യോനീ ദുര്‍ഗന്ധമകറ്റാന്‍ പ്രകൃതി ദത്ത വഴികള്‍

Posted By:
Subscribe to Boldsky

സ്ത്രീകളില്‍ കാണപ്പെടുന്ന പൊതുവായ പ്രശ്‌നമാണ് യോനീ ദുര്‍ഗന്ധം. ബാക്ടീരിയ അല്ലെങ്കില്‍ യീസ്റ്റ് ഇന്‍ഫെക്ഷനാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണം. ശാരീരികമായി വൃത്തിയുണ്ടായില്ലെങ്കിലും ഇത്തരം പ്രശ്‌നത്തെ അഭിമുഖീകരിക്കേണ്ടി വരും. പുട്ടിന്റെ കൂട്ടു മതി വെളുക്കാന്‍...

പല സ്ത്രീകളിലും കടുത്ത മാനസിക പ്രശ്‌നങ്ങളിലേക്കും ഇത് കാരണമാകും. പലര്‍ക്കും ഡോക്ടറെ സമീപിക്കാന്‍ മടിയുള്ളതിനാലും പല വിധ ആരോഗ്യ പ്രശ്‌നങ്ങളിലേക്കും ഇത് കൊണ്ടു ചെന്നെത്തിക്കും. എന്നാല്‍ പ്രകൃതി ദത്തമായി തന്നെ ചില വീട്ടുമാര്‍ഗ്ഗങ്ങളിലൂടെ തന്നെ യോനീദുര്‍ഗന്ധം എന്ന പ്രശ്‌നത്തെ നമുക്ക് പരിഹരിയ്ക്കാം.

ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിയ്ക്കാതിരിയ്ക്കുക

ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിയ്ക്കാതിരിയ്ക്കുക

ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിയ്ക്കാതിരിയ്ക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. വായുസഞ്ചാരം ലഭിയ്ക്കാത്തതു മൂലം ദുര്‍ഗന്ധം ഉണ്ടാവും.

 സോപ്പിന്റെ ഉപയോഗം കുറയ്ക്കുക

സോപ്പിന്റെ ഉപയോഗം കുറയ്ക്കുക

അമിതമായി സോപ്പ് ഉപയോഗിച്ച് കഴുകുന്നവരിലും ദുര്‍ഗന്ധം കൂടുതലായി അനുഭവപ്പെടും. ഇത്തരത്തില്‍ സോപ്പ് ഉപയോഗിക്കുമ്പോള്‍ നാച്ചുറലായി ഉള്ള ഗന്ധം പോലും നഷ്ടപ്പെടുന്നു. ഇതും യോനീ ദുര്‍ഗന്ധത്തിന് കാരണമാകുന്നു.

 ഭക്ഷണ കാര്യത്തില്‍

ഭക്ഷണ കാര്യത്തില്‍

ഭക്ഷണവും യോനീ ദുര്‍ഗന്ധവും തമ്മില്‍ എന്താണ് ബന്ധം എന്ന് തോന്നുന്നുണ്ടോ? എന്നാല്‍ നാം കഴിയ്ക്കുന്ന പല ഭക്ഷണങ്ങളുമാണ് പലപ്പോഴും നമ്മുടെ ശരീര ദുര്‍ഗന്ധത്തിന് കാരണമാകുന്നത്. എന്നാല്‍ തൈര് നല്ലതുപോലെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് യോനീ ദുര്‍ഗന്ധം കുറയ്ക്കും.

മധുരം കുറയ്ക്കുക

മധുരം കുറയ്ക്കുക

മധുരം കൂടുതലുള്ള ഭക്ഷണ സാധനങ്ങള്‍ കൂടുതലായി ഉപയോഗിക്കാതിരിയ്ക്കാന്‍ ശ്രദ്ധിക്കുക. ഇത് കൂടുതല്‍ വിയര്‍പ്പ് ശരീരത്തില്‍ ഉണ്ടാവാന്‍ കാരണമാകുന്നു. അതും യോനീ ദുര്‍ഗന്ധം ഉണ്ടാക്കുന്നു.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ആഴ്ചയില്‍ ഒരു തവണ കുളിയ്ക്കുന്ന വെള്ളത്തില്‍ ടീ ട്രീ ഓയില്‍ ഒഴിച്ച് കുളിയ്ക്കുത. ഇത് ശരീരി ദുര്‍ഗന്ധത്തേയും യോനീ ദുര്‍ഗന്ധത്തേയും ഇല്ലാതാക്കുന്നു.

ആപ്പിള്‍ സിഡാര്‍ വീനീഗര്‍

ആപ്പിള്‍ സിഡാര്‍ വീനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ വെള്ളത്തില്‍ ഒഴിച്ച് കുളിച്ചാല്‍ മതി. ഇതും യോനീ ദുര്‍ഗന്ധമകറ്റാന്‍ ബെസ്റ്റാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി കഴിയ്ക്കുന്നതും വെളുത്തുള്ളിയിട്ട വെള്ളത്തില്‍ കുളിയ്ക്കുന്നതും യോനീ ദുര്‍ഗന്ധമകറ്റും.

ഉലുവ

ഉലുവ

തലേ ദിവസം വെള്ളത്തിലിട്ട് വെച്ച് ഉലുവ പിറ്റേ, ദിവസം രാവിലെ വെറും വയറ്റില്‍ കഴിയ്ക്കുന്നതും നല്ലതാണ്. ഇതും യോനീ ദുര്‍ഗന്ധത്തിന് പരിഹാരമാണ്.

English summary

Effective Home Remedies to Fight Unpleasant Vaginal Odor

Below are a few of the home remedies you can attempt to assist and correct that nasty smelling vaginal smell, so are you prepared? Examine these out!