For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാക്‌സിംഗ്‌- മികച്ച രീതി തെരഞ്ഞെടുക്കാം

By Super
|

സ്വകാര്യഭാഗങ്ങള്‍ ശുചിയായി സൂക്ഷിക്കുന്നതിന്‌ വേണ്ടി രോമം നീക്കം ചെയ്യുന്നതിനെ കുറിച്ച്‌ പലപ്പോഴും സ്‌ത്രീകള്‍ ആലോചിക്കാറുണ്ട്‌. വാക്‌സിംഗ്‌ എന്ന്‌ അറിയപ്പെടുന്ന ഇതേക്കുറിച്ച്‌ അത്ഭുതത്തോടെ കേള്‍ക്കുന്ന സ്‌ത്രീകളും കുറവല്ല.

വാക്‌സിംഗിനായി വ്യത്യസ്‌ത മാര്‍ഗ്ഗങ്ങള്‍ പ്രയോജനപ്പെടുത്താം. രോമം നീക്കം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങള്‍ക്ക്‌ അനുയോജ്യമായ രീതിയെ കുറിച്ച്‌ മനസ്സിലാക്കിയിരിക്കുന്നത്‌ നല്ലതാണ്‌. വിവിധതരം വാക്‌സിംഗ്‌ രീതികളും അവ തമ്മിലുള്ള വ്യത്യാസങ്ങളും പരിചയപ്പെടാം.

Bikini

ബിക്കിനി വാക്‌സ്‌

അടിവസ്‌ത്രത്തിനും ചിലതരം നീന്തല്‍ വസ്‌ത്രങ്ങള്‍ക്കും പുറത്ത്‌ കാണുന്ന രോമം നീക്കം ചെയ്യുന്നതിനെയാണ്‌ ബിക്കിനി വാക്‌സ്‌ എന്ന്‌ പറയുന്നത്‌. ഈരീതിയില്‍, അടിവയറ്റിന്‌ അടിയില്‍ കാണപ്പെടുന്ന രോമം അതുപോലെ നിലനിര്‍ത്തുകയും വശങ്ങളിലെ രോമങ്ങള്‍ പൂര്‍ണ്ണമായും നീക്കുകയും ചെയ്യും. നിരവധി ആളുകള്‍ വീട്ടില്‍ വച്ച്‌ സ്വയം ഇത്‌ ചെയ്യുന്നുണ്ട്‌. ബ്യൂട്ടിപാര്‍ലറുകളിലും ഈ സേവനം ലഭിക്കും.

ബ്രസീലിയന്‍ വാക്‌സ്‌

അടിവയര്‍ മുതല്‍ പിന്‍ഭാഗം വരെയുള്ള രോമം പൂര്‍ണ്ണമായും നീക്കം ചെയ്യുന്ന രീതിയാണ്‌ ബ്രസീലിയന്‍ വാക്‌സ്‌. ഈ രീതി പ്രയോജനപ്പെടുത്തുന്നവരുടെ ഗുഹ്യപ്രദേശം പൂര്‍ണ്ണമായും രോമമുക്തമായിരിക്കും. ഇത്‌ ഹോളിവുഡ്‌ വാക്‌സ്‌ എന്നും അറിയപ്പെടുന്നുണ്ട്‌. ബ്രസിലീയന്‍ വാക്‌സ്‌ ചെയ്യാന്‍ നിങ്ങള്‍ തെരഞ്ഞെടുക്കുന്ന സ്ഥലം വൃത്തിയുള്ളതായിരിക്കണം. ഇതിനായി ഉപയോഗിക്കുന്ന വാക്‌സ്‌ സ്‌ട്രിപ്‌, വാക്‌സ്‌ ഷീറ്റ്‌ മുതലായ സാധനങ്ങള്‍ പുതിയതാണെന്ന്‌ ഉറപ്പുവരുത്തേണ്ടതും അത്യാവശ്യമാണ്‌. അല്ലാത്തപക്ഷം അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്‌. ബ്രിസീലിയന്‍ വാക്‌സ്‌ ചെയ്യുമ്പോള്‍ വേദന അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അത്‌ നേരിടാന്‍ തയ്യാറായിരിക്കുക.

ഫ്രഞ്ച്‌ വാക്‌സ്‌

ജനനേന്ദ്രിയത്തിന്‌ മുകളില്‍ നൂലുപോലെ കുറച്ച്‌ രോമം നിലനിര്‍ത്തി ബാക്കി പൂര്‍ണ്ണമായും നീക്കുന്ന രീതിയാണ്‌ ഫ്രഞ്ച്‌ വാക്‌സ്‌. ബാക്കിവയ്‌ക്കുന്ന രോമം ലാന്‍ഡിംഗ്‌ സ്‌ട്രിപ്‌ എന്ന്‌ അറിയപ്പെടുന്നു. ചിലര്‍ ത്രികോണാകൃതിയിലും രോമം വയ്‌ക്കാറുണ്ട്‌. സാധാരണ ബിക്കിനി വാക്‌സിനും ബ്രസീലിയന്‍ വാക്‌സിനും ഇടയിലാണ്‌ ഫ്രഞ്ച്‌ വാക്‌സിന്റെ സ്ഥാനം.

വാക്‌സിംഗിന്‌ പുറമെ ലേസര്‍ റിഡക്ഷന്‍ രീതി, ഷേവിംഗ്‌ എന്നിവയിലൂടെയും രോമം നീക്കം ചെയ്യാം. ഇതിനായി എപിലേറ്ററുകള്‍ (രോമം നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഉപകരണം), ഹെയര്‍ റിമൂവല്‍ ക്രീമുകള്‍ എന്നിവ പ്രയോജനപ്പെടുത്തുന്നവരും കുറവല്ല.

English summary

Bikini Area Waxing Which Option Is Better

Our may want to know which kind you’d prefer. Yes, there are different styles of waxing. Here’s a list and the difference between them,
X
Desktop Bottom Promotion