മഴക്കാലത്ത് പാദദുര്‍ഗന്ധം ഒഴിവാക്കാം

Posted By: Super
Subscribe to Boldsky

ദുര്‍ഗന്ധമുള്ള പാദങ്ങളുടെ പ്രശ്‌നങ്ങള്‍ എന്തെല്ലാമാണന്ന്‌ നമുക്ക്‌ വളരെ നന്നായി അറിയാം. ഷൂസ്‌, ബൂട്ട്‌സ്‌, സോക്‌സ്‌, ചപ്പല്‍ തുടങ്ങി എന്തും കാരണമാകാം എങ്കിലും ഇതില്‍ നിന്നും നമുക്ക്‌ ഓടി ഒളിക്കാനാവില്ല. നമ്മളെ ലജ്ജിപ്പിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രശ്‌നമാണിത്‌.

മഴക്കാലത്ത്‌ പാദങ്ങള്‍ക്ക്‌ കൂടുതല്‍ ശ്രദ്ധയും പരിചരണവും നല്‍കണം.മഴക്കാലത്ത്‌ കാലുകള്‍ക്ക്‌ ദുര്‍ഗന്ധം മാത്രമല്ല അണുബാധയും വിവിധ രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത ഉണ്ട്‌.

എന്തു കൊണ്ടാണ്‌ മഴക്കാലത്തിന്‌ പ്രാധാന്യം?

എന്തു കൊണ്ടാണ്‌ മഴക്കാലത്തിന്‌ പ്രാധാന്യം?

നനവും ഈര്‍പ്പവും ഒട്ടലുമുള്ള കാലാവസ്ഥയാണ്‌ മഴക്കാലത്തിന്റെ പ്രത്യേകത. അതിനാല്‍ പാദങ്ങള്‍ നനഞ്ഞ്‌ ഒട്ടുകയും ഷൂസുകളില്‍ ചെളികയറുകയും ഫംഗസ്‌ ബാധ ഉണ്ടാവുകയും ചെയ്യാം. പാദങ്ങള്‍ വൃത്തിയായി സൂക്ഷിച്ചില്ല എങ്കില്‍ എലിപ്പനിയും വിവിധ പാദരോഗങ്ങളും വരാനുള്ള സാധ്യത കൂടുതലാണ്‌. റോഡുകളില്‍ നിന്നും മണ്ണും ചെളിയും നമ്മുടെ പാദരക്ഷകളില്‍ പ്രവേശിക്കും. മണിക്കൂറുകളോളം നനഞ്ഞതും അഴുക്ക്‌ കയറിയതുമായ ഷൂസുകള്‍ ഇട്ട്‌ ഓഫീസില്‍ ഇരിക്കുന്നത്‌ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കും. വീട്ടിലേക്ക്‌ തിരിച്ചെത്തുമ്പോഴേക്കും കാലുകള്‍ ചീര്‍ത്ത്‌ വൃത്തികേടായി ദുര്‍ഗന്ധം ഉണ്ടാക്കി തുടങ്ങും.

അനുയോജ്യമായ പാദരക്ഷ

അനുയോജ്യമായ പാദരക്ഷ

മഴക്കാലത്ത്‌ അനുയോജ്യമായ പാദരക്ഷകള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം എന്നതാണ്‌ പ്രധാന കാര്യം. ഓരോ കാലാവസ്ഥയ്‌ക്കും അനുയോജ്യമായതിന്‌ പകരും പലരും ഫാഷന്‌ അനുസരിച്ചുള്ള പാദരക്ഷകള്‍ ആണ്‌ തിരഞ്ഞെടുക്കുക. ഇത്‌ പാദങ്ങള്‍ക്ക്‌ ദോഷകരമായി തീരും. മഴക്കാലത്തിന്‌ ഇണങ്ങാത്ത പാദരക്ഷകള്‍ നിങ്ങളുടെ പാദങ്ങളെ മാത്രമല്ല വസ്‌ത്രങ്ങളെ കൂടി വൃത്തികേടാക്കിയെന്ന്‌ വരും. മഴക്കാലത്ത്‌ റോഡുകള്‍ ചെളിയും പായലും കയറി നനവോടെയും തെന്നലോടെയും കിടക്കുകയായിരിക്കും. അതിനാല്‍ കാലുകളെ വൃത്തിയായി സൂക്ഷിക്കുന്നതും പിടുത്തം കിട്ടാന്‍ സഹായിക്കുന്നതും ആയ പാദരക്ഷകള്‍ വേണം തിരഞ്ഞെടുക്കാന്‍.

ഫ്‌ളോട്ടര്‍

ഫ്‌ളോട്ടര്‍

മഴക്കാലത്തിനായി നിര്‍മ്മിച്ചിട്ടുള്ള തെളിഞ്ഞ നിറമുള്ള ഫ്‌ളോട്ടറുകളാണ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രിയം. ജീന്‍സ്‌, പാവാട, കുര്‍ത്ത അങ്ങനെ എന്തിന്റെ കൂടെയും ഇത്‌ ധരിക്കാം. ഇത്തരം പാദരക്ഷകള്‍ക്ക്‌ വില കൂടുതലാണെങ്കിലും മികച്ചതാണ്‌. ഇവ വര്‍ഷങ്ങളോളം ഈട്‌ നില്‍ക്കും.

പ്ലാസ്റ്റിക്‌/ റബര്‍ ചപ്പല്‍

പ്ലാസ്റ്റിക്‌/ റബര്‍ ചപ്പല്‍

എല്ലായ്‌പ്പോഴും മഴക്കാലത്തിന്‌ മുമ്പായി ധാരാളം ലഭ്യമായി തുടങ്ങുന്ന ചെരുപ്പുകളാണിത്‌. പാദങ്ങള്‍ക്ക്‌ ആവശ്യത്തിന്‌ വായു ലഭിക്കുന്നതും കാലുകള്‍ക്ക്‌ അനുയോജ്യം ആയതും ആയിരിക്കണം തിരഞ്ഞെടുക്കാന്‍.കാഴ്‌ചയിലെ ഭംഗിയേക്കാള്‍ കാലിന്റെ സൗകര്യത്തിന്‌ പ്രാധാന്യം നല്‍കുക. നടക്കുമ്പോള്‍ കാലുകള്‍ക്ക്‌ സൗകര്യപ്രദമായിരിക്കണം.

മഴക്കാല ബൂട്ട്‌സുകള്‍

മഴക്കാല ബൂട്ട്‌സുകള്‍

പഴയകാലത്തെ ബൂട്‌സുകള്‍ മഴക്കാലത്ത്‌ വീണ്ടും തരംഗമാകുന്നുണ്ട്‌. വിവിധ നിറങ്ങളിലും ഡിസൈനുകളിലും ലഭ്യമാകുന്നതിനാല്‍ സ്‌ത്രീകള്‍ക്കും ഇവ തിരഞ്ഞെടുക്കാം. പ്ലാസ്റ്റിക്‌ ചപ്പലുകളും മഴക്കാലത്തിന്‌ അനുയോജ്യമാണ്‌. ഇവ കാലുകള്‍ പൂര്‍ണ്ണമായി മൂടി വയ്‌ക്കും.

ഫ്‌ളിപ്‌ ഫ്‌ളോപ്‌

ഫ്‌ളിപ്‌ ഫ്‌ളോപ്‌

വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ എത്തുന്ന ഇവയും മഴക്കാലത്തിന്‌ ഇണങ്ങും. റബറില്‍ നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ വേഗം ഉണങ്ങും. എന്നാല്‍ നല്ല ബ്രാന്‍ഡിലുള്ളത്‌ അല്ലെങ്കില്‍ റോഡുകളില്‍ തെന്നിപ്പോകാന്‍ സാധ്യത ഉണ്ട്‌. നല്ല പിടുത്തം ഉള്ള ചെരുപ്പുകള്‍ മാത്രം തിരഞ്ഞെടുക്കുക.

എന്താണ്‌ ഒഴിവാക്കേണ്ടത്‌

എന്താണ്‌ ഒഴിവാക്കേണ്ടത്‌

മഴക്കാലത്ത്‌ ഒഴിവാക്കേണ്ട പാദരക്ഷകള്‍

വെള്ളത്തില്‍ കുതിരുന്നതും വേഗം ചീത്തയാകുന്നതുമായ കാന്‍വാസ്‌ ഷൂസ്‌, വെള്ളം കയറിയാല്‍ പെട്ടെന്ന്‌ ചീത്തയാകുന്ന ലെതര്‍ ചെരുപ്പ്‌ എന്നിവ മഴക്കാലത്തിന്‌ ഇണങ്ങില്ല. ജോലി സ്ഥലത്ത്‌ ചെന്നാല്‍ സോക്‌സ്‌ മാറ്റാന്‍ കഴിയില്ല എങ്കില്‍ അവ ധരിക്കരുത്‌. നനഞ്ഞതും അഴുക്ക്‌ പുരണ്ടതുമായ സോക്‌സ്‌ ധരിച്ച്‌ ദീര്‍ഘനേരം ഇരിക്കുന്നത്‌ ആരോഗ്യത്തിന്‌ ഗുണകരമല്ല. നനവും പായലും ഉള്ള റോഡുകളില്‍ തെന്നിവീഴാന്‍ സാധ്യത കൂടുതല്‍ ഉള്ളതിനാല്‍ ഉയര്‍ന്ന്‌ ഹീലുള്ള ചെരുപ്പുകള്‍ ഒഴിവാക്കുക.

English summary

Rid Yourself Of Dirty Smelly Feet This Monsoon

The feet smell because bacteria feeds on the sweat of our feet, and during the monsoons they also breed on dirty water, mud and other waterborne substances which come in contact with our feet.
Story first published: Saturday, July 25, 2015, 14:08 [IST]