നാക്കിലെ വ്രണങ്ങള്‍ക്ക് വീട്ടുവൈദ്യം

Posted By:
Subscribe to Boldsky

നാക്കില്‍ വ്രണങ്ങളുണ്ടാകുന്നത് വേദന നിറഞ്ഞ ഒന്നാണ്. കാരണം ഭക്ഷണത്തിന്റെ ചൂടും എരിവും പുളിയുമെല്ലാം ഈ പ്രശ്‌നം രൂക്ഷമാക്കുന്നു.

നാക്കില്‍ പാപ്പില്ലെ എന്ന ചെറിയ കോശങ്ങളുണ്ട്. പല കാരണങ്ങളാലും ഇവയില്‍ അണുബാധയുണ്ടാകുന്നതാണ് നാക്കില്‍ വ്രണങ്ങളുണ്ടാകാന്‍ കാരണമാകുന്നത്.

നാക്ക് അബദ്ധത്തില്‍ കടിച്ചോ നാക്കു വടിയ്ക്കുമ്പോഴോ പൊട്ടുക, ചില മരുന്നുകള്‍, ഭക്ഷണ അലര്‍ജികള്‍, അണുബാധ, വയറ്റിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം നാക്കില്‍ വ്രണങ്ങളുണ്ടാകുന്നതിന് കാരണമാകും. ചുണങ്ങ് എളുപ്പം മാറ്റാം, വീട്ടുവൈദ്യത്തിലൂടെ.....

ഇതിന് പല തരത്തിലുള്ള പരിഹാരങ്ങളുമുണ്ട്, തികച്ചും വീട്ടുവൈദ്യങ്ങള്‍. ആയുര്‍വേദവും ഇവ ഉപദേശിയ്ക്കുന്നു.

ഐസ്

ഐസ്

നാക്കിലെ വ്രണങ്ങളില്‍ ഐസ് വയ്ക്കുന്നത് നല്ലതാണ്. ഇത് തടിപ്പും വേദനയുമെല്ലാം കുറയ്ക്കാന്‍ സഹായിക്കും.

ഉപ്പ്

ഉപ്പ്

ഉപ്പ് മറ്റൊരു പരിഹാരമാണ്. ചെറുചൂടുള്ള വെള്ളത്തില്‍ ഉപ്പിട്ടു കലക്കി വായില്‍ അല്‍പനേരം പിടിയ്ക്കുക.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ഒരു കപ്പു വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡ കലക്കി ഇതു വായില്‍ അല്‍പനേരം പിടിയ്ക്കാം.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍വാഴയുടെ ജെല്‍ നല്ലൊരു പരിഹാരമാണ്. അത് മുറിവില്‍ പുരട്ടി പിന്നീട് ഇളംചൂടുവെള്ളം കൊണ്ടു വായ കഴുകാം.

മഞ്ഞള്‍, തേന്‍

മഞ്ഞള്‍, തേന്‍

മഞ്ഞള്‍, തേന്‍ എന്നിവ കലര്‍ത്തി നാക്കിലെ മുറിവുള്ളിടത്തു പുരട്ടുന്നതും ഗുണം ചെയ്യും.

മല്ലിയില

മല്ലിയില

മല്ലിയില അല്ലെങ്കില്‍ മല്ലിയിട്ടു തിളപ്പിച്ച വെള്ളം എന്നിവ കവിള്‍ക്കൊള്ളുന്നതു നല്ലതാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ ഈ മുറിവിനു മുകളില്‍ പുരട്ടുന്നതും ഗുണം ചെയ്യും.

തേന്‍

തേന്‍

തേന്‍ നല്ലൊരു പ്രകൃതിദത്ത പരിഹാരമാണ്. തേന്‍ മുറിവുള്ളിടത്തു പുരട്ടാം.

തൈര്

തൈര്

തൈര് കഴിയ്ക്കുന്നത് നാക്കിലുണ്ടാകുന്ന വ്രണങ്ങള്‍ക്കു നല്ലൊരു പരിഹാരമാണ്.

പുതിനയില

പുതിനയില

പുതിനയില അരച്ച് മുറിവിനു മുകളില്‍ പുരട്ടുന്നതും ആശ്വാസം നല്‍കും.

ഐസ്‌ക്രീം

ഐസ്‌ക്രീം

ഐസ്‌ക്രീം കഴിയ്ക്കുന്നതും നാക്കിലെ വ്രണങ്ങളുടെ അസ്വസ്ഥത മാറാന്‍ സഹായിക്കും.

English summary

Ayurveda Ways To Heal Tongue Blisters

Here are some of the home remedies to heal tongue blisters. Read more to know about,
Story first published: Saturday, July 23, 2016, 12:00 [IST]
Subscribe Newsletter