For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോണവീക്കത്തിന് വീട്ടുവൈദ്യങ്ങള്‍

മോണവീക്കം മാറുവാനുള്ള വീട്ടില്‍ നിന്നുള്ള ഒറ്റമൂലികള്‍

By Lekhaka
|

മോണയിലെ പഴുപ്പും പല്ലിലെ പൊട്ടലും മൂലം മോണയിലും പല്ലിന്‍റെ വേരുകളിലും ഉണ്ടാവുന്ന വളരെ വേദന നിറഞ്ഞ അണുബാധയാണ്‌ മോണവീക്കം. പല്ലുവേദനയ്ക്ക് കാരണമാകുന്ന പഴുപ്പ് നിറഞ്ഞ ചലം പല്ലിനകത്ത് ഉണ്ടാകുവാന്‍ ഇത് കാരണമാകുന്നു.

വീക്കമുള്ള പല്ലിനകത്ത് ബാക്റ്റീരിയ പ്രവേശിക്കുകയും, അത് പെരുകി മോണയുടെ അകത്തുള്ള അസ്ഥിയിലേക്ക് പടരുകയും ചെയ്യുന്നു. സമയത്തിനു ചികിത്സിച്ചില്ല എങ്കില്‍, ജീവന്‍ തന്നെ അപകടത്തിലായേക്കാവുന്ന വൃണങ്ങള്‍ക്ക് അത് കാരണമായേക്കും.

മോണവീക്കം മൂലം ഉണ്ടാകുന്ന വേദന അസഹനീയമായതിനാല്‍ പലരും ആ വേദന കുറയ്ക്കാനായി പല രീതിയില്‍ സ്വയം ചികിത്സ നടത്തുകയും, ഒടുക്കം അത് വേദന ഇരട്ടിക്കാനും കാരണമാകാറുണ്ട്. അതിനാല്‍, നിങ്ങളും ഈ അസുഖം മൂലം വേദന അനുഭവിക്കുന്നവരാണ്

എങ്കില്‍, സ്വയചികിത്സ നടത്തുന്നതിനു മുന്‍പ്, ചെയ്യേണ്ടതും ചെയ്യേണ്ടാത്തതുമായ ചില കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. അതിനെക്കുറിച്ചാണ് നമ്മളിപ്പോള്‍ അറിയാന്‍ പോകുന്നത്.

വീട്ടിലിരുന്ന് തന്നെ പല്ലുകള്‍ക്കിടയിലെ പഴുപ്പും വീക്കവും ഭേദപ്പെടുത്തുവാനുള്ള പ്രധിവിധികള്‍ നിങ്ങളുടെ അടുക്കളയില്‍ തന്നെയുണ്ട്. അത് ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം :

വെളുത്തുള്ളി

വെളുത്തുള്ളി

പ്രകൃതിദത്തമായ രീതിയില്‍ ബാക്റ്റീരിയകളെ നശിപ്പിക്കുവാനുള്ള ഉത്തമ സഹായിയാണ് വെളുത്തുള്ളി. അസഹനീയമായ പല്ലുവേദനയുണ്ടെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം - ഒരു വെളുത്തുള്ളി എടുത്ത് നന്നായി ചതയ്ച്ച് അതിന്‍റെ നീരെടുക്കുക. എന്നിട്ട്, ഈ വെളുത്തുള്ളി നീര് വായില്‍ പഴുപ്പുള്ള ഇടങ്ങളില്‍ പുരട്ടുക. ഈ പൊടിക്കൈ മൂലം തീര്‍ച്ചയായും പല്ലുവേദന പമ്പ കടക്കും.

കരയാമ്പൂ എണ്ണ

കരയാമ്പൂ എണ്ണ

അണുബാധ എളുപ്പത്തില്‍ അകറ്റാന്‍ സഹായിക്കുന്ന കരയാമ്പൂ എണ്ണ പല്ലുവേദനയ്ക്കും മോണരോഗങ്ങള്‍ക്കുമുള്ള ഒരു ഉത്തമ പ്രതിവിധിയാണ്. കരയാമ്പൂ എണ്ണ എടുത്ത് മയത്തില്‍ പല്ലുതേക്കുക. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, പഴുപ്പുള്ള ഭാഗങ്ങളില്‍ അധികം ബലം കൊടുത്ത് പുരട്ടാതിരിക്കുക. അല്ലാത്തപക്ഷം വേദന കൂടാന്‍ ഇടയാകും. കൂടാതെ മോണയുടെ ഭാഗങ്ങളിലും കരയാമ്പൂ എണ്ണ പതുക്കെ പുരട്ടിക്കൊടുക്കുക.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വീട്ടില്‍ തന്നെ ലഭ്യമായ മറ്റൊരു പ്രതിവിധിയാണ് വെളിച്ചെണ്ണ. നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം - ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ എടുത്ത് വായില്‍ ഒഴിക്കുക. അത് കുടിച്ചിറക്കാതെ വായിനകത്തിട്ട് അര മണിക്കൂറോളം കുല്‍ക്കുഴിയുക. അതിന് ശേഷം പുറത്തേക്ക് തുപ്പിയിട്ട് വെള്ളമൊഴിച്ച് വായ കഴുകുക. നിങ്ങളുടെ വേദനയ്ക്ക് ഉറപ്പായും ആശ്വാസം ലഭിക്കുന്നതാണ്.

കര്‍പ്പൂരതുളസി തൈലം

കര്‍പ്പൂരതുളസി തൈലം

കര്‍പ്പൂരതുളസി അഥവാ പുതിനയില തൈലം നിങ്ങളുടെ പല്ലുവേദനയ്ക്ക് അത്ഭുതകരമാം വിധം ശമനമുണ്ടാക്കുന്ന ഒറ്റമൂലിയാണ്. അല്പം പുതിനയില തൈലമെടുത്ത് വായില്‍ പഴുപ്പുള്ള ഇടങ്ങളില്‍ പുരട്ടുക. പല്ലിലെ വീക്കവും പഴുപ്പും മൂലമുള്ള വേദനയ്ക്ക് ഉടന്‍ ശമനം ലഭിക്കും.

ഉപ്പ്

ഉപ്പ്

ഉടനടി വേദന ശമിക്കണമെങ്കില്‍ ഏറ്റവും നല്ല പ്രതിവിധിയാണ് ഉപ്പ്. നിങ്ങള്‍ ആകെ ചെയ്യേണ്ടത്, കുറച്ച് ഉപ്പ് ചൂടുവെള്ളത്തില്‍ കലക്കി കവിള്‍ക്കൊള്ളുക എന്നതാണ്. ഇത് ചെയ്യുമ്പോള്‍ തുടക്കത്തില്‍ കുറച്ച് വേദന ഉണ്ടാവുമെങ്കിലും അതിനുശേഷം വളരെ ആശ്വാസം ലഭിക്കുന്നതാണ്. ഇങ്ങനെ കുറച്ച് തവണ ഉപ്പുവെള്ളത്തില്‍ കവിള്‍കൊള്ളൂകയാണെങ്കില്‍ നിങ്ങളുടെ വേദനയ്ക്ക് 90% കുറവുണ്ടാകും.

ടീ ബാഗ്

ടീ ബാഗ്

ടീ ബാഗ് ആണ് മോണവീക്കത്തിനുള്ള മറ്റൊരു പ്രതിവിധി. മാര്‍ക്കറ്റിലൊക്കെ സുലഭമായ ഹെര്‍ബല്‍ ടീ ബാഗുകളാണ് ഇതിന് ഉത്തമം. അത് വായില്‍ വേദനയുള്ള ഭാഗങ്ങളില്‍ കുറച്ച് നേരം വയ്ക്കുക. പഴുപ്പ് മൂലമുള്ള വേദനയ്ക്ക് അത് ഉടനടി ശമനമുണ്ടാക്കും.

പനിക്കൂര്‍ക്കയെണ്ണ

പനിക്കൂര്‍ക്കയെണ്ണ

പനിക്കൂര്‍ക്കയുടെ എണ്ണ ബാക്റ്റീരിയ, ഫംഗസ്, വൈറസ് എന്നിവയെ നശിപ്പിക്കുവാനും വയറ്റില്‍ ഗാസ് ട്രബിള്‍ ഉണ്ടാവുന്നത് തടയുവാനും സഹായിക്കുന്നു. പനിക്കൂര്‍ക്കയെണ്ണ ദന്ത, മോണരോഗങ്ങളെ തടയുന്നതിനും ഉത്തമ പ്രതിവിധിയാണ്.

English summary

Home Remedies For Abscessed Tooth

Home Remedies For Abscessed Tooth, Read more to know about,
Story first published: Tuesday, December 13, 2016, 11:38 [IST]
X
Desktop Bottom Promotion