മുപ്പതിലും ചുറുചുറുക്കോടെ....

Posted By:
Subscribe to Boldsky

മുപ്പത് വയസ്സു കഴിഞ്ഞാല്‍ പിന്നെ സ്ത്രീകളുടെ സൗന്ദര്യത്തിന് ഇടിവു തട്ടും എന്നൊരു ഖ്യാതി നിലനില്‍ക്കുന്നുണ്ട്. കണ്ണിനു താഴെ കറുപ്പ് പടര്‍ന്നോ, ചര്‍മ്മത്തിന് പഴയ തിളക്കമില്ലേ ഇങ്ങനെ പോകുന്നു മുപ്പതിന്റെ പരിഭവങ്ങള്‍. കണ്ണാടിക്കു മുന്‍പില്‍ ചാഞ്ഞും ചരിഞ്ഞും നോക്കിയാലും സംശയങ്ങള്‍ക്ക് അവസാനമില്ല.സൗന്ദര്യ സംരക്ഷണം വര്‍ഷം മുഴുവന്

എന്നാല്‍ ചിലരുടെ ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നുകയേ ഇല്ല. അതെന്താ അങ്ങനെ എന്ന് നമ്മള്‍ പലവട്ടം ചിന്തിച്ചിട്ടില്ലേ? എന്നാല്‍ പ്രായത്തിനനുസരിച്ചല്ല പല സൗന്ദര്യ പ്രശ്‌നങ്ങളും ഉണ്ടാകുന്നത്. മാത്രമല്ല, പലരിലും പല തരത്തിലാണ് പ്രശ്‌നങ്ങള്‍ ഉദിക്കുന്നത്.

വരണ്ട ചര്‍മ്മത്തിന് ക്യാരറ്റ് ജ്യൂസുകള്

എന്നാല്‍ മുപ്പതില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന സൗന്ദര്യ പ്രശ്‌നങ്ങള്‍ ഒരിക്കലും അവഗണിക്കാനാകാത്തതാണ്.

വെള്ളം കുടിക്കാം

വെള്ളം കുടിക്കാം

ഏത് പ്രായത്തിലും സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും നല്ല വഴിയാണ് ധാരാളം വെള്ളം കുടിക്കുന്നത്. വെള്ളം കുടിക്കുന്നതിലൂടെ എപ്പോഴും ചുറുചുറുക്കോടെയിരിക്കാവുന്നതും ഒരു വിധം സൗന്ദര്യ പ്രശ്‌നങ്ങളൊക്കെ പരിഹരിക്കാവുന്നതുമാണ്. ദിവസം എട്ടു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നത് പ്രായത്തെ തടഞ്ഞു നിര്‍ത്തും എന്നാണ് ബ്യൂട്ടി എക്‌സ്പര്‍ട്ടുകള്‍ പറയുന്നത്.

മോയ്‌സചുറൈസര്‍ ഉപയോഗിക്കുക

മോയ്‌സചുറൈസര്‍ ഉപയോഗിക്കുക

പ്രായത്തെ പിടിച്ചു കെട്ടാനുള്ള ഏറ്റവും നല്ല ഉപായമാണ് മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുക എന്നത്. വെള്ളത്തോടൊപ്പം മോയ്‌സ്ചുറൈസര്‍ ഉപയോഗം കൂടിയാവുമ്പോള്‍ മുപ്പതിന് ഇരുപതിന്റെ ചെറുപ്പം കാത്തു സൂക്ഷിക്കാം.

 ഉറക്കം പ്രധാനം

ഉറക്കം പ്രധാനം

ഉറക്കമാണ് ഏറ്റവും അത്യാവശ്യമായി വേണ്ട മരുന്ന്. തടി കൂടുമെന്ന് ഭയന്ന് പലരും ഉറക്കം ഉപേക്ഷിക്കുകയാണ് പതിവ്. എന്നാല്‍ ഏറ്റവും നല്ല മരുന്നാണ് ഉറക്കം എന്ന കാര്യം പലരും മറന്നു പോകുന്നു.

ഫ്രൂട്‌സും സാലഡും

ഫ്രൂട്‌സും സാലഡും

നിങ്ങള്‍ കഴിക്കുന്നത് എന്താണോ അതാണ് നിങ്ങളുടെ ചര്‍മ്മം പ്രതിഫലിപ്പിക്കുന്നത്. തിളക്കമുള്ള പാടുകളൊന്നുമില്ലാത്ത ഒരു ചര്‍മ്മത്തിനും ഒരു ഹെല്‍ത്തി ഡയറ്റ് ആവശ്യമാണ്. അതുകൊണ്ട് തന്നെ പഴങ്ങള്‍ , പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ നിങ്ങളുടെ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് ആരോഗ്യത്തെപോലെ തന്നെ സൗന്ദര്യത്തിനും അത്യാവശ്യമാണ്.

വൃത്തി അതി പ്രധാനം

വൃത്തി അതി പ്രധാനം

ഏത് പ്രായത്തിലായാലും വൃത്തിയുള്ള ശരീരമാണെങ്കില്‍ മാത്രമേ അതിന്റെ പ്രാധാന്യവും ലഭിക്കൂ. അതുകൊണ്ട് തന്നെ ക്ലെന്‍സര്‍ ഉപയോഗിച്ച് ആദ്യം മുഖം വൃത്തിയാക്കണം.

സ്‌ക്രബ് ചെയ്യാം ആഴ്ചയില്‍

സ്‌ക്രബ് ചെയ്യാം ആഴ്ചയില്‍

ആഴ്ചയില്‍ രണ്ടു പ്രാവശ്യമെങ്കിലും സ്‌ക്രബ്ബിംഗ് ചെയ്യാം. ചര്‍മ്മത്തിലെ മൃത കോശങ്ങളെ നീക്കം ചെയ്ത് ഉണര്‍വ്വും

ഉന്‍മേഷവും നല്‍കാന്‍ ഇത് സഹായകമാകും.

സണ്‍സ്‌ക്രീന്‍ ഉപയോഗം പ്രധാനം

സണ്‍സ്‌ക്രീന്‍ ഉപയോഗം പ്രധാനം

രാവിലെ പുറത്തിറങ്ങുന്നതിനു മുന്‍പ് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ മറക്കരുത്. ഇത് സൂര്യപ്രകാശത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കും.

വൈറ്റമിന്‍ സപ്ലിമെന്റുകള്‍ ശീലമാക്കാം

വൈറ്റമിന്‍ സപ്ലിമെന്റുകള്‍ ശീലമാക്കാം

വൈറ്റമിന്‍ സപ്ലിമെന്റുകള്‍ ശീലമാക്കാം. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഫിഷ് ഓയില്‍ സപ്ലിമെന്റ് ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നതും ഡീ ഹൈഡ്രേഷനും തടയും.

ആന്റി ഏജിംഗ് ക്രീമിന് സ്വാഗതം

ആന്റി ഏജിംഗ് ക്രീമിന് സ്വാഗതം

വിറ്റമിന്‍ എയും ആന്റി ഓക്‌സിഡന്റും അടങ്ങിയ ആന്റി ഏജിംഗ് ക്രീം ശീലമാക്കാം. ഇത് ഒരു പരിധി വരെ ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് വിട നല്‍കും.

രാത്രിയും ചര്‍മ്മ സംരക്ഷണം

രാത്രിയും ചര്‍മ്മ സംരക്ഷണം

ചര്‍മ്മ സംരക്ഷണത്തിന്‌ രാത്രിയെന്നോ പകലെന്നോ ഇല്ല. രാത്രി കിടക്കാന്‍ പോകുന്നതിനു മുന്‍പ് ഏതെങ്കിലും നൈറ്റ് ക്രീം ഉപയോഗിക്കാം. സ്ഥിരമായി ഉപയോഗിക്കുന്നതു മൂലം ഒരു വിധം ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാകും.

English summary

How To Prevent Skin Damage In Your 30s

How to prevent skin damage in your 30s. You may maturing in age, but that doesn't mean that you let your skin age more than it should in your 30s.
Story first published: Monday, July 27, 2015, 18:01 [IST]