For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബേക്കിംഗ് സോഡ കൊണ്ട് മുഖം കഴുകിയാല്‍

|

നമ്മുടെയെല്ലാം അടുക്കളയില്‍ ഉണ്ടാവുന്ന ഒന്നാണ് ബേക്കിംഗ് സോഡ. എന്നാല്‍ അടുക്കളകാര്യത്തിന് മാത്രമല്ല സൗന്ദര്യ കാര്യത്തിനും ബേക്കിംഗ് സോഡ കൊണ്ടുള്ള ഉപയോഗം വളരെ വലുതാണ്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതിലൂടെ ഇല്ല എന്നതു തന്നെയാണ് കാര്യം. കഷണ്ടിയില്ല ഇനി; ഷാമ്പൂവിനൊപ്പം മൂന്ന് കൂട്ടുകള്‍

പ്രായാധിക്യം മൂലമുള്ള പല പ്രശ്‌നങ്ങള്‍ക്കും ബേക്കിംഗ് സോഡ പരിഹാരം നല്‍കുന്നു. സോഡിയം ബൈകാര്‍ബോണേറ്റ് ആണ് ബേക്കിംഗ് സോഡ. ഇത് എല്ലാ വിധ ചര്‍മ്മ പ്രശ്‌നങ്ങളേയും പരിഹരിയ്ക്കുന്നു. ബേക്കിംഗ് സോഡ എന്തൊക്കെ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കാണ് പരിഹാരം നല്‍കുന്നത് എന്ന് നോക്കാം.

മുഖക്കുരുവിനെ പ്രതിരോധിയ്ക്കുന്നു

മുഖക്കുരുവിനെ പ്രതിരോധിയ്ക്കുന്നു

മുഖക്കുരുവിനെ പ്രതിരോധിയ്ക്കുന്ന കാര്യത്തില്‍ മുന്നിലാണ് ബേ്ക്കിംഗ് സോഡ. ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ അല്‍പം വെളളത്തില്‍ എടുത്ത് പേസ്റ്റാക്കി മുഖത്ത് തേച്ചു പിടിപ്പിക്കുക. 5 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ആഴ്ചയില്‍ രണ്ട് ദിവസം ഇത്തരത്തില്‍ ചെയ്യുക.

 പല്ലിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍

പല്ലിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍

മഞ്ഞ നിറമുള്ള പല്ലിന്റെ നിറം രണ്ട് മിനിട്ട് കൊണ്ട് മാറ്റാം. ദിവസവും രണ്ട് നേരം ബേക്കിംഗ് സോഡ ഉപയോഗിച്ച് പല്ല് തേയ്ക്കുക. ബേക്കിംഗ് സോഡയോടൊപ്പം അല്‍പം മഞ്ഞള്‍പ്പൊടിയും മിക്‌സ് ചെയ്ത് തേയ്ക്കുകയാണെങ്കില്‍ ഇരട്ടി ഫലം നല്‍കും.

സൂര്യാഘാതം മാറ്റാന്‍

സൂര്യാഘാതം മാറ്റാന്‍

സൂര്യാഘാതം മൂലമുണ്ടാകുന്ന പാടുകള്‍ മാറാനും ബേക്കിംഗ് സോഡ തന്നെയാണ് മുന്നില്‍. കുളിയ്ക്കുന്ന വെള്ളത്തില്‍ അല്‍പം ബേക്കിംഗ് സോഡ ചേര്‍ത്ത് കുളിച്ചാല്‍ മതി.

ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍

ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍

ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനും ബേക്കിംഗ് സോഡ മുന്നിലാണ്. അല്‍പം ബേക്കിംഗ് സോഡ അല്‍പം റോസ് വാട്ടറില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ചു പിടിപ്പിയ്ക്കുക. അഞ്ച് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയുക.

നഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍

നഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍

നഖത്തില്‍ പറ്റിപ്പിടിച്ചിക്കുന്ന അഴുക്ക് മാറാന്‍ ബേക്കിംഗ് സോഡ നല്ലതാണ്. ബേക്കിംഗ് സോഡ കലക്കിയ വെള്ളത്തില്‍ നഖം മുക്കി വെയ്ക്കുക. അഞ്ച് മിനിട്ടിനു ശേഷം നഖം വൃത്തിയാവുന്നതാണ്.

 ശരീര ദുര്‍ഗന്ധം മാറ്റാന്‍

ശരീര ദുര്‍ഗന്ധം മാറ്റാന്‍

ശരീര ദുര്‍ഗന്ധം മാറ്റാന്‍ ബേക്കിംഗ് സോഡ നല്ലതാണ്. കുളിയ്ക്കുന്ന വെള്ളത്തില്‍ അല്‍പം ബേക്കിംഗ് സോഡ ചേര്‍ത്താല്‍ മതി. ഈ വെള്ളത്തില്‍ കുളിയ്ക്കുന്നത് ശരീര ദുര്‍ഗന്ധം ഇല്ലാതാക്കും.

English summary

Innovative Beauty Uses for Baking Soda

Here are six benefits of baking soda for your hair, skin and body.
Story first published: Tuesday, July 26, 2016, 16:54 [IST]
X
Desktop Bottom Promotion