ഭംഗി വര്‍ദ്ധിപ്പിയ്ക്കാന്‍ തക്കാളി മതി!!

Posted By:
Subscribe to Boldsky

തക്കാളി നല്ലൊരു ഭക്ഷണവസ്തുവാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല. പല വിഭവങ്ങളിലും ഒരു പ്രധാന ചേരുവയായി ചേര്‍ക്കുന്ന ഒന്നാണ് തക്കാളി.

ക്യാന്‍സര്‍ അടക്കമുള്ള പല രോഗങ്ങളും തടയാന്‍ തക്കാളിയ്ക്കാവുകയും ചെയ്യും.

നഖങ്ങളുടെ അഴക് കൂട്ടാം

തക്കാളി ആരോഗ്യത്തിന് മാത്രല്ല, ചര്‍മസംരക്ഷണത്തിനും നല്ലതാണ്. ഏതെല്ലാം വിധത്തിലാണ് തക്കാളി ചര്‍മസംരക്ഷണത്തിന് ഉപയോഗിക്കുന്നതെന്നു നോക്കൂ,

സണ്‍സ്‌ക്രീന്‍

സണ്‍സ്‌ക്രീന്‍

തക്കാളിയില്‍ ധാരാളം ലൈകോഫീന്‍ അടങ്ങിയിട്ടുണ്ട്. ഇത് നല്ലൊരു ആന്റി ഓക്‌സിഡന്റാണ്. നല്ലൊര്ു സണ്‍സ്‌ക്രീന്‍ ആയി പ്രവര്‍ത്തിയ്ക്കാന്‍ തക്കാളിയ്ക്കു കഴിയും. സണ്‍ടാന്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ തക്കാളിയുടെ ജ്യൂസ് പുരട്ടിയാല്‍ മതിയാകും.

പ്രായക്കുറവു തോന്നിയ്ക്കാന്‍

പ്രായക്കുറവു തോന്നിയ്ക്കാന്‍

ചര്‍മത്തിലെ ചുളിവുകള്‍ അകറ്റി പ്രായക്കുറവു തോന്നിയ്ക്കാന്‍ തക്കാളി നല്ലതാണ്.

ചര്‍മസൗന്ദര്യം

ചര്‍മസൗന്ദര്യം

തക്കാളി നീര് തേനുമായി ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് തിളങ്ങുന്ന ചര്‍മം നല്‍കും

.

ക്ലെന്‍സര്‍

ക്ലെന്‍സര്‍

ചര്‍മം വൃത്തിയാക്കാനുള്ള ഒരു സ്വാഭാവിക ക്ലെന്‍സറാണ് തക്കാളി നീര്.

കരുവാളിപ്പു കുറയ്ക്കും

കരുവാളിപ്പു കുറയ്ക്കും

തക്കാളിയുടെ നീര് മുഖത്തു പുരട്ടുന്നത് കരുവാളിപ്പു കുറയ്ക്കും.

എണ്ണമയം

എണ്ണമയം

തക്കാളി നീര് ചെറുനാരങ്ങാനീരുമായി ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് എണ്ണമയമുള്ള ചര്‍മത്തിനുള്ള നല്ലൊരു പരിഹാരമാണ്.

മുഖക്കുരു

മുഖക്കുരു

തക്കാളി നീര് മുഖക്കുരുവിനുള്ളൊരു പരിഹാരം കൂടിയാണ്. തക്കാളി നീര് മുഖത്തു പുരട്ടി 20 മിനിറ്റു കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാണ്.

ചര്‍മസുഷിരങ്ങള്‍

ചര്‍മസുഷിരങ്ങള്‍

ചര്‍മത്തിലെ സുഷിരങ്ങള്‍ക്കു വലിപ്പം കൂടുന്നത് നല്ലതല്ല. ഇത് ചര്‍മത്തില്‍ ചെളി അടിഞ്ഞു കൂടുവാന്‍ കാരണമാകും. തക്കാളിയുടെ നീര് മുഖത്തു പുരട്ടുന്നത് ചര്‍മസുഷിരങ്ങള്‍ ചെറുതാകാന്‍ കാരണമാകും.

മുടി

മുടി

മുടിയുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്. തക്കാളിയുടെ നീര് മുടിയില്‍ പുരട്ടി അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. ഇത് മുടിയുടെ പിഎച്ച് മൂല്യം നില നിര്‍ത്തും. മുടിയുടെ സ്വാഭാവികമായ കറുപ്പു നിറം കാത്തു സൂക്ഷിയ്ക്കും.

താരന്‍

താരന്‍

താരന്‍ മാറുന്നതിനും തക്കാളിനീര് തലയോട്ടിയില്‍ പുരട്ടുന്നത് നല്ലതാണ്.

English summary

Bodycare With Tomato

Body care with tomatoes is one of the many natural alternatives available to us.Try this and feel the difference.
Story first published: Tuesday, March 25, 2014, 13:44 [IST]
Subscribe Newsletter