സുന്ദരിയാവണോ ഇവ ശീലമാക്കൂ

Posted By:
Subscribe to Boldsky

സുന്ദരമായ ചര്‍മ്മം ഏവരുടേയും ആഗ്രഹമാണ്. എന്നാല്‍ പലപ്പോഴും ജോലിത്തിരക്കോ അല്ലെങ്കില്‍ ജീവിത ചുറ്റുപാടുകള്‍ മൂലമോ പലര്‍ക്കും അതിന് കഴിയാറില്ല. മുടികൊഴിച്ചില്‍ തടയാനുള്ള വഴികള്

അതുകൊണ്ടു തന്നെ നമ്മുടെ ശരീരത്തിന്റെ അവസ്ഥയായിരിക്കും പലപ്പോഴും നമ്മുടെ മുഖത്ത് പ്രതിഫലിക്കുക.

ക്ഷീണിച്ച ശരീരമാണെങ്കില്‍ അതില്‍ നിന്നുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എത്രത്തോളമാണെന്ന് പറയേണ്ടതില്ല. എന്നാല്‍ ചര്‍മ്മ സംരക്ഷണത്തിനാവശ്യമായ പോഷകങ്ങള്‍ നാം നമ്മുടെ ശരീരത്തിന് നല്‍കിയാല്‍ ആരും വിളിക്കും സുന്ദരിയെന്ന്. മുടിയുടെ കട്ടി കൂട്ടൂ, പ്രകൃതിദത്തമായി

പോഷകാംശങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുകയാണെങ്കില്‍ അത് ചര്‍മ്മ പ്രശ്‌നങ്ങളേയും മുഖത്തുണ്ടാകുന്ന മറ്റു പ്രശ്‌നങ്ങളേയും പരിഹരിക്കും. അതിനാല്‍ തിളക്കമുള്ള ചര്‍മ്മത്തിനായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാനപ്പെട്ട പോഷകങ്ങള്‍ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

 വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

വിറ്റമിന്‍ സി ഒരു പ്രധാനപ്പെട്ട ആന്റി ഓക്‌സിഡന്റാണ്. ഇത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകയും ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവും ഉണ്ട്. കൂടാതെ ചര്‍മ്മത്തിന് തിളക്കം കൂട്ടാന്‍ സഹായിക്കും. ബ്രൊക്കോളി, കാബേജ്, പേരയ്ക്ക തുടങ്ങിയവയിലെല്ലാം വിറ്റാമിന്‍ സി ഉണ്ട്. ഇത് കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മസംരക്ഷണത്തില്‍ വലിയൊരു പങ്കാണ് വഹിക്കുന്നത്.

ധാന്യങ്ങള്‍ എന്തായാലും

ധാന്യങ്ങള്‍ എന്തായാലും

ധാന്യങ്ങള്‍ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മ സംരക്ഷണത്തിന് അത്യാവശ്യമുള്ള കാര്യമാണ്. ഗോതമ്പ് , ചോളം, റാഗി തുടങ്ങിയവ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന് ഏറെ ഗുണം ചെയ്യും.

വിറ്റാമിന്‍ ഇയും പ്രധാനം

വിറ്റാമിന്‍ ഇയും പ്രധാനം

ത്വക്ക് സംരക്ഷണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന ഘടകമാണ് വിറ്റാമിന്‍ ഇ. അതുകൊണ്ട് തന്നെ വിറ്റാമിന്‍ ഇ അടങ്ങിയിട്ടുള്ള ആവ്ക്വാഡോ, ബദാം, മുട്ട, ഓട്‌സ് തുടങ്ങിയവ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

സൂര്യകാന്തി പോലെ തിളങ്ങൂ

സൂര്യകാന്തി പോലെ തിളങ്ങൂ

സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നത് ചര്‍മ്മസംബന്ധമായ പ്രശ്‌നങ്ങളെല്ലാം ലഘൂകരിക്കും. അതുകൊണ്ടു തന്നെ സ്ഥിരമായി സൂര്യകാന്തി എണ്ണ ഉപയോഗിക്കാം.

മീന്‍ഗുളിക ഉപയോഗിക്കാം

മീന്‍ഗുളിക ഉപയോഗിക്കാം

മീന്‍ ഗുളിക പലര്‍ക്കും ഇഷ്ടമല്ലെങ്കിലും അതിന്റെ ഗുണങ്ങളറിഞ്ഞാല്‍ ചിലപ്പോള്‍ ആവശ്യക്കാരേറും. മീന്‍ ഗുളികയ്ക്കും ചര്‍മ്മ സംരക്ഷണത്തില്‍ ഒഴിച്ചു കൂടാനാവാത്ത പങ്കുണ്ട്.

ഡ്രൈഫ്രൂട്‌സിനെ ഒഴിവാക്കല്ലേ

ഡ്രൈഫ്രൂട്‌സിനെ ഒഴിവാക്കല്ലേ

ഡ്രൈഫ്രൂട്‌സെല്ലാം തന്നെ നല്ലൊരു ആരോഗ്യം പ്രദാനം ചെയ്യുന്നുവെന്നതില്‍ സംശയമില്ല. അതുകൊണ്ടു തന്നെ ചര്‍മ്മ സംരക്ഷണത്തില്‍ ഒഴിവാക്കാനാവാത്ത ഒരു പങ്ക് ഡ്രൈഫ്രൂട്‌സിനുണ്ട്. ഡ്രൈഫ്രൂട്‌സ് നിത്യവും കഴിക്കുന്നത് നമ്മുടെ മുഖത്തെ ചര്‍മ്മത്തിനെ കൂടുതല്‍ ചെറുപ്പമുള്ളതാക്കുന്നു.

കാരറ്റിലുണ്ട് കരോട്ടിന്‍

കാരറ്റിലുണ്ട് കരോട്ടിന്‍

വിറ്റാമിന്‍ എ പ്രദാനം ചെയ്യുന്ന കാരറ്റ് ഒരു നല്ല സൗന്ദര്യ വര്‍ദ്ധക വസ്തുവാണ്. ഇതുകൂടാതെ ക്യാരറ്റ് ചര്‍മ്മ സംരക്ഷണത്തോടൊപ്പം തന്നെ ആരോഗ്യം കൂടെ പ്രദാനം ചെയ്യുന്നുവെന്നതില്‍ തര്‍ക്കമില്ല.

 സിങ്ക് പ്രധാനം

സിങ്ക് പ്രധാനം

കാലിന്റെ സംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. ഉപ്പൂറ്റി വിണ്ടു കൂറല്‍ കാല്‍പ്പാദം പൊട്ടല്‍ തുടങ്ങി നമ്മെ ഇക്കാലത്ത് അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് സിങ്ക് നല്‍കുന്നത്. മത്തങ്ങ, ഇഞ്ചി, കൂണ്‍ തുടങ്ങിയ ഭക്ഷണത്തിലാണ് സിങ്ക് കൂടുതലായി അടങ്ങിയിട്ടുള്ളത്.

ഉറക്കത്തിനും പ്രത്യേക സമയം

ഉറക്കത്തിനും പ്രത്യേക സമയം

സമയമനുസരിച്ച് ഉറങ്ങണം. കൃത്യമായ ദിനചര്യ നമ്മള്‍ പാലിച്ചിരിക്കണം. കൃത്യമായ സമയത്തുള്ള ഉറക്കം നമ്മളെ ഉന്മേഷവാന്‍മാരാക്കും. അല്ലാത്ത പക്ഷം അയഞ്ഞു തൂങ്ങിയ മുഖവും ഉറക്കം തൂങ്ങിയ കണ്ണുകളുമായിരിക്കും നമുക്ക് ലഭിക്കുന്നത്.

English summary

Essential Nutrients For Beautiful Skin

You skin is a reflection of your inner being. Aside from lifestyle and genetics, what your eat plays a role in your skin health.
Story first published: Tuesday, July 28, 2015, 16:36 [IST]