For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാന്‍മിഴിയഴകാണോ നിങ്ങളുടെ ലക്ഷ്യം

കണ്ണിന്റെ അഴക് സംരക്ഷിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ നോക്കാം.

|

സ്ത്രീകളുടെ മുഖത്ത് പെട്ടെന്ന് ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ് കണ്ണുകള്‍. വിടര്‍ന്നിരിയ്ക്കുന്ന കണ്ണിന്റെ ഭംഗി ഒന്ന് വേറെ തന്നെയാണ്. എന്നാല്‍ കണ്ണിന്റെ ഭംഗി കൂട്ടാന്‍ പലരും പല വിധത്തിലുള്ള സൗന്ദര്യസംരക്ഷണ വസ്തുക്കളും ഉപയോഗിക്കും. എന്നാല്‍ ഇവയെല്ലാം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നവയാണ് എന്ന കാര്യത്തില്‍ സംശയമില്ല. മുടിയഴകിന്‍ രഹസ്യം ആവണക്കെണ്ണയും പേരയിലയും

ഇവയുടെ ഉപയോഗം പലപ്പോഴും കണ്‍പീലികള്‍ കൊഴിഞ്ഞ് പോകാനും കണ്ണിന്റെ ആരോഗ്യം നശിപ്പിക്കാനും കാരണമാകുന്നു. എന്നാല്‍ കണ്ണിന്റെ അഴക് സംരക്ഷിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ നോക്കാം. തേനും ആര്യവേപ്പും ചേര്‍ന്നാല്‍ നിറം ഗ്യാരണ്ടി

ആവണക്കെണ്ണ

ആവണക്കെണ്ണ

ഇടതൂര്‍ന്ന കണ്‍പീലിയാണ് കണ്ണുകളുടെ ഭംഗി. അതുകൊണ്ട് തന്നെ കിടക്കും മുന്‍പ് കണ്ണുകളില്‍ ആവണക്കെണ്ണ പുരട്ടി കിടക്കുന്നത് കണ്‍പീലി വളരാന്‍ സഹായിക്കും.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

കണ്ണിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ ഒലീവ് ഓയില്‍ ആണ് മറ്റൊരു പരിഹാരം. ഇത് കണ്‍പീലികള്‍ക്കും കരുത്ത് പകരും.

വാസ്ലിന്‍

വാസ്ലിന്‍

കണ്‍പീലികളില്‍ വാസ്ലിന്‍ പുരട്ടുന്നതാണ് മറ്റൊരു പരിഹാരം. ഇത് കണ്‍പീലിയ്ക്ക് കറുത്തനിറവും കണ്ണിന് കൂടുതല്‍ വലിപ്പവും തോന്നിയ്ക്കും.

ഭക്ഷണം ശ്രദ്ധിക്കാം

ഭക്ഷണം ശ്രദ്ധിക്കാം

വിറ്റാമിന്‍ എ വിറ്റാമിന്‍ സി എന്നിവ കണ്ണിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഈ ഭക്ഷണം ശീലമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇത് കണ്ണിന്റെ തിളക്കം വര്‍ദ്ധിപ്പിയ്ക്കുന്നു.

 ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ടീയുടെ ഇലകള്‍ കൊണ്ട് കണ്ണ് കഴുകുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് കണ്ണിന് ഉന്‍മേഷവും ആരോഗ്യവും നല്‍കുന്നു.

ചെറിയ ബ്രഷ് ഉപയോഗിക്കാം

ചെറിയ ബ്രഷ് ഉപയോഗിക്കാം

ചെറിയ ബ്രഷ് ഉപയോഗിച്ച് കണ്‍പീലികള്‍ ചീകാം. ഇത് കണ്‍പീലിയുടെ വളര്‍ച്ചയെ സഹായിക്കും.

English summary

tips to Make Your Eyes Look Bigger

One of the most common tips for putting on makeup is to highlight just one area of your face. If you want your eyes to be noticed then remember not to highlight the lips too much.
Story first published: Friday, December 9, 2016, 15:53 [IST]
X
Desktop Bottom Promotion