സൗന്ദര്യം മുട്ടയിലൂടെ....

Posted By:
Subscribe to Boldsky

ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും മുട്ട പല രീതിയിലും പ്രയോജനകരമാണ്.

മുട്ട കൊണ്ട് പലതരത്തിലുള്ള സൗന്ദര്യസംരക്ഷണ മാര്‍ഗങ്ങളുമുണ്ട് പല സൗന്ദര്യപ്രശ്‌നങ്ങള്‍ക്കുമുളള നല്ലൊരു പ്രതിവിധി കൂടിയാണ് മുട്ട.

മുഖത്തെ വടുക്കള്‍ മാറ്റാം

മുട്ട കൊണ്ടുള്ള സൗന്ദര്യ സംരക്ഷണ ഉപാധികളെക്കുറിച്ചറിയൂ,

ചര്‍മത്തിലെ എണ്ണമയം

ചര്‍മത്തിലെ എണ്ണമയം

എണ്ണമയമുള്ള ചര്‍മത്തിനുള്ള നല്ലൊരു ഉപാധിയാണ് മുട്ട. മുട്ട, ചന്ദനപ്പൊടി എന്നിവ കലര്‍ത്തി തേയ്ക്കുന്നത് ചര്‍മത്തിലെ എണ്ണമയം നീക്കും.

മുഖക്കുരു

മുഖക്കുരു

മുഖക്കുരു നീക്കുന്നതിനുള്ള ഒരു ഉപാധി കൂടിയാണിത്. മുട്ടവെള്ള കൊണ്ട് മുഖം മസാജ് ചെയ്യുന്നത് ഗുണം നല്‍കും.

 മുഖചര്‍മം

മുഖചര്‍മം

മുട്ട, തൈര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് മുഖചര്‍മം മൃദുവാക്കുന്നു.

സണ്‍ടാന്‍

സണ്‍ടാന്‍

സണ്‍ടാന്‍ മാറ്റുന്നതിനുള്ള ഒരു സ്വാഭാവിക പരിഹാരമാണിത്. മുട്ട, തേന്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് ഗുണം ചെയ്യും.

മൃദുവായ മുടി

മൃദുവായ മുടി

മുടിയ്ക്കും മുട്ട നല്ലതാണ്. മൃദുവായ മുടി ലഭിയ്ക്കാന്‍ മുട്ട തലയില്‍ തേയ്ക്കുന്നത് നല്ലതാണ്.

താരന്‍

താരന്‍

താരന്‍ മാറ്റുന്നതിനുള്ള നല്ലൊരു പരിഹാരമാണിത്. മുട്ട ശിരോചര്‍മത്തില്‍ പുരട്ടി അല്‍പം കഴിഞ്ഞ് മില്‍ക് ബേസ്ഡ് ഷാംപൂ കൊണ്ട് കഴുകിക്കളയാം.

മുടികൊഴിച്ചില്‍

മുടികൊഴിച്ചില്‍

മുട്ട, എണ്ണ, ചെറുനാരങ്ങാനീര് എന്നിവയുമായി കലര്‍ത്തി തലയില്‍ തേയ്ക്കാം. മുടികൊഴിച്ചില്‍ തടയാന്‍ ഇതു നല്ലതാണ്. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.

എണ്ണമയുള്ള മുടി

എണ്ണമയുള്ള മുടി

എണ്ണമയുള്ള മുടി വൃത്തിയാക്കാന്‍ മുട്ട തലയില്‍ പുരട്ടുന്നത് നല്ലതാണ്.

കണ്ണിനടിയിലെ കറുപ്പകറ്റാന്‍

കണ്ണിനടിയിലെ കറുപ്പകറ്റാന്‍

കണ്ണിനടിയിലെ കറുപ്പകറ്റാന്‍ മുട്ടവെള്ള കൊണ്ട് മസാജ് ചെയ്യുക. ഇത് ഉണങ്ങിയ ശേഷം വീണ്ടും അല്‍പം മുട്ട വെള്ള പുരട്ടി കഴുകിക്കളയാം.

English summary

Beauty Benefits Of Eggs

Eggs have numerous beauty benefits. This kitchen ingredient can be used to treat several skin problems. Take a look at few beauty benefits of eggs.