അരിമ്പാറയും കറുത്തപുള്ളികളും പൂര്‍ണമായി മാറ്റാം

Posted By:
Subscribe to Boldsky

അരിമ്പാറയും കറുത്ത പുള്ളികളും പാലുണ്ണിയും പലപ്പോഴും നമ്മുടെയെല്ലാം സൗന്ദര്യസങ്കല്‍പ്പങ്ങള്‍ക്ക് വിലങ്ങ് തീര്‍ക്കാറുണ്ട്. പലപ്പോഴും ഇതിനെയെങ്ങനെ ഇല്ലാതാക്കാണം എന്നത് പലര്‍ക്കും അറിയില്ല. അതാകട്ടെ കൊണ്ടു ചെന്നെത്തിക്കുന്നതും വലിയ വലിയ ചര്‍മ്മപ്രശ്‌നങ്ങളിലും. എണ്ണമയമുള്ള ചര്‍മ്മത്തിന് വീട്ടില്‍ പരിഹാരം

എന്നാല്‍ എന്നന്നേക്കുമായി ഇത്തരം പ്രശ്‌നത്തില്‍ നിന്നും മുക്തി നേടാന്‍ചില സൂത്രപ്പണികള്‍ ഉണ്ട്. ഇവ പലപ്പോഴും നമ്മുടെ വീട്ടില്‍ നിന്നു തന്നെ ചെയ്ത് തുടങ്ങാവുന്നതാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

 ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ സൗന്ദര്യ സംരക്ഷണത്തില്‍ എന്നും മുന്നിലാണ്. ഇതാകട്ടെ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന വൈറസിനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു. അല്‍പം പഞ്ഞി ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ മുക്കി വെച്ച് അതിനു ശേഷം ഇത് അരിമ്പാറയ്ക്ക് മുകളില്‍ ബാന്‍ഡേജ് വെച്ച് ഒട്ടിച്ചു വെയ്ക്കുക. 24 മണിക്കൂറിനു ശേഷം നീക്കം ചെയ്യുക. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അരിമ്പാറ കൊഴിഞ്ഞു പോകും.

വെളുത്തുള്ളി

വെളുത്തുള്ളി

അരിമ്പാറ ഉള്ള സ്ഥലങ്ങളില്‍ വെളുത്തുള്ളി ചതച്ച് അതിന്റെ നീര് തേയ്ക്കുക. ഇതും ബാന്‍ഡേജ് ഉപയോഗിച്ച് കവര്‍ ചെയ്യണം. ഒരു ദിവസത്തിനു ശേഷം ഇത് മാറ്റുകയും അത്രയും ഭാഗം ക്ലീന്‍ ചെയ്യുകയും ചെയ്യുക.

 വാഴപ്പഴം

വാഴപ്പഴം

വാഴപ്പഴം കൊണ്ടും ഇത്തരം പ്രശ്‌നങ്ങളെ നമുക്ക് പ്രതിരോധിയ്ക്കാം. പഴത്തിന്റെ തോലിന്റെ ഉള്‍വശം ചെറുതായി മുറിച്ചെടുത്ത് ഇത് അരിമ്പാറയും പാലുണ്ണിയും ഉള്ള സ്ഥലങ്ങളില്‍ ബാന്‍ഡേജ് ഉപയോഗിച്ച് ഒട്ടിച്ചു വെയ്ക്കുക. പിറ്റേ ദിവസം രാവിലെ ഇത് മാറ്റുക. അരിമ്പാറയില്‍ എന്തെങ്കിലും മാറ്റം ഉണ്ടാവുന്നത് വരെ ഇത് തുടരുക.

ശുദ്ധമായ തേന്‍

ശുദ്ധമായ തേന്‍

ശുദ്ധമായ തേന്‍ കൊണ്ട് ഈ പ്രശ്‌നത്തെ നമുക്ക് പരിഹരിയ്ക്കാം. കട്ടിയായി തേന്‍ ഇത്തരം പ്രശ്‌നമുള്ള ഭാഗങ്ങളില്‍ തേയ്ക്കുക. ഒരു തുണി കൊണ്ട് അവിടെ പൊതിഞ്ഞ് വെയ്ക്കുക. ഇത് എല്ലാ ദിവസവും ചെയ്യുക. ഇതിലൂടെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അരിമ്പാറയും കറുത്ത പുള്ളികളും ഇല്ലാതാവും എന്നതാണ് കാര്യം.

 ആവണക്കെണ്ണ

ആവണക്കെണ്ണ

ആവണക്കെണ്ണയും ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാന്‍ സഹായിക്കുന്നതാണ്. ആവണക്കെണ്ണയില്‍ അല്‍പം ബേക്കിംഗ് സോഡ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി അരിമ്പാറയ്‌ക്കോ പാലുണ്ണിയ്‌ക്കോ മുകളില്‍ പുരട്ടുക. ദിവസവും രണ്ട് നേരം ഇത്തരത്തില്‍ ചെയ്താല്‍ മതി.

 ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ കൊണ്ടും നമുക്ക് ഈ പ്രശ്‌നത്തെ പരിഹരിയ്ക്കാം. ഒരു കഷ്ണം പഞ്ഞിയില്‍ രണ്ടോ മൂന്നോ തുള്ളി ടീ ട്രീ ഓയില്‍ എടുത്ത് അല്‍പം വെള്ളവും ചേര്‍ത്ത് പുരട്ടുക. രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ ഈ പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാം.

 നാരങ്ങ

നാരങ്ങ

മുഖത്തെ കറുത്ത കുത്തിന് നാരങ്ങ ഉപയോഗിക്കാം. നാരങ്ങാ നീരില്‍ അല്‍പം വെള്ളം മിക്‌സ് ചെയ്ത് അതില്‍ പഞ്ഞി മുക്ക് കറുത്ത കുത്തിനു മുകളില്‍ ആ പഞ്ഞി കൊണ്ട് അല്‍പ നേരം തടവിയാല്‍ മതി. ആഴ്ചയില്‍ രണ്ട് തവണ ഇത്തരത്തില്‍ ചെയയ്യുന്നത് കറുത്ത പുള്ളികള്‍ മാറാന്‍ സഹായിക്കും.

English summary

Remove Warts And Skin Tags With These Natural Remedies

Moles, warts, skin tags, dark spots are some of the problems many people are dealing with.there are many natural remedies that can help you with them. Read about them in this article.
Story first published: Friday, June 3, 2016, 11:15 [IST]