Just In
Don't Miss
- News
പാവം ജോര്‍ജിന് പ്രായം കൂടുതലാണ് പോല്‍..!
- Sports
IND vs IRE: ഇന്ത്യന്‍ ക്യാപ്റ്റനാവാന്‍ ഹാര്‍ദിക്! സര്‍പ്രൈസ് നീക്കം
- Technology
മാംഗാ പ്രേമികൾക്കായി റിയൽമി ജിടി നിയോ 3യുടെ നരൂട്ടോ എഡിഷൻ
- Finance
ബുള്‍ റിട്ടേണ്‍സ്! എച്ച്ഡിഎഫ്സി ഓഹരികളില്‍ കുതിപ്പ്; സെന്‍സെക്സില്‍ 632 പോയിന്റ് മുന്നേറ്റം
- Movies
ഇത്തവണ രണ്ട് മികച്ച നടന്മാര്; അവാര്‍ഡ് പങ്കിട്ട് ബിജു മേനോനും ജോജു ജോര്‍ജും
- Automobiles
ബുക്ക് ചെയ്തവര്‍ ഇനിയും കാത്തിരിക്കണം; Simple One ഇലക്ട്രിക് സ്കൂട്ടറിന്റെ ഡെലിവറി വൈകും
- Travel
യാത്രാ ലിസ്റ്റിലേക്ക് ഇനി പാലുകാച്ചിമലയും.. ട്രക്കിങ്ങിന് ജൂണ്‍ 3 മുതല്‍ തുടക്കം
തൂങ്ങിയ മസിലുകള്‍ക്ക് ഉറപ്പ് നല്കാന്
സൗന്ദര്യ സംരക്ഷണത്തില്‍ ശ്രദ്ധിക്കുന്ന ഏതൊരാളും പലപ്പോഴും ശരീരക്കിന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കില്ല. അതുകൊണ്ട് തന്നെ മുഖം വെളുത്താലും ശരീരം വെളുത്താലും ആകാരഭംഗി നഷ്ടപ്പെടുമ്പോള്‍ ഉണ്ടാവുന്ന പ്രശ്നം അത് വലിയ പ്രശ്നം തന്നെയാണ്.
സ്ത്രീകളുടെയും പുരുഷന്മാരായും ഏറ്റവും വലിയ പ്രശ്നമാണ് കൈത്തണ്ടയിലെ അയഞ്ഞ മസിലുകള്‍. ഇതിന് ഉറപ്പ് നല്കാന് പല സൂത്രങ്ങളും ഉണ്ട്. അതെന്തൊക്കെയെന്ന് നോക്കാം. പ്രായം കുറയ്ക്കണമെങ്കില്‍ ഈ ശീലങ്ങള്‍ ഉപേക്ഷിക്കൂ

ഗ്രീന്‍ ടീ കഴിയ്ക്കുക
ഗ്രീന്‍ ടീ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. രാവിലെ പ്രഭാത ഭക്ഷണത്തിനു മുന്‍പ് ഒരു ഗ്ലാസ് ഗ്രീന്‍ ടീ ശീലമാക്കുക.

ശാരീരികാധ്വാനം
ശാരീരികാധ്വാനം വര്‍ദ്ധിപ്പിക്കുകയാണ് മറ്റൊന്ന്. കൈക്ക് അധ്വാനം നല്കുന്ന തരത്തിലുള്ള വ്യായാമങ്ങള്‍ ശീലമാക്കുക. ഇത് അയഞ്ഞ മസിലിനെ ഉറപ്പുള്ളതാക്കി മാറ്റുന്നു.

പുഷ് അപ് എടുക്കുക
പുഷ് അപ് എടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് കൈയ്യിന് ആകാരഭംഗി നല്കുന്നു.

യോഗ
ശാരീരിക മാനസിക ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും യോഗ ചെയ്യുന്നത് നല്ലതാണ്. ഇത് മുഖത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുകയും ശരീരത്തിലെ അയഞ്ഞ മസിലിന് ഉറപ്പ് നല്‍കുകയും ചെയ്യുന്നു.

ഭക്ഷണത്തില്‍ ശ്രദ്ധ
ഭക്ഷണ കാര്യത്തിലും അല്പം കൂടുതല്‍ ശ്രദ്ധ നല്‍കാം. ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുകയും കാര്‍ബോഹൈഡ്രേറ്റും ഫൈബറും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക.

ഭക്ഷണം ഇടയ്ക്കിടക്ക്
വിശപ്പ് കൂടുതലാണെന്ന് കരുതി ഭക്ഷണം കൂടുതല്‍ കഴിയ്ക്കരുത്. ഇടയ്ക്കിടയ്ക്കായി അല്പാല്പം കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.