Latest Updates
-
നവരാത്രി 2026: പൂജയ്ക്കും ഷോപ്പിംഗിനും മികച്ച മുഹൂർത്തങ്ങൾ; ലക്ഷ്മി-സരസ്വതി യോഗങ്ങൾ എങ്ങനെ കണ്ടെത്താം? -
പ്രസവാനന്തര ഫിറ്റ്നസ്: കത്രീന കൈഫിനെപ്പോലെ ആരോഗ്യം വീണ്ടെടുക്കാം; അമ്മമാർ അറിയേണ്ട സുരക്ഷിതമായ വഴികൾ -
ശുക്ര വക്രഗതി: ഈ ആഴ്ച പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കണം, പ്രണയത്തിലും വേണം ജാഗ്രത! -
ശാരദീയ നവരാത്രി 2026: നാളെ മുതൽ തുടക്കം; ഘടസ്ഥാപനത്തിന് ഈ സമയം ഏറ്റവും ഉത്തമം, ശ്രദ്ധിക്കേണ്ടവ -
നവരാത്രി നാളിൽ ഭാഗ്യം തെളിയുമോ? നിങ്ങളുടെ ജാതകത്തിലെ 3 രാജയോഗങ്ങൾ ഇന്ന് രാത്രി പരിശോധിക്കാം -
ലോക മാനസികാരോഗ്യ ദിനം: പങ്കാളിയുടെ സമ്മർദ്ദം കുറയ്ക്കാൻ ഈ 9 സന്ദേശങ്ങൾ അയക്കൂ -
ഒക്ടോബർ 12-18: ഈ 4 രാശിക്കാർക്ക് ഭാഗ്യകാലം, പണവും കരിയറും തേടിയെത്തും! -
മഹാലയ അമാവാസി: 27 നാളുകാരുടെ ഇന്നത്തെ നക്ഷത്രഫലം, ഭാഗ്യനിറം, ശുഭസമയം അറിയാം! -
ഒക്ടോബർ 10-11 വാരാന്ത്യ രാശിഫലം: ഈ രാശിക്കാർക്ക് ഭാഗ്യവും നേട്ടങ്ങളും, അറിയാം നിങ്ങളുടെ രാശിഫലം -
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്!
മുടിയഴകിന് രഹസ്യം ആവണക്കെണ്ണയും പേരയിലയും
പേരയിലയിലൂടെ മുടിസംരക്ഷണം സാധ്യമാക്കാം എങ്ങനെയെന്ന് നോക്കാം.
മുടിയുടെ സൗന്ദര്യമാണ് പലരേയും അലട്ടുന്ന ഒന്ന്. മുടിയ്ക്ക് നീളമില്ല, മുടി കൊഴിയുന്നു, മുടിയുടെ തിളക്കം നഷ്ടപ്പെടുന്നു തുടങ്ങിയവയ്ക്ക് പരിഹാരം കാണാനാണ് പലപ്പോഴും ശ്രമിക്കുന്നത്. എന്നാല്‍ ഇത്തരം ശ്രമങ്ങളെല്ലാം പലപ്പോഴും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുകയുെ അതെല്ലാം കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നയിക്കുകയുമാണ് ചെയ്യുന്നത്.
എന്നാല്‍ പ്രകൃതിദത്തമായ പരിഹാരങ്ങള്‍ ധാരാളമുണ്ട് ഇത്തരം പ്രശ്നങ്ങള്‍ക്ക്. അതില്‍ പ്രധാനപ്പെട്ടതാണ് പേരയിലകള്‍. പേരയിലയെ അത്രത്തോളം പ്രാധാന്യത്തോടെ നമ്മള് കാണാറില്ല. അതുകൊണ്ട് തന്നെ പേരയില ഉപയോഗിച്ച് ഇനി മുടിയുടെ പ്രശ്നങ്ങളെ പരിഹരിയ്ക്കാം. എങ്ങനെയെന്ന് നോക്കാം.

പേരയിലയുടെ ഗുണം
പലപ്പോഴും പേരയിലയെ വേണ്ടത്ര പ്രാധാന്യത്തോടെ നമ്മള് കാണാത്തത് തന്നെയാണ് അതിന്റെ ഗുണങ്ങളെപ്പറ്റി അറിവില്ലാതിരിയ്ക്കാന് കാരണമാകുന്നത്. എന്നാല്‍ പേരയില ഒരു തവണ ഉപയോഗിച്ച് കഴിഞ്ഞാല്‍ അത് വീണ്ടും ഉപയോഗിക്കാതിരിയ്ക്കാന്‍ കഴിയില്ല എന്നതാണ് സത്യം.

ഉപയോഗിക്കേണ്ട വിധം
പേരയില വെള്ളത്തിലിട്ട് 20 മിനിട്ട് തിളപ്പിക്കുക. അതിനു ശേഷം ഇത് തണുപ്പിയ്ക്കാന്‍ വെയ്ക്കുക. തണുത്തതിനു ശേഷം ഉപയോഗിക്കാം.

സ്റ്റെപ് 1
മുടി നല്ലതു പോലെ ഉണങ്ങിയ ശേഷം ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. 10 മിനിട്ട് നല്ലതുപോലെ മസ്സാജ് ചെയ്യുക. തലയോട്ടിയില്‍ എല്ലായിടത്തും മിശ്രിതം നല്ലതുപോലെ തേച്ച് പിടിപ്പിക്കാം.

സ്റ്റെപ് 2
മസ്സാജ് ചെയ്യുമ്പോള്‍ മുടിയുടെ വേരുകളിലും നല്ലതുപോലെ തേച്ച് പിടിപ്പിക്കണം. ഇത് ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലും തലയില്‍ തേച്ച് പിടിപ്പിക്കണം. തല നല്ലതു പോലെ ടവ്വല്‍ കൊണ്ടോ മറ്റോ മൂടിക്കെട്ടി വെയ്ക്കാം.

സ്റ്റെപ് 3
തണുത്ത വെള്ളത്തില്‍ മുടി കഴുകിയെടുക്കാം.ഒരിക്കലും ചൂടുവെള്ളം തലയില്‍ ഒഴിക്കാന്‍ പാടില്ല. മാത്രമല്ല ചൂടുവെള്ളം തലയില്‍ ഒഴിയ്ക്കുന്നത് ശക്തമായ മുടി കൊഴിച്ചിലിന് കാരണമാകുന്നു.

സ്റ്റെപ് 4
മുടി കഴുകിയതിനു ശേഷം അല്പം ആവണക്കെണ്ണ നല്ലതുപോലെ തേച്ച് പിടിപ്പിക്കാം. ഇതും നല്ലതു പോലെ മസ്സാജ് ചെയ്തതിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം.

ആഴ്ചയില്‍ രണ്ട് തവണ
ആഴ്ചയില്‍ രണ്ട് തവണ ഇത് ഉപയോഗിക്കാം. മുടി വളര്‍ച്ചയുടെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ടെന്‍ഷനും വേണ്ട എന്നത് നൂറ് ശതമാനം ഉറപ്പ് തരുന്ന വഴിയാണിത്.

മുടിയ്ക്ക തിളക്കം
മുടിയ്ക്ക് തിളക്കവും മുടിയുടെ വേരുകള്‍ക്ക് ബലവും നല്‍കുന്നതാണ് പേരയ്ക്കയില എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം അത്രയേറെ ഫലപ്രദമാണ് ആവണക്കെണ്ണയും പേരയിലയും.



Click it and Unblock the Notifications
