നത് പതിവായി രണ്ടു നേരം ചർമ്മത്തെ പൊടി , അഴുക്ക് ,മറ്റു മേക്കപ്പുകൾ എന്നിവയിൽ നിന്നെല്ലാം വൃത്തിയാക്കുക എന്നതാണ് .എതെങ്കിലും ക്ലെൻസർ ഉപയോഗിക്കുന്നതിനു മുൻപ് ചെറു ചൂടുവെള്ളത്തിൽ മുഖം കഴുകുക .ഇത് ചർമ്മ സുഷിരങ്ങളിൽ അടിഞ്ഞിരിക്കുന്ന അഴുക്കു മാറ്റി മുഖക്കുരു ,മറ്റു ചർമ രോഗങ്ങൾ എന്നിവയിൽ നിന്നും രക്ഷിക്കുന്നു .ചർമ്മത്തിന് അനുയോജ്യമായ ക്ലെൻസർ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക .

ചർമം എപ്പോഴും മോയിസ്റ്റ് ആയി സൂക്ഷിക്കുക

ചർമം എപ്പോഴും മോയിസ്റ്റ് ആയി സൂക്ഷിക്കുക

അടുത്ത പ്രധാനപ്പെട്ട കാര്യമാണ് ചർമം എപ്പോഴും മോയിസ്റ്റ് ആയി സൂക്ഷിക്കുക എന്നത് .മോയിസ്ച്യുറയ്സേഷൻ ചർമത്തെ യുവത്വമുള്ളതും ,തിളക്കവും ,മൃദുലവുമാക്കി മാറ്റുന്നു .നല്ല മോയിസ്ച്യുറയ്സ് ആയ ചർമത്തിനായി കുറച്ചു ആലോവേര (കറ്റാർ വാഴ ) ജെൽ വെളിച്ചെണ്ണയുമായി യോജിപ്പിച്ച് പുരട്ടിയാൽ മതി .

കണ്ണിനു ചുറ്റും ക്രീം പുരട്ടുക

കണ്ണിനു ചുറ്റും ക്രീം പുരട്ടുക

കണ്ണിനടിയിലെ ഇരുണ്ട നിറവും ,മങ്ങിയ പാടുകളും നിങ്ങളുടെ കല്യാണ ചിത്രത്തിന്റെ ഭംഗി നഷ്ടപ്പെടുത്തും .അതിനാൽ കിടക്കുന്നതിനു മുൻപ് കണ്ണിനു ചുറ്റും പുരട്ടാവുന്ന ക്രീം പുരട്ടുക ഇതിലുള്ള മോയിസ്ച്യുറയ്സും മറ്റു ഘടകങ്ങളും കണ്ണിനു തിളക്കം നൽകും .

നഖം ആരോഗ്യകരമായി സംരക്ഷിക്കുക

നഖം ആരോഗ്യകരമായി സംരക്ഷിക്കുക

ആരോഗ്യകരവും ,സുന്ദരവുമായ നഖങ്ങൾ നിങ്ങളുടെ കൈയുടെ ഭംഗി കൂട്ടുന്നു .അതിനാൽ ശരീരത്തിന്റെ മറ്റു ഏതു ഭാഗത്തെയും പോലെ നഖവും പ്രധാനമാണ് .തുല്യ അളവിൽ ഒലിവ് എണ്ണയും ബദാം ഓയിലും ചേർത്ത് കിടക്കുന്നതിനു മുൻപ് എല്ലാ ദിവസവും നഖത്തിൽ തേച്ചു പിടിപ്പിക്കുക . സുന്ദരവും ,മൃദുലവുമായ നഖം നിങ്ങൾക്ക് സ്വന്തമാകും .

 ചുണ്ടുകളുടെ സംരക്ഷണം

ചുണ്ടുകളുടെ സംരക്ഷണം

വരണ്ട ,നിറമില്ലാത്ത ചുണ്ടുകളിൽ ലിപ്സ്റ്റിക് പുരട്ടിയാലും അതിനു ഭംഗി കുറവായിരിക്കും . അതിനാൽ സോഫ്റ്റും , സുന്ദരവുമായ ചുണ്ടിനായി പ്രത്യേകം ശ്രദ്ധിക്കുക.

ആരോഗ്യകരമായ വെളുത്ത ചിരിക്കായി തയ്യാറെടുക്കുക

ആരോഗ്യകരമായ വെളുത്ത ചിരിക്കായി തയ്യാറെടുക്കുക

കല്യാണ ദിനത്തിലെ ഏറ്റവും സുന്ദരമായ കാര്യം നിങ്ങളുടെ ചിരി ആണ് .മുത്തുപോലത്തെ വെളുത്ത ചിരി നിങ്ങളുടെ ഭംഗി കൂട്ടുക മാത്രമല്ല ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യും .അതിനായി ആഴ്ചയിൽ രണ്ടു തവണ ബേക്കിംഗ് സോഡയും ഫ്രഷ്‌ ആയ നാരങ്ങ നീരും ചേർന്ന മിശ്രിതത്തിൽ ഒരു മിനിറ്റു പല്ല് തേയ്ക്കുക .തിളക്കമുള്ള ചിരി ലഭിക്കും

കൈയുടെ അടിവശം(കക്ഷം) ശ്രദ്ധിക്കുക

കൈയുടെ അടിവശം(കക്ഷം) ശ്രദ്ധിക്കുക

സ്ലീവ് ലെസ് ആയ ഡ്രസ്സ്‌ ആണ് വിവാഹ വേഷം എങ്കിൽ കൈയുടെ അടിവശത്തിന്റെ ഇരുണ്ട നിറം മാറ്റാൻ ശ്രദ്ധിക്കുക .ഒരു സ്പൂൺ ഉപ്പും വെളിച്ചെണ്ണയും ചേർത്ത് ആഴ്ചയിൽ രണ്ടു തവണ പുരട്ടുക .തണുത്ത വെള്ളരി നീരും മഞ്ഞൾപ്പൊടിയും ചേർത്ത് കുളിക്കുന്നതിനു 10 മിനിറ്റു മുൻപ് പുരട്ടിയാലും മതി .

English summary

Top skin care tips for brides

You all want your skin to be glowing, blemish-free and gorgeous for your wedding day.But getting this dream skin is only possible if you take a proper care of your skin, at least, a month before the big day
X
Desktop Bottom Promotion