For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കല്ല്യാണപ്പെണ്ണറിയേണ്ട ചില രഹസ്യങ്ങള്‍

|

വിവാഹം എന്നത് ഏവരുടേയും ജീവിതത്തില്‍ അത്രയേറെ സന്തോഷമുണ്ടാക്കുന്ന മുഹൂര്‍ത്തമാണ്. വിവാഹ ദിനത്തില്‍ കല്ല്യാണച്ചെക്കന്‍മാരേക്കാള്‍ ശ്രദ്ധ കിട്ടുന്നത് കല്ല്യാണപ്പെണ്ണിനു തന്നെയായിരിക്കും. പെണ്ണിന്റെ സൗന്ദര്യം, സാരി, ആഭരണങ്ങള്‍ ഇവയിലൊക്കെയായിരിക്കും വരുന്നവരുടെ കണ്ണുകള്‍.

എന്നാല്‍ കല്ല്യാണ ദിവസം തിളങ്ങാന്‍ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്ന് പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ വിവാഹമടുക്കുന്തോറും ടെന്‍ഷനും കൂടുതലായിരിക്കും. ഈ ടെന്‍ഷന്‍ കാരണം പലപ്പോഴും കാണിച്ചു കൂട്ടുന്നതെല്ലാം അബദ്ധം മാത്രമായിരിക്കും. ചര്‍മ്മത്തിന് നിറം നല്‍കാന്‍ സോയാബീന്‍

എന്തൊക്കെയാണ് കല്ല്യാണപ്പെണ്ണ് കല്ല്യാണത്തിനു മുന്‍പ് ശ്രദ്ധിക്കേണ്ട സൗന്ദര്യസംരക്ഷണ കാര്യങ്ങള്‍ എന്നു നോക്കാം. അബദ്ധം പറ്റാതെ കല്ല്യാണത്തിനൊരുങ്ങാന്‍ ചില ടിപ്‌സ് ഇതാ.

 ചര്‍മ്മം എന്നും ക്ലീന്‍ ചെയ്യുക

ചര്‍മ്മം എന്നും ക്ലീന്‍ ചെയ്യുക

ചര്‍മ്മം ക്ലീന്‍ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. ദിവസം രണ്ടു നേരമെങ്കിലും ക്ലെന്‍സര്‍ ഉപയോഗിക്കണം. എന്നാല്‍ ക്ലെന്‍സര്‍ പ്രകൃതിദത്തമാണെങ്കില്‍ അതിന്റെ ഗുണം ഇരട്ടിയാകും. പ്രകൃതി ദത്ത ക്ലെന്‍സര്‍ എങ്ങനെ എ്ന്നു നോക്കാം.

തേനും നാരങ്ങയും

തേനും നാരങ്ങയും

തേനും നാരങ്ങയും നല്ലൊരു ക്ലെന്‍സര്‍ ആണ്. തേനും നാരങ്ങാ നീരും തുല്യ അളവിലെടുത്ത് മുഖത്ത് പുരട്ടുക. അഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയുക. ഇത് മുഖത്തിന് തിളക്കം നല്‍കും.

ഒലീവ് ഓയില്‍ തേന്‍

ഒലീവ് ഓയില്‍ തേന്‍

ഒലീവ് ഓയിലും തേനും ആണ് മറ്റൊരു ക്ലെന്‍സര്‍. സെന്‍സിറ്റീവ് സ്‌കിന്‍ ഉള്ളവരാണ് ഇത്തരത്തിലുള്ള ക്ലെന്‍സര്‍ ഉപയോഗിക്കേണ്ടത്. രണ്ട് ടീസ്പൂണ്‍ തേനും ഒരു ടീസ്പൂണ്‍ ഒലീവ് ഓയിലും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. രണ്ട് മൂന്ന് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.

മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുക

മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുക

ചര്‍മ്മം എപ്പോഴും മോയ്‌സ്ചുറൈസ് ആയി ഇരിയ്ക്കാന്‍ ശ്രദ്ധിക്കുക. മോയ്‌സ്ചുറൈസര്‍ മുഖത്തിന്റെ സ്വാഭാവിക സൗന്ദര്യം നിലനിര്‍ത്തും. മാത്രമല്ല ചര്‍മ്മം സോഫ്റ്റ് ആയി ഇരിയ്ക്കും. പ്രത്യേകിച്ച് കറ്റാര്‍വാഴ അടങ്ങിയ മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുമ്പോള്‍.

കണ്ണിനു താഴെ കറുപ്പകറ്റാന്‍

കണ്ണിനു താഴെ കറുപ്പകറ്റാന്‍

കണ്ണിനു താഴെയുള്ള കറുപ്പകറ്റാന്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കല്ല്യാണപ്പന്തലില്‍ എത്തുമ്പോള്‍ ഉറക്കം തൂങ്ങിയ കണ്ണുമായി കാണുന്നത് ഏറ്റവും അരോചകമുണ്ടാക്കുന്നത് തന്നെയാണ്. അതുകൊണ്ട് ആവശ്യത്തിന് ഉറങ്ങാന്‍ ശ്രദ്ധിക്കുക. മാത്രമല്ല ഉറക്കത്തോടൊപ്പം തന്നെ കണ്ണിനു താഴെയുള്ള കറുപ്പകറ്റാനുള്ള ക്രീം ഉപയോഗിക്കുക.

പാദങ്ങള്‍ക്കും പരിഗണന നല്‍കുക

പാദങ്ങള്‍ക്കും പരിഗണന നല്‍കുക

മുഖം മാത്രം വൃത്തിയായി ഇരുന്നിട്ട് കാര്യമില്ല, നമ്മുടെ പാദങ്ങള്‍ക്കും വേണ്ടത്ര പ്രാധാന്യം നല്‍കണം. അതുകൊണ്ട് തന്നെ ആഴ്ചയില്‍ ഒരു തവണ വീട്ടില്‍ തന്നെ പെഡിക്യൂര്‍ ചെയ്യുക. രണ്ട് ടേബിള്‍ സ്പൂണ്‍ കല്ലുപ്പ് വെളിച്ചെണ്ണയുമായി മിക്‌സ് ചെയ്ത് രണ്ട് മിനിട്ട് കാല്‍ മസ്സാജ് ചെയ്യുക. അതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. പിന്നീട് പെട്രോളിയെ ജെല്ലി ഉപയോഗിക്കാം.

നഖത്തിന്റെ സംരക്ഷണവും പ്രധാനം

നഖത്തിന്റെ സംരക്ഷണവും പ്രധാനം

നഖത്തിനു വരെ ആവശ്യത്തിന് പരിചരണവും ശ്രദ്ധയും നല്‍കണം. ആരോഗ്യവും ഭംഗിയുമുള്ള നഖങ്ങളാണ് നിങ്ങളുടെ കയ്യിനെ ആകര്‍ഷകമാക്കുന്നത്. ആല്‍മണ്ട് ഓയില്‍ എല്ലാ ദിവസവും കിടക്കുന്നതിനു മുന്‍പ് കയ്യില്‍ പുരട്ടി കിടക്കുക.

 ചുണ്ടിന്റെ സംരക്ഷണം

ചുണ്ടിന്റെ സംരക്ഷണം

ചുണ്ടിനേയും അതിന്റേതായ പ്രാധാന്യത്തോടെ നമ്മള്‍ പരിഗണിക്കണം. അതിനായി അല്‍പം തേനില്‍ പഞ്ചസാര മിക്‌സ് ചെയ്ത് ഒരു മിനിട്ടോളം ചുണ്ടില്‍ മസ്സാജ് ചെയ്യുക. ഇത് ആഴ്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും ചെയ്യുക.

പല്ലിന്റെ തിളക്കത്തിന്

പല്ലിന്റെ തിളക്കത്തിന്

നിങ്ങളുടെ ചിരിയായിരിക്കും പലപ്പോഴും വിവാഹ ദിനത്തിലെ ഹൈലൈറ്റ്. അതുകൊണ്ട് തന്നെ വെട്ടിത്തിളങ്ങുന്ന പല്ലായിരിക്കും ഓരോരുത്തരുടേയും ആവശ്യം. എന്നും ബേക്കിംഗ് സോഡയും നാരങ്ങാ നീരും ഉപയോഗിച്ച് പല്ലു തേച്ചു നോക്കൂ. പല്ലിന്റെ തിളക്കം നിലനില്‍ക്കും.

ഫേഷ്യല്‍ വീട്ടില്‍ തന്നെ

ഫേഷ്യല്‍ വീട്ടില്‍ തന്നെ

ഫേഷ്യല്‍ ചെയ്യുമ്പോള്‍ ഫ്രൂട്ട്‌ഫേഷ്യല്‍ ചെയ്യാന്‍ ശ്രമിക്കുക. എന്നാല്‍ അത് ബ്യൂട്ടി പാര്‍ലറില്‍ പോയല്ല. വീട്ടില്‍ തന്നെ നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്. ഡ്രൈസ്‌കിന്‍ ഉള്ളവര്‍ പപ്പായ ഫേഷ്യല്‍ ചെയ്യുക. സെന്‍സിറ്റീവ് സ്‌കിന്‍ ആണെങ്കില്‍ പപ്പായയും പാലും മിക്‌സ് ചെയ്ത ഫേസ്പാക്ക് ഉപയോഗിക്കാം. എണ്ണമയമുള്ള ചര്‍മ്മമാണെങ്കില്‍ സ്‌ട്രോബെറിയും ഓറഞ്ചും ഉപയോഗിക്കാം.

English summary

Important Skin Care Tips for Brides

10 Important Skin Care Tips for Brides You all want your skin to be glowing, blemish-free and gorgeous for your wedding day.
Story first published: Wednesday, March 9, 2016, 13:26 [IST]
X
Desktop Bottom Promotion