നഖസംരക്ഷണത്തിന് ചില ടിപ്സ്

Posted By: Super
Subscribe to Boldsky

നഖങ്ങള്‍ക്ക് സൗന്ദര്യപരമായ പ്രാധാന്യം മാത്രമല്ല ഉള്ളത്, അത് നിങ്ങളുടെ ആരോഗ്യം സംബന്ധിച്ച് വെളിപ്പെടുത്തുകയും ചെയ്യുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. കെരാട്ടിന്‍ എന്ന പ്രോട്ടീനിനാലാണ് നഖങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.

ആരോഗ്യമുള്ള നഖം മിനുസമുള്ളതും, ഇളം പിങ്ക് നിറമുള്ളതും, കുഴികളോ പാടുകളോ ഇല്ലാത്തതുമായിരിക്കും. കൂടാതെ വേഗത്തില്‍ പൊട്ടിപ്പോകുകയുമില്ല. നഖങ്ങള്‍ ആരോഗ്യത്തോടെയും സൗന്ദര്യത്തോടെയും ഇരിക്കാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ അറിയുക.

ഭംഗിയുള്ള നഖങ്ങള്‍ക്ക്‌....

ഭംഗിയുള്ള നഖങ്ങള്‍ക്ക്‌....

നഖങ്ങള്‍ പതിവായി വെട്ടിനിര്‍ത്തുകയും, രണ്ടോ മൂന്നോ ദിവസങ്ങള്‍ കൂടുമ്പോള്‍ രാകുകയും ചെയ്യുക. ഇത് നഖത്തിന്‍റെ ആകൃതി നിലനിര്‍ത്തുക മാത്രമല്ല വേഗത്തില്‍ പൊട്ടാതിരിക്കാനും സഹായിക്കും.

ഭംഗിയുള്ള നഖങ്ങള്‍ക്ക്‌....

ഭംഗിയുള്ള നഖങ്ങള്‍ക്ക്‌....

ആഴ്ചയിലൊരിക്കലെങ്കിലും നാരങ്ങ നീര് ചേര്‍ത്ത ചൂടുവെള്ളത്തില്‍ കൈ മുക്കി വെയ്ക്കുക. ഇത് നഖങ്ങളെ ശക്തിപ്പെടുത്തും. നിങ്ങളുടെ നഖങ്ങള്‍ ദുര്‍ബലമാണെങ്കില്‍ ഒരു സ്ട്രെങ്ങ്തനറോ ഹാര്‍ഡ്നെറോ ദിവസവും ഉപയോഗിക്കുക. ഇത്തരത്തിലുള്ള വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.

ഭംഗിയുള്ള നഖങ്ങള്‍ക്ക്‌....

ഭംഗിയുള്ള നഖങ്ങള്‍ക്ക്‌....

മാനിക്യൂര്‍ ചെയ്യുമ്പോള്‍ പുറം തൊലി നീക്കം ചെയ്യരുത്. അത് നഖങ്ങളെ സംരക്ഷിക്കാനായുള്ളതാണ്. അത് നീക്കം ചെയ്താല്‍ നിങ്ങള്‍ അണുബാധയെ ക്ഷണിച്ച് വരുത്തുകയാവും ചെയ്യുക.

ഭംഗിയുള്ള നഖങ്ങള്‍ക്ക്‌....

ഭംഗിയുള്ള നഖങ്ങള്‍ക്ക്‌....

നഖങ്ങളില്‍ വെളുത്ത പാടുകളോ, വരകളോ പ്രത്യക്ഷപ്പെട്ടാല്‍ അത് വേഗത്തില്‍ വ്യാപിക്കാറാണ് പതിവ്. ഇവ പതിവായി പ്രത്യക്ഷപ്പെടുന്നുവെങ്കില്‍ ശാരീരികമായ ചില അപര്യാപ്തതകളെയാണ് കാണിക്കുന്നത്. ഒരു ഡോക്ടറെ കണ്ട് ഉപദേശം തേടുക.

ഭംഗിയുള്ള നഖങ്ങള്‍ക്ക്‌....

ഭംഗിയുള്ള നഖങ്ങള്‍ക്ക്‌....

നഖങ്ങള്‍ കഴിയുന്നത്ര ഉണക്കി സൂക്ഷിക്കുക. വെള്ളവുമായുള്ള സ്ഥിരമായ സമ്പര്‍ക്കം നഖങ്ങളെ ദുര്‍ബലപ്പെടുത്തും. പാത്രങ്ങള്‍ കഴുകുമ്പോള്‍ റബ്ബര്‍ കയ്യുറകള്‍ ഉപയോഗിക്കുക.

ഭംഗിയുള്ള നഖങ്ങള്‍ക്ക്‌....

ഭംഗിയുള്ള നഖങ്ങള്‍ക്ക്‌....

നഖങ്ങള്‍ തീരെ നീളം കുറച്ച് മുറിക്കരുത്. ഇത് വേദനയുണ്ടാക്കുന്ന ഉള്ളിലെ വളര്‍ച്ചക്ക് കാരണമാകും. കൈകളും കാലുകളും മോയ്സ്ചറൈസ് ചെയ്യുമ്പോള്‍ നഖങ്ങളും ചര്‍മ്മവും കൂടി മോയ്സ്ചറൈസ് ചെയ്യാന്‍ മറന്ന് പോകരുത്.

ഭംഗിയുള്ള നഖങ്ങള്‍ക്ക്‌....

ഭംഗിയുള്ള നഖങ്ങള്‍ക്ക്‌....

സദാസമയവും നെയില്‍ പോളിഷ് ഉപയോഗിക്കരുത്. ഇത് നഖങ്ങള്‍ക്ക് മഞ്ഞനിറമുണ്ടാക്കുകയും വേഗത്തില്‍ പൊട്ടിപ്പോകുന്നതിന് കാരണമാവുകയും ചെയ്യും. മാനിക്യൂര്‍ ചെയ്യുന്നതിനിടയിലുള്ള ദിവസങ്ങളില്‍ നഖത്തിന് 'ശ്വസിക്കാനുള്ള' സമയം നല്കുക.

English summary

Nail Care Tips You Should Follow

Here are some of the tips you should follow for beautiful and healthy nails. Read more to know about,