ചുണങ്ങ് എളുപ്പം മാറ്റാം, വീട്ടുവൈദ്യത്തിലൂടെ.....

Posted By:
Subscribe to Boldsky

ചുണങ്ങ് ജന്മനാ ഉള്ള പ്രശ്‌നമല്ല, പിന്നീട് വരുന്ന ഒരു ചര്‍മ രോഗമാണ്. മെലാസ്മ എന്നാണ് ഇതിന്റെ മെഡിക്കല്‍ പദം.

ശരീരത്തിലെ മെലാനിന്‍ ക്രമരഹിതമായി പടരുന്നതാണ് ഇതിനു കാരണമാകുന്നത്. സ്ത്രീയ്ക്കും പുരുഷനും ഈ പ്രശ്‌നമുണ്ടാകാം. ഗര്‍ഭകാലത്ത് സ്ത്രീകളില്‍ ഇതു വരുന്നതായി കണ്ടുവരുന്നു. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയാണ് കാരണം. ഒരു സ്ഥലത്തു നിന്നും മറ്റിടങ്ങളിലേയ്ക്കു പകരുന്നത ഒന്നാണിത്.

കൂടുതല്‍ വെയിലേല്‍ക്കുക, സ്‌ട്രെസ്, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, അലര്‍ജി, വൈറ്റമിന്‍ ഡി കുറവ്, തൈറോയ്ഡ് തുടങ്ങിയവ ചുണങ്ങിനുള്ള പല കാരണങ്ങളില്‍ ചിലതാണ്.

ഇതിന് പരിഹാരമായി ഓയിന്റ്‌മെന്റുകളും മറ്റും ലഭിയ്ക്കും. ഇതല്ലാതെ പലതരത്തിലുള്ള വീട്ടുവൈദ്യങ്ങളുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി പാലില്‍ കലക്കി ചുണങ്ങുള്ള സ്ഥലത്തു പുരട്ടാം. 5 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി 10 ടീസ്പൂണ്‍ പാല്‍ എന്ന അനുപാതത്തിലെടുക്കാം. കട്ടിയ്ക്കു വേണമെങ്കില്‍ അല്‍പം കടലമാവും ചേര്‍ക്കാം. ഉണങ്ങുമ്പോള്‍ ചെറുചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം.

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര് ചുണങ്ങുള്ള സ്ഥലങ്ങളില്‍ നേരിട്ടു പുരട്ടാം. ഇതല്ലെങ്കില്‍ തേന്‍ ചേര്‍ത്തും പുരട്ടാം. അല്‍പം കഴിഞ്ഞു ചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം.

പപ്പായ

പപ്പായ

പപ്പായ ഉടച്ചതില്‍ തേന്‍ ചേര്‍ത്തും മുഖത്തു പുരട്ടുന്നതും നല്ലതാണ്. ഉണങ്ങിക്കഴിഞ്ഞാല്‍ ചെറുചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം.

കുക്കുമ്പര്‍

കുക്കുമ്പര്‍

കുക്കുമ്പര്‍ ചുണങ്ങു ബാധിച്ചിടങ്ങളില്‍ വട്ടത്തില്‍ അരിഞ്ഞു വയ്ക്കുക. ഇത് ഗുണം നല്‍കും.

ചന്ദനപ്പൊടി, പനിനീര്

ചന്ദനപ്പൊടി, പനിനീര്

ചന്ദനപ്പൊടി, പനിനീര് എന്നിവ കലക്കി ചുണങ്ങുള്ളിടങ്ങളില്‍ പുരട്ടുന്നത് ഗുണം ചെയ്യും. ഇതില്‍ പാല്‍, ചെറുനാരങ്ങാനീര് തുടങ്ങിയവയും വേണമെങ്കില്‍ ചേര്‍ക്കാം. ഉണങ്ങുമ്പോള്‍ ചെറുചൂടുവെള്ളം കൊണ്ടു കഴുകുക.

പഴുത്ത പഴം, പേരയ്ക്ക

പഴുത്ത പഴം, പേരയ്ക്ക

പഴുത്ത പഴം, പേരയ്ക്ക എന്നിവ അരച്ച് ചുണങ്ങുള്ളിടങ്ങളില്‍ പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞു ചെറുചൂടുവെള്ളം കൊണ്ടു കഴുകാം.

കറ്റാര്‍വാഴ ജെല്‍

കറ്റാര്‍വാഴ ജെല്‍

കിടക്കാന്‍ പോകുന്നതിനു മുന്‍പ് കറ്റാര്‍വാഴ ജെല്‍ ചുണങ്ങുള്ളഇടത്തു പുരട്ടുക. പിറ്റേന്നു രാവിലെ കഴുകാം.

ബദാം

ബദാം

ബദാം മറ്റൊരു പ്രകൃതിദത്ത വഴിയാണ്. ഇത് അരച്ച് ഇതില്‍ തേന്‍ ചേര്‍ത്തു ചുണങ്ങുള്ളിടത്തു പുരട്ടാം. ബദാം വെള്ളത്തിലിട്ടു കുതിര്‍ത്തി അരച്ചാലും മതി.

സവാള

സവാള

സവാള ജ്യൂസ് ,ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ കലര്‍ത്തി ചുണങ്ങുള്ളിടത്തു പുരട്ടാം. ഗുണമുണ്ടാകും.

പാല്‍, ഓട്‌സ്, തേന്‍

പാല്‍, ഓട്‌സ്, തേന്‍

പാല്‍, ഓട്‌സ്, തേന്‍ എന്നിവ ചേര്‍ത്തുള്ള മിശ്രിതം ചുണങ്ങുള്ളിടത്തു പുരട്ടാം.

ടീ ട്രീ ഓയില്‍, ലാവെന്‍ഡര്‍ ഓയില്‍

ടീ ട്രീ ഓയില്‍, ലാവെന്‍ഡര്‍ ഓയില്‍

ടീ ട്രീ ഓയില്‍, ലാവെന്‍ഡര്‍ ഓയില്‍ എന്നിവ കലര്‍ത്തി പുരട്ടുന്നതും നല്ലതാണ

English summary

Home Remedies For Melasma

Here are some of the home remedies for melasma. Read more to know about,
Story first published: Thursday, July 21, 2016, 0:00 [IST]