For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചവണയും രോമനിവാരണവും !

By Super
|

അനാവശ്യ രോമങ്ങള്‍ നീക്കം ചെയ്യാന്‍ സാധാരണയായി ഉപയോഗിക്കുന്ന ഒരുപകരണമാണ് ചവണ. പുരികം, താടി, മേല്‍ചുണ്ട്, കീഴ്ചുണ്ട്, കവിള്‍ എന്നിവിടങ്ങളിലെ രോമങ്ങള്‍ നീക്കം ചെയ്യാനാണ് സാധാരണ ചവണ ഉപയോഗിക്കാറ്. ചവണ ഉപയോഗിച്ച് രോമം നീക്കം ചെയ്യുമ്പോള്‍ രോമകൂപങ്ങള്‍ ചുവടോടെയാണ് നീക്കം ചെയ്യപ്പെടുക. രോമം പിഴുതെടുക്കുന്ന ഈ രീതിക്ക് അതിന്‍റേതായ ദോഷങ്ങളും ഗുണങ്ങളുമുണ്ട്. ചവണ ഉപയോഗിക്കുന്നവരും, ഉപയോഗിക്കാനാലോചിക്കുന്നവരും ഇത് ദോഷകരമാണോ എന്ന് സംശയിക്കാറുണ്ടാകും. പല താല്കാലിക രോമം നീക്കം ചെയ്യല്‍ രീതികള്‍ പോലെ തന്നെ ചവണ ഉപയോഗിക്കുന്നതിനും അതിന്‍റേതായ ദോഷങ്ങളും ഗുണങ്ങളുമുണ്ട്.

ചവണ ഉപയോഗിച്ച് രോമം നീക്കം ചെയ്യുന്നതുകൊണ്ടുള്ള ചില ഗുണങ്ങളും ദോഷങ്ങളുമാണ് ഇവിടെ പറയുന്നത്. ഉപയോഗിക്കുന്നതിന് മുമ്പ് ഇവ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അതുവഴി ഈ രീതി നല്ലതാണോ, ചീത്തയാണോ എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കും.

Tweezing

ഗുണങ്ങള്‍


1.ലളിതം - താല്കാലികമായ ഒരു രോമം നീക്കം ചെയ്യലാണ് നിങ്ങളുടെ ഉദ്ദേശമെങ്കില്‍ എളുപ്പത്തില്‍ ചെയ്യാവുന്ന രീതിയാണിത്. വിദഗ്ദരല്ലാത്തവര്‍ക്കും എളുപ്പത്തില്‍ ഇത് ഉപയോഗിക്കാനാവും. ഇക്കാരണത്താല്‍ തന്നെ അനേകം സ്ത്രീകള്‍ ഈ രീതി ഉപയോഗിക്കുന്നു.

2. ചെലവ് കുറവ് - ഒരു ചവണയുണ്ടെങ്കില്‍ പ്രത്യേകിച്ച് ചെലവൊന്നുമില്ലാതെ രോമം നീക്കം ചെയ്യാനാവും. ഉപയോഗിക്കുന്നതില്‍ വൈദഗ്ദ്യം നേടിക്കഴിഞ്ഞാല്‍ ഇതിനായുള്ള ബ്യൂട്ടിപാര്‍ലര്‍ സന്ദര്‍ശനം ഒഴിവാക്കാനാവും. വീട്ടിലിരുന്ന് തന്നെ ഇത് ചെയ്യാനാവും.

3. വേദന കുറവ് - വേദനയെ സംബന്ധിച്ച് ചിന്തിക്കുമ്പോള്‍ രോമം നീക്കം ചെയ്യാന്‍ ഉത്തമമായ മാര്‍ഗ്ഗം ചവണയാണ്. ചവണ ഉപയോഗിച്ച് രോമം നീക്കം ചെയ്യുന്നത് ത്രെഡിംഗിനേക്കാള്‍ വേദന കുറഞ്ഞതാണ്. കാരണം ചവണ ഉപയോഗിക്കുമ്പോള്‍ ഓരോ രോമങ്ങളായാണ് പിഴുത് നീക്കുക.

4. വൈദഗ്ദ്യം - ചവണ ഉപയോഗിച്ച് രോമം നീക്കുന്നതിന് പ്രത്യേക വൈദഗ്ദ്യമൊന്നും ആവശ്യമില്ല. ഈ രീതി പരിചയിച്ച് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് എളുപ്പം ചെയ്യാനാവും. ഇക്കാരണത്താല്‍ തന്നെയാണ് ഏറിയ പങ്ക് സ്ത്രീകളും ഈ രീതി ഉപയോഗിക്കുന്നത്.

ദോഷങ്ങള്‍

1. ഉള്‍രോമങ്ങള്‍ - കട്ടിയുള്ള രോമകൂപങ്ങള്‍ ചവണ ഉപയോഗിച്ച് നീക്കം ചെയ്യുന്നത് എളുപ്പമാകില്ല. ഇത് രോമങ്ങള്‍ ഉള്ളില്‍ അവശേഷിക്കാനിടയാക്കും. ചവണ ഉപയോഗിക്കുന്നത് വഴി ചുവന്ന പാടുകളും, വീക്കവും, പാടുകളും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

2. ചര്‍മ്മത്തിന് ക്ഷതം - ചവണ ഉപയോഗിക്കുമ്പോള്‍ അപ്രതീക്ഷിതമായ ചര്‍മ്മത്തിന് മുറിവേല്‍ക്കാന്‍ സാധ്യതയുണ്ട്. ശ്രദ്ധയാണ് ഇതിന് പരിഹാരം. ഈ രീതിയില്‍ നിങ്ങള്‍ വൈദഗ്ദ്യം നേടുന്നത് വരെ വിഷമം അനുഭവപ്പെടാം.

3. സമയം - മറ്റ് രീതികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചവണ ഉപയോഗിക്കുന്നതിന് കൂടുതല്‍ സമയം വേണ്ടി വരും. രോമം ഉള്ള ഭാഗത്തിനനുസരിച്ചാവും ഉപയോഗിക്കുന്ന സമയം. ഒരു താല്കാലിക മാര്‍ഗ്ഗമായതിനാല്‍ രോമവളര്‍ച്ചയുടെ തോതനുസരിച്ച് ഇത് ഇടയ്ക്കിടെ ചെയ്യേണ്ടി വരും.

4. മടുപ്പ് - ഏറെ രോമങ്ങള്‍ നീക്കം ചെയ്യാനുണ്ടെങ്കില്‍ ഇത് മടുപ്പിക്കുന്ന ഒരു ജോലിയായിരിക്കും. ഒരു സമയത്ത് പല രോമങ്ങള്‍ നീക്കം ചെയ്യാനാവാത്തതിനാല്‍ കൂടുതല്‍ സഹിഷ്ണുത ഈ രീതി ആവശ്യപ്പെടുന്നു.

English summary

Tweezing Good Or Bad

Tweezing is a technique that is used commonly for removing excess hair. It is generally used to remove hair from eyebrows, chin, upper lips or lower lips and cheeks. Tweezing will remove hair from the root itself.
X
Desktop Bottom Promotion