പുരുഷന്‍ നോക്കുന്നത് വിരലുകളുടെ സൗന്ദര്യമോ?

Posted By:
Subscribe to Boldsky

സൗന്ദര്യം എന്നു പറയുമ്പോള്‍ അത് മുടിയിലും മുഖത്തുമായി മാത്രം ഒതുങ്ങിപ്പോകുന്ന അവസ്ഥയാണ് ഉള്ളത്. എന്നാല്‍ നിങ്ങളുടെ സൗന്ദര്യം അത് പൂര്‍ണമാകണമെങ്കില്‍ വിരലുകളും കൈമടക്കുകളും എല്ലാം സുന്ദരമായിരിക്കണം.

വിരലുകളെ അവഗണിയ്ക്കുന്ന പെണ്‍കുട്ടികള്‍ ഇനിയെങ്കിലും മനസ്സിലാക്കിക്കോളൂ പുരുഷന്‍മാര്‍ ആദ്യം ശ്രദ്ധിക്കുന്നത് പെണ്‍കുട്ടികളുടെ വിരലുകള്‍ ആണെന്ന്. എന്നാല്‍ വിരലിന്റെ നിറത്തേക്കാള്‍ അതിന്റെ വൃത്തിക്കാണ് പ്രാധാന്യം നല്‍കേണ്ടത്. നിങ്ങളുടെ മുടി നശിപ്പിക്കുന്നത് നിങ്ങള്‍ തന്നെ

തിരക്കു പിടിച്ച ജീവിതത്തില്‍ വിരലിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാന്‍ പലര്‍ക്കും സമയം കിട്ടില്ല എന്നതാണ് സത്യം. എന്നാലും അല്‍പസമയം വിരലിന്റെ സൗന്ദര്യത്തിനായി മാറ്റി വെച്ചാല്‍ വിരലിന്റെ ഭംഗി കൂട്ടാം.

നഖത്തിലെ ചെളി

നഖത്തിലെ ചെളി

നഖം നല്ല ഭംഗിയായി പലരും വളര്‍ത്തിയെടുക്കും. എന്നാല്‍ നഖത്തിലെ ചെളി കളയാന്‍ പലരും മറന്നു പോകും. അതുകൊണ്ട് നഖം വളര്‍ത്തുന്നവര്‍ ദയവായി നഖത്തിലെ ചെളി കളയാനുള്ള സമയം കൂടി കണ്ടെത്തുക. മാത്രമല്ല നഖം വളര്‍ത്താനിഷ്ടമില്ലാത്തവര്‍ വെട്ടിക്കളയാനും ശ്രദ്ധിക്കണം.

 മൃദുവായ വിരലുകള്‍ക്ക്

മൃദുവായ വിരലുകള്‍ക്ക്

മൃദുവായ വിരലുകളായിരിക്കും എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ മൃദുവായ വിരലുകള്‍ക്ക് അല്‍പം ഗ്ലിസറിനും റോസ് വാട്ടറും മിക്‌സ് ചെയ്ത് വിരലുകളില്‍ നല്ലതു പോലെ തേച്ചു പിടിപ്പിക്കാം.

നിറം വര്‍ദ്ധിപ്പിക്കാന്‍

നിറം വര്‍ദ്ധിപ്പിക്കാന്‍

മുട്ടയുടെ വെള്ളയില്‍ അല്‍പം ഗ്ലിസറിന്‍ ചേര്‍ത്ത് അത് കൈകളില്‍ തേച്ച് പിടിപ്പിക്കുക. അല്‍പം തേനും കൂടി മിക്‌സ് ചെയ്താല്‍ നിറം വര്‍ദ്ധിക്കും.

 ചെറു ചൂടുവെള്ളം

ചെറു ചൂടുവെള്ളം

ചെറു ചൂടുവെള്ളത്തില്‍ നാരങ്ങാ നീര് പിഴിഞ്ഞ് ആ വെള്ളത്തില്‍ കൈകള്‍ മുക്കി 15 മിനിട്ട് ഇരിയ്ക്കുക. ഇത് മാനിക്യൂര്‍ ചെയ്തതിനു തുല്യമായിരിക്കും.

ഷാമ്പൂ ഇട്ട് കഴുകാം

ഷാമ്പൂ ഇട്ട് കഴുകാം

അല്‍പം ഷാമ്പൂ കലര്‍ത്തിയ വെള്ളത്തില്‍ വിരല്‍ മുക്കി വെയ്ക്കുന്നതും നഖത്തിനിടയിലെ ചെളി പോവാനും നഖത്തിന് നിറം നല്‍കാനും സഹായിക്കും.

English summary

Beauty tips for pretty and healthy fingers

Pretty and healthy nails are desire of many women; follow these simple, natural beauty tips to get attractive and healthy nails. You can also try nail art designs to get beautiful nails.
Story first published: Thursday, September 8, 2016, 11:15 [IST]