For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൃദുവായ കൈകള്‍ വേണ്ടേ?

|

പരുപരുത്ത കൈകള്‍ പലരുടേയും പ്രശ്‌നമാണ്. വരണ്ട ചര്‍മമാണ് ഇതിനുള്ള പ്രധാന കാരണം. കൈകള്‍ കൊണ്ട് എപ്പോഴും പണിയെടുക്കുന്നത് കയ്യില്‍ പരുപരുപ്പുണ്ടാകുന്നതിനുള്ള ഒരു കാരണമാണ്. വെള്ളവുമായുള്ള സംസര്‍ഗവും കയ്യ് പരുപരുത്തതാകുന്നതിനുള്ള ഒരു കാരണം തന്നെ.

കയ്യിന്റെ പരുപരുപ്പ് മാറ്റാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ച് അറിയേണ്ടേ.

Hands

പഞ്ചസാരത്തരികളും ചെറുനാരങ്ങാനീരും കലര്‍ത്തി അല്‍പം ഒലീവ് ഓയിലോ ആവണെക്കെണ്ണയോ ചേര്‍ത്ത് കൈകള്‍ക്കുള്ളിലിച്ച് പതുക്കെ അമര്‍ത്തിത്തിരുമ്മുന്നത് നല്ലതാണ്.

തക്കാളിയും ഗ്ലിസറിനും ചെറുനാരങ്ങാനീരും കലര്‍ത്തി കൈകളില്‍ മസാജ് ചെയ്യുന്നതും വളരെ നല്ലതു തന്നെ. ഇത് അല്‍പനേരം ആവര്‍ത്തിക്കണം.

ഒലീവ്, ബദാം ഓയില്‍ കലര്‍ത്തി കൈകളില്‍ മസാജ് ചെയ്യുന്നതും കൈകള്‍ മൃദുവാക്കാന്‍ സഹായിക്കും.

ഓട്‌സ് പൊടിയ്ക്കുക. ഇത് അല്‍പം ആപ്പിള്‍ സിഡാര്‍ വിനെഗറില്‍ കലര്‍ത്തുക. ഇതു കൊണ്ട് കൈകള്‍ക്കുള്ളില്‍ മസാജ് ചെയ്യുന്നതും നല്ലതു തന്നെ.

തേന്‍, വിനെഗര്‍ എന്നിവ കലര്‍ത്തി കൈകള്‍ മസാജ് ചെയ്യുന്നതും കൈകള്‍ക്കുള്‍ഭാഗം മൃദുവാക്കാന്‍ സഹായിക്കും.

ഇത്തരം മാര്‍ഗങ്ങള്‍ ആഴ്ചയില്‍ രണ്ടു മൂന്നു തവണയെങ്കിലും ചെയ്തു നോക്കൂ. മൃദുവായ കൈ നിങ്ങള്‍ക്കും ലഭിയ്ക്കും.

English summary

Body,Bodycare, Hands, oats, Honey, ശരീരം, ശരീരസംരക്ഷണം, കൈ, ഓട്‌സ്, തേന്‍

Having rough and dry palms is very natural as we are exposed to harsh sunlight, rough weather and chemicals. At the same time, people who tend to work in the kitchen are also at the receiving end when it comes to getting rough palms. Rough weather is also responsible for making your skin dry.
 
 
X
Desktop Bottom Promotion