കുഴിനഖത്തിന്‌ 8 വീട്ടുചികിത്സകള്‍

Posted By: Super
Subscribe to Boldsky

നഖങ്ങളെ ബാധിക്കുന്ന ഫംഗസിന്റെ ശാസ്‌ത്രീയനാമം ഒണൈക്കോമൈക്കോസിസ്‌ എന്നാണ്‌. നഖത്തിലൂടെയോ പുറംതൊലി (ക്യൂട്ടിക്കിള്‍)യിലൂടെയോ ആണ്‌ നഖത്തിന്‌ അടിയിലുളള വിരല്‍ഭാഗത്തെ (നെയില്‍ ബെഡ്‌) ഫംഗസ്‌ അല്ലെങ്കില്‍ ബാക്ടീരിയ ബാധിക്കുന്നത്‌. ഇതോടെ നഖത്തിന്റെ നിറം മാറുകയും കടുത്ത വേദന അനുഭവപ്പെടുകയും ചെയ്യും. അണുബാധ കടുക്കുമ്പോഴാണ്‌ നഖത്തിന്റെ നിറം വ്യത്യാസപ്പെടുന്നത്‌. നഖത്തിലുണ്ടാകുന്ന പൂപ്പല്‍ബാധ (കുഴിനഖം) യഥാസമയം ചികിത്സിക്കേണ്ടത്‌ അത്യാവശ്യമാണ്‌, അല്ലെങ്കില്‍ ഇത്‌ കൂടുതല്‍ രൂക്ഷമാകും.

നഖത്തിലുണ്ടാകുന്ന പൂപ്പല്‍ബാധയ്‌ക്ക്‌ നിരവധി ഔഷധങ്ങള്‍ ലഭ്യമാണ്‌. എന്നാല്‍ ഇവയില്‍ പലതും കരള്‍രോഗം പോലുള്ള ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതായി വ്യക്തമായിട്ടുണ്ട്‌. അതുകൊണ്ട്‌ തന്നെ ഈ പ്രശ്‌നത്തിന്‌ കുറച്ചുകൂടി സുരക്ഷിതമായ മറ്റ്‌ ചികിത്സകള്‍ തേടുന്നതാണ്‌ ഉത്തമം.

പുരുഷന്മാരുടെ ശരീര രോമം നീക്കാന്‍

നഖത്തിലെ പൂപ്പല്‍ബാധയ്‌ക്ക്‌ എതിരെ വീട്ടില്‍ തന്നെ ചെയ്യാവുന്ന നിരവധി ചികിത്സകളുണ്ട്‌. ഇവയുടെ കാര്യക്ഷമത ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും വര്‍ഷങ്ങളായുള്ള ഉപയോഗത്തില്‍ നിന്ന്‌ ഇവ ഫലപ്രദമാണെന്ന്‌ വ്യക്തമായിട്ടുണ്ട്‌. ഇവയ്‌ക്ക്‌ പാര്‍ശ്വഫലങ്ങളുമില്ല, ചെലവും തീരെ കുറവാണ്‌.

വിനാഗിരി

വിനാഗിരി

വിരലുകളെ ബാധിക്കുന്ന പൂപ്പല്‍ബാധയ്‌ക്ക്‌ എതിരായ ഏറ്റവും ഫലപ്രദവും ചെലവ്‌ കുറഞ്ഞതുമായ ഔഷധങ്ങളില്‍ ഒന്നാണ്‌ വിനാഗിരി. ആപ്പിള്‍ സൈഡര്‍ വിനാഗിരിയോ വൈറ്റ്‌ വിനാഗിരിയോ ഇതിനായി ഉപയോഗിക്കാം. വിനാഗിരിയില്‍ തുല്യ അളവില്‍ വെള്ളം ചേര്‍ത്ത്‌ പൂപ്പല്‍ബാധയുള്ള കാലുകള്‍ പതിവായി കഴുകുക. അരമണിക്കൂര്‍ നേരം വിനാഗിരി ലായനിയില്‍ കാലുകള്‍ മുക്കിവയ്‌ച്ചതിന്‌ ശേഷമാണ്‌ കഴുകേണ്ടത്‌. ഇതിനായി തണുത്ത വെള്ളവും ചൂടുവെള്ളവും മാറിമാറി ഉപയോഗിക്കുക.

രാവിലെ, ഉച്ചയ്‌ക്ക്‌, വൈകുന്നേരം എന്നിങ്ങനെ മൂന്ന്‌ തവണ ഇത്‌ ചെയ്യണം. ഇതിന്‌ ശേഷം പൂപ്പല്‍ബാധയുള്ള വിരലുകള്‍ നന്നായി തുടച്ച്‌ വിറ്റാമിന്‍ ഇ പുരുട്ടുക. പൂപ്പല്‍ബാധ ഭേദമാവാന്‍ വിറ്റാമിന്‍ ഇ സഹായിക്കും.

വിക്‌സ്‌

വിക്‌സ്‌

അണുബാധ ഭേദമാക്കാന്‍ സഹായിക്കുന്ന ലളിതവും ഫലപ്രദവുമായ ഔഷധമാണ്‌ വിക്‌സ്‌ വേപ്പോ റബ്‌. ഇതിന്റെ മണം ചിലര്‍ക്ക്‌ അസ്വസ്ഥത ഉണ്ടാക്കാറുണ്ടെങ്കിലും വിക്‌സ്‌ പൂപ്പല്‍ബാധയ്‌ക്ക്‌ എതിരെ നന്നായി പ്രവര്‍ത്തിക്കും. പൂപ്പല്‍ബാധയുള്ള വിരലില്‍ വിക്‌സ്‌ പുരട്ടി ഉണങ്ങാന്‍ അനുവദിക്കുക. ആവശ്യമെങ്കില്‍ ബാന്‍ഡ്‌ എയ്‌ഡും ഉപയോഗിക്കാവുന്നതാണ്‌. ദിവസവും രാവിലെയും രാത്രിയും ഇത്‌ ഉപയോഗിക്കുക.

ഉപ്പുവെള്ളം

ഉപ്പുവെള്ളം

കടലിന്‌ സമീപത്ത്‌ താമസിക്കുന്നവര്‍ കാലുകള്‍ കടല്‍വെള്ളത്തില്‍ മുക്കിവയ്‌ക്കുക. ഫംഗസിനെയും ബാക്ടീരയകളെയും നശിപ്പിക്കാന്‍ ഉപ്പുവെള്ളത്തിന്‌ കഴിയും. താമസിക്കുന്നതിന്‌ സമീപത്തൊന്നും കടല്‍ ഇല്ലാത്തവര്‍ ഉപ്പുവെള്ളം ഉപയോഗിക്കുക. വീട്ടില്‍ തന്നെ ചെയ്യാവുന്ന ഈ ചികിത്സ പൂപ്പല്‍ബാധയ്‌ക്ക്‌ എതിരെ വളരെ ഫലപ്രദമാണെന്ന്‌്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ആദ്യം വിരലുകളിലെ നഖം വെട്ടി വൃത്തിയാക്കുക. പൂപ്പല്‍ബാധയുള്ള സ്ഥലങ്ങളില്‍ ഉപ്പുവെള്ളം എത്തുന്നുണ്ടെന്ന്‌ ഉറപ്പാക്കാന്‍ ഇത്‌ ആവശ്യമാണ്‌.

ഒരു പാത്രത്തില്‍ പാദം മുങ്ങിയിരിക്കാന്‍ പാകത്തില്‍ ചൂടുവെള്ളം എടുക്കുക. അതില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ്‌ ചേര്‍ത്തശേഷം കാല്‍ മുക്കി വയ്‌ക്കുക. കാല്‍ പുറത്തെടുത്ത്‌ വിരലുകളില്‍ ഉപ്പ്‌ വയ്‌ക്കുക. മൂന്ന്‌ മിനിറ്റ്‌ നേരം ഇങ്ങനെ വച്ചിരിക്കുക. ഇതിന്‌ ശേഷം പാത്രത്തിലെ വെള്ളത്തില്‍ ഒരു കപ്പ്‌ ഉപ്പ്‌ ചേര്‍ത്ത്‌ അരമണിക്കൂര്‍ കാല്‍ അതില്‍ മുക്കിവയ്‌ക്കുക.

കാല്‍ പുറത്തെടുത്ത്‌ നന്നായി തുടച്ച്‌ ഈര്‍പ്പഹരിതമാക്കുക. വിരലുകളില്‍ ഒന്നോ രണ്ടോ തുള്ളി വിനാഗിരി പുരട്ടുക. ഷൂവിന്റെ ഉപയോഗം കുറച്ച്‌ സാന്‍ഡലുകളോ ഫ്‌ളിപ്‌ഫ്‌ളോപ്പുകളോ ഉപയോഗിക്കുക. ഇത്‌ പതിവായി ചെയ്യുക. പൂപ്പല്‍ബാധ പൂര്‍ണ്ണമായും മാറുന്നത്‌ വരെ തുടരുകയും വേണം.

അപ്പക്കാരം (ബേക്കിംഗ്‌ സോഡ)

അപ്പക്കാരം (ബേക്കിംഗ്‌ സോഡ)

ക്ഷാരഗുണം ഉള്ളതിനാല്‍ പിഎച്ച്‌ ലെവല്‍ സംതുലിതമാക്കാന്‍ അപ്പക്കാരം സഹായിക്കും. ഇതോടെ ബാക്ടീരയകളുടെയും പൂപ്പലുകളുടെയും വളര്‍ച്ച തടസ്സപ്പെടും. അപ്പക്കാരവും ഇളംചൂട്‌ വെള്ളവും ചേര്‍ത്ത്‌ കുഴമ്പ്‌ രൂപത്തിലാക്കി പൂപ്പല്‍ബാധയുള്ള വിരലുകളില്‍ പുരട്ടുക. ഷൂവിലും കുറച്ച്‌ അപ്പക്കാരം വിതറുക. ഇതോടെ നിങ്ങളുടെ പാദങ്ങളില്‍ പൂപ്പല്‍ബാധയുണ്ടാകുന്നത്‌ തടയാനാകും.

മഞ്ഞള്‍

മഞ്ഞള്‍

ടര്‍മറിക്‌ ഓയിലില്‍ വെള്ളം ചേര്‍ത്ത്‌ നേര്‍പ്പിക്കുക. ഒരു ഭാഗം ടര്‍മറിക്‌ ഓയിലിന്‌ മൂന്നുഭാഗം വെള്ളം ചേര്‍ക്കണം. ഇത്‌ പഞ്ഞി ഉപയോഗിച്ച്‌ പൂപ്പല്‍ബാധയുള്ള വിരലുകളില്‍ പുരട്ടുക. ദിവസവും മൂന്നുനേരം ഇത്‌ ചെയ്യണം. മഞ്ഞളിന്റെ സത്ത്‌ (300 മില്ലിഗ്രാം) ദിവസവും മൂന്നു തവണ കുടിക്കുന്നതും ഉത്തമമാണ്‌.

വേപ്പെണ്ണ

വേപ്പെണ്ണ

വേപ്പെണ്ണയുടെ ആന്റിഫംഗല്‍ ഗുണങ്ങള്‍ നഖത്തിലെ പൂപ്പല്‍ബാധയെ ഭേദപ്പെടുത്തുകയും അവയുടെ രൂപഭംഗി മെച്ചപ്പെടുത്തുകയും ചെയ്യും. വേപ്പെണ്ണ നഖങ്ങള്‍ക്ക്‌ മികച്ച ആരോഗ്യം പ്രദാനം ചെയ്യുകയും അവയുടെ ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യും. നഖത്തിലും ചുറ്റും വേപ്പെണ്ണ പുരട്ടി മസാജ്‌ ചെയ്യുക. വേപ്പെണ്ണയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍ സംയുക്തങ്ങളാണ്‌ അതിന്റെ ഗന്ധത്തിന്‌ കാരണം.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണയുടെ ഔഷധഗുണങ്ങള്‍ പ്രശസ്‌തമാണ്‌. അപൂര്‍വ്വയിനം പൂരിത കൊഴുപ്പായ ലൗറിക്‌ ആസിഡ്‌ വെളിച്ചെണ്ണയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌. മീഡിയം ചെയ്‌ന്‍ ട്രൈഗ്ലിസറൈഡുകളാണ്‌ ഈ പൂരിത കൊഴുപ്പുകള്‍. വെളിച്ചെണ്ണയ്‌ക്ക്‌ ആന്റി ഇന്‍ഫ്‌ളമേറ്ററി, ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍, ആന്റി വൈറല്‍ ഗുണങ്ങളുണ്ട്‌.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Best Home Remedies For Toe Nail Fungus

    It is important to treat the nail fungus quickly, as the infection could become quite deep. People affected by this condition look for alternative remedies to heal toenail fungus.
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more