കഷണ്ടി, മുഖത്തിന് നിറം, സോയാബീനിലുണ്ട് പരിഹാരം

Posted By:
Subscribe to Boldsky

ഇന്നത്തെ കാലത്തെ സൗന്ദര്യ പ്രശ്‌നങ്ങളില്‍ എന്നും മുന്നില്‍ നില്‍ക്കുന്നതാണ് ചര്‍മ്മത്തിന്റെ നിറം കുറവും കഷണ്ടിയും. കഷണ്ടിയെ പ്രതിരോധിയ്ക്കാന്‍ വഴികള്‍ നിരവധി നോക്കിയിട്ടും പരാജയപ്പെടുന്നവര്‍ക്ക് സോയാബീനില്‍ ഇനി പരിഹാരമുണ്ട്.

ഇത് മാത്രമല്ല സൗന്ദര്യസംബന്ധമായ എന്ത് പ്രശ്‌നങ്ങള്‍ക്കും സോയാബീന്‍ നല്‍കുന്ന പരിഹാരം ചെറുതൊന്നുമല്ല.

സോയാബീന്‍ ആഹാര കാര്യത്തില്‍ മാത്രമല്ല മുന്‍പില്‍ സൗന്ദര്യത്തിനും ഏറ്റവും ഉത്തമമാണ്. പലപ്പോഴും ഇറച്ചിയ്ക്ക് പകരമായി സോയാബീന്‍ ഉപയോഗിക്കുന്നവരും കുറവല്ല. സോയാബീന്‍ എങ്ങനെ ചര്‍മ്മത്തിനും മുടിയ്ക്കും സഹായകമാകും എന്ന് നോക്കാം.

മുടിയുടെ ആരോഗ്യത്തിന്

മുടിയുടെ ആരോഗ്യത്തിന്

കേശസംരക്ഷണത്തില്‍ സോയാബീന്‍ വളരെ വലിയ പങ്കാണ് വഹിയ്ക്കുന്നത്. സോയ സീഡ് ഉപയോഗിക്കുന്നതിലൂടെ മുടിയ്ക്ക് തിളക്കവും ബലവും ലഭിയ്ക്കുന്നു.

കഷണ്ടിയെ പ്രതിരോധിയ്ക്കാന്‍

കഷണ്ടിയെ പ്രതിരോധിയ്ക്കാന്‍

സോയാബീന്‍ എണ്ണ കഷണ്ടിയെ പ്രതിരോധിയ്ക്കാന്‍ എന്നും മുന്നിലാണ്. എണ്ണ നല്ലതു പോലെ തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക. അതിനു ശേഷം നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് തലയോട്ടിയിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നു. ആഴ്ചയില്‍ മൂന്ന് തവണ ഇത്തരത്തില്‍ ചെയ്യണം.

മോയ്‌സചുറൈസര്‍

മോയ്‌സചുറൈസര്‍

സോയാബീന്‍ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. ഇത് എണ്ണ മയമുള്ള ചര്‍മ്മത്തെ പ്രതിരോധിയ്ക്കുകയും മോയ്‌സ്ചുറൈസര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്യും.

പ്രായാധിക്യം തടയുന്നു

പ്രായാധിക്യം തടയുന്നു

സോയാബീന്‍ കൂടുതല്‍ ഉപയോഗിക്കുന്നത് മുഖത്തെ കറുത്ത പാടുകളും ചുളിവുകളും ഇല്ലാതാക്കുന്നു. ഇത് ചര്‍മ്മത്തിന്റെ ഇലാസ്റ്റിസിറ്റി വര്‍ദ്ധിപ്പിക്കുന്നു.

നഖത്തിന് ബലം നല്‍കുന്നു

നഖത്തിന് ബലം നല്‍കുന്നു

ചിലരുടെ നഖം പെട്ടെന്ന് പൊട്ടിപ്പോവാന്‍ കാരണമാകുന്നു. എന്നാല്‍ സോയാബീനിന്റെ ഉപയോഗം ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. നഖത്തിന് സംരക്ഷണവും പെട്ടെന്ന് പൊട്ടിപ്പോകാതെ നോക്കുകയും ചെയ്യുന്നു.

മുടിയക്ക് തിളക്കം

മുടിയക്ക് തിളക്കം

മുടിയ്ക്ക് തിളക്കം നല്‍കുന്നതിനും സോയാബീന്‍ സഹായിക്കുന്നു. മൂന്ന് മാസം തുടര്‍ച്ചയായി സോയാബീന്‍ ജ്യൂസ് ഉപയോഗിച്ച് നോക്കൂ. മുടിയുടെ ആരോഗ്യം വീണ്ടെടുക്കാം.

English summary

Amazing beauty Benefits Of Soybeans For Skin and Hair

Soybeans is a popular edible bean of legume family. It offers amazing benefits & can be consumed in various ways.
Story first published: Thursday, September 8, 2016, 7:00 [IST]