ഭാരം കുറയ്ക്കുന്നതിന് മുട്ട ഉപയോഗിച്ചുള്ള ഭക്ഷ്യപദ്ധതികള്‍

Subscribe to Boldsky

അമിതഭാരം എങ്ങനെയെങ്കിലും കുറച്ചാല്‍ കൊള്ളാമെന്ന് പലരും ചിന്തിക്കുന്നു. വ്യായാമം തുടങ്ങി വിവിധ തരത്തിലുള്ള ഭക്ഷണക്രമങ്ങള്‍വരെ ഇതിനുവേണ്ടി അനുവര്‍ത്തിച്ചുപോരുന്നു. ഭാരം കൂടിപ്പോകും എന്നതുകൊണ്ട് പല ഭക്ഷണങ്ങളും കഴിക്കാന്‍ പാടില്ല എന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുന്നതുകൊണ്ടുള്ള ദോഷങ്ങളും ഏറെയാണ്. സ്വാഭാവികതയെ വിട്ടുകൊണ്ടുള്ള പല ഭക്ഷണക്രമങ്ങളും നിസ്സാര പ്രശ്‌നങ്ങള്‍ തുടങ്ങി വളരെ ഗൗരവമേറിയ ആരോഗ്യപ്രശ്‌നങ്ങള്‍വരെ സൃഷ്ടിക്കാം.

egg

പുതുതായി എന്ത് പരിശീലിക്കുന്നതിനും മുന്‍പ്, അത് സ്വന്തം ജീവിതശൈലിയുമായും, ആരോഗ്യവുമായും, സാഹചര്യങ്ങളുമായും പൊരുത്തപ്പെടുന്നതാണോ എന്ന് ആദ്യമേതന്നെ തീരുമാനിച്ചുറയ്‌ക്കേണ്ടതാണ്. അതിനുശേഷമാണ് അവയെ അനുഷ്ഠിക്കേണ്ടത്. സാഹചര്യങ്ങള്‍ ഒരുതരത്തിലും പൊരുത്തപ്പെടാതിരിക്കുമ്പോള്‍ എന്തെങ്കിലും ചെയ്യുന്നത് വിപരീതഫലമായിരിക്കും ഉളവാക്കുക. ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതും, എന്നാല്‍ മുട്ടയുമായി ബന്ധപ്പെട്ടതുമായ ഒരു ഭക്ഷണക്രമത്തെയാണ് ഇവിടെ വിവരിക്കുന്നത്.

egg

കാര്‍ബോഹൈഡ്രേറ്റ്‌ കുറഞ്ഞതും, കലോറിമൂല്യം കുറഞ്ഞതും, എന്നാല്‍ മാംസ്യസമ്പുഷ്ടവുമായ ഭക്ഷണ വിഭവങ്ങളാണ് മുട്ടയെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മുട്ടഭക്ഷണ പദ്ധതികള്‍. മാംസപേശികളുടെ നിര്‍മ്മാണത്തിനാവശ്യമായ മാംസ്യത്തിന്റെ അളവില്‍ കുറവുകളൊന്നും ഉണ്ടാകാത്ത തരത്തിലാണ് ഇവയെ രൂപപ്പെടുത്തിയിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ ഇവയിലെ പ്രധാന ഉപഭോഗവസ്തു മാംസ്യത്തിന്റെ (protein) സുപ്രധാന ഉറവിടമായ മുട്ടയാണ്.

മുട്ടഭക്ഷണത്തിന് പല പതിപ്പുകളുമുണ്ട്. ഇതില്‍ ഏതാണ് നിങ്ങള്‍ കഴിക്കുന്നതെങ്കിലും, അതിനോടാപ്പം വെള്ളം മാത്രമേ ഉപയോഗിക്കാവൂ, അതുമല്ലെങ്കില്‍ കലോറിമൂല്യം ഒട്ടുംതന്നെ ഇല്ലാത്ത ഏതെങ്കിലും പാനീയവും ആകാം. വളരെയധികം കാര്‍ബോഹ്രൈഡ്രേറ്റ് അടങ്ങിയതോ, സ്വാഭാവിക പഞ്ചസാര അടങ്ങിയതോ ആയ പല പഴവര്‍ഗ്ഗങ്ങളെയും, റൊട്ടികളെയും, അരിയാഹാരവുമൊക്കെ 14 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ഈ ഭക്ഷണപദ്ധതയില്‍നിന്നും ഒഴിവാക്കിയിരിക്കുന്നു. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ പതിവുപോലെ നിങ്ങള്‍ കഴിക്കും. വെള്ളവും കലോറിമൂല്യം ഒട്ടുംതന്നെയില്ലാത്ത പാനീയങ്ങളുമല്ലാതെ മറ്റൊരുതരം ലഘുഭക്ഷണങ്ങളും ഇതിനിടയില്‍ നിങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.

egg

മുട്ടഭക്ഷണങ്ങളും ഭക്ഷ്യപദ്ധതികളും

മുട്ടഭക്ഷണത്തിന് വിവിധ പതിപ്പുകള്‍ ഉണ്ടെങ്കിലും അവയെല്ലാം പ്രധാനമായും ഒരുപോലെതന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ ദിവസവും നിങ്ങള്‍ മുട്ട കഴിച്ചുകൊണ്ട് തുടങ്ങും, തുടര്‍ന്ന് ആ ദിവസംമുഴുവന്‍ താഴ്ന്ന അളവിന് മാംസ്യം ഉപയോഗിക്കുകയും ചെയ്യും.

ഈ പദ്ധതിയില്‍ താഴ്ന്ന അളവിനുള്ള മാംസ്യത്തിന് വേണ്ടത് എന്തൊക്കെഃ

1. മുട്ട

2. കോഴിയിറച്ചി

3. ടര്‍ക്കി കോഴിയിറച്ചി

4. മത്സ്യം

ഈ പദ്ധതിയില്‍ വേണ്ടുന്ന പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും ഏതൊക്കെഃ

1. മധുരനാരങ്ങ

2. ബ്രോക്കേളി

3. ശതാവരി

4. സുക്കീനി

5. കുമിള്‍

6. ചീര

പരമ്പരാഗതമായി ഉപയോഗിക്കുന്ന മുട്ടഭക്ഷണത്തില്‍ മുട്ടയോ അതുമല്ലങ്കില്‍ താഴ്ന്ന അളവിന് മാംസ്യമടങ്ങിയ ചിക്കനോ മത്സ്യമോ ആയിരിക്കും എല്ലാ ഭക്ഷണത്തിലും നിങ്ങള്‍ ഉള്‍പ്പെടുത്തുന്നത്. കാര്‍ബോഹൈഡ്രേറ്റ്‌ കുറഞ്ഞ പഴവര്‍ഗ്ഗങ്ങളോ പച്ചക്കറിയോ പ്രഭാതഭക്ഷണത്തിലും അത്താഴത്തിലും ഉള്‍പ്പെടുത്തും. ഇത്തരത്തിലുള്ള മാതൃകാ ഭക്ഷ്യപദ്ധതികള്‍ ചുവടെ പറയുന്നതുപോലെ ആകാംഃ

egg

ഭക്ഷ്യപദ്ധതി 1

1. പ്രഭാതഭക്ഷണംഃ രണ്ട് പുഴുങ്ങിയ മുട്ടകള്‍, ഒരു മധുരനാരങ്ങ. അല്ലായെങ്കില്‍ ചീരയും കുമിളും ചേര്‍ത്ത് രണ്ട് ഓംലറ്റുകള്‍.

2. ഉച്ചഭക്ഷണംഃ മൊരിച്ചെടുത്ത കോഴിനെഞ്ചിന്റെ പകുതിയും ബ്രോക്കോളിയും.

3. അത്താഴംഃ മത്സ്യവും പച്ചക്കറികള്‍കൊണ്ടുള്ള സലാഡും.

ഭക്ഷ്യപദ്ധതി 2

മുട്ടയും മധുരനാരങ്ങയും ചേര്‍ന്നതാണ് മറ്റൊരു ഭക്ഷ്യപദ്ധതി. ഈ ഭക്ഷ്യക്രമത്തില്‍ പകുതി മധുരനാരങ്ങ ഓരോ ഭക്ഷണത്തോടുമൊപ്പം കഴിക്കും. ഇത്തരത്തിലുള്ള ഭക്ഷ്യപദ്ധതി ചുവടെ പറയുന്നതുപോലെ ആകാം.

1. പ്രഭാതഭക്ഷണംഃ രണ്ട് പുഴുങ്ങിയ മുട്ടകള്‍, പകുതി മധുരനാരങ്ങ.

2. ഉച്ചഭക്ഷണംഃ മൊരിച്ച കോഴിനെഞ്ച് പകുതി, ബ്രോക്കോളി, പകുതി മധുരനാരങ്ങ.

3. അത്താഴംഃ ആവശ്യത്തിന് മത്സ്യം, പകുതി മധുരനാരങ്ങ.

egg

ഭക്ഷ്യപദ്ധതി 3

മൂന്നാമത്തേതും ഒടുവിലത്തേതുമായ ഭക്ഷ്യപദ്ധതി അധികം പ്രചാരത്തിലില്ലാത്ത ഒരു അറ്റകൈ പ്രയോഗമാണ്. ഈ ഭക്ഷ്യക്രമത്തില്‍ ആളുകള്‍ നന്നായി പുഴുങ്ങിയ മുട്ടകളും വെള്ളവും മാത്രമേ 14 ദിവസത്തേക്ക് കഴിക്കൂ. ഈ ഭക്ഷ്യരീതി ആര്‍ക്കുംവേണ്ടി ശുപാര്‍ശ ചെയ്യുന്നില്ല, കാരണം അത്യധികം അസംതുലിതവും പോഷകക്കുറവ് സൃഷ്ടിക്കുന്നതുമാണ് ഈ ഭക്ഷണപദ്ധതി.

മുട്ടഭക്ഷണ പദ്ധതികളിലെ പാര്‍ശ്വഫലങ്ങള്‍

കാര്‍ബോഹൈഡ്രേറ്റിന്റെ അഭാവം കാരണമായി ഉണ്ടാകുന്ന ഊര്‍ജ്ജരാഹിത്യമാണ് ഭൂരിഭാഗം പേരും അഭിമുഖീകരിക്കേണ്ടിവരുന്ന ഏറ്റവും പൊതുവായതും അനാവശ്യവുമായ പാര്‍ശ്വഫലം. ഈ ഭക്ഷണക്രമം അനുഷ്ഠിക്കുന്നതിന് ഇത് ഒരു വിഘാതമാണ്.

കാര്‍ബോഹൈഡ്രേറ്റ്‌ കുറഞ്ഞതും, എന്നാല്‍ മാംസ്യസമ്പുഷ്ടവുമായ ഒരു ഭക്ഷണക്രമത്തിലേക്ക് പെട്ടെന്ന് മാറുന്നത് ദഹനവ്യവസ്ഥയ്ക്ക് പൊരുത്തപ്പെടുവാന്‍ കഴിഞ്ഞെന്നുവരുകയില്ല. ഓക്കാനം, മലബന്ധം, വായുകോപം, വായ്‌നാറ്റം തുടങ്ങിയവ ഇതിന്റെ ഫലമായി ഉടലെടുക്കാം.

egg

186 ഗ്രാമോളം, മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ശരാശരി ഒരാളിന് വേണ്ടുന്ന അളവിനെക്കാള്‍ 63 ശതമാനം കൂടുതലാണ് മുട്ടയില്‍ കാണപ്പെടുന്ന കൊളസ്‌ട്രോളിന്റെ അളവ്. എന്തായാലും ഗവേഷണഫലങ്ങള്‍ സൂചിപ്പിക്കുന്നത്; ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന കൊളസ്‌ട്രോളിനെയല്ല ഹൃദയാരോഗ്യത്തില്‍ സൂക്ഷിക്കേണ്ടത്, എന്നാല്‍ പൂരിത കൊഴുപ്പുകളെയും സംസ്‌കരിച്ച കൊഴുപ്പുകളെയുമാണ്.

2015 ലെ ഒരു പഠനം വെളിവാക്കുന്നത് ആഴ്ചയില്‍ ആറ് മുട്ടകളില്‍ കൂടുതല്‍ കഴിച്ച പുരുഷന്മാര്‍ക്ക് ഹൃദയസ്തംഭനത്തിന്റെ അപകടനില 30 ശതമാനം കൂടുതലായിരുന്നു എന്നാണ്. മാത്രമല്ല ഇവര്‍ക്ക് രക്തക്കുഴലുകള്‍ അടയുന്നത് കാരണമായുള്ള മസ്തിഷ്‌കാഘാതത്തിന്റെ ഉയര്‍ന്ന സാദ്ധ്യതയും ഉണ്ടായിരുന്നു. എന്നാല്‍ ആറോ അതില്‍ താഴെയോ മുട്ടകള്‍ ആഴ്ചതോറും കഴിച്ചിരുന്ന പുരുഷന്മാരിലും സ്ത്രീകളിലും ഹൃദയാഘാതത്തിന്റെയോ, ഹൃദയസ്തംഭനത്തിന്റെയോ, രക്തക്കുഴലുകള്‍ പൊട്ടി രക്തം പ്രവഹിക്കുന്നതുമൂലം ഉണ്ടാകുന്ന മസ്തിഷ്‌കാഘാതത്തിന്റെയോ ലക്ഷണങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല.

egg

മുട്ടയില്‍ ഒട്ടുംതന്നെ നാരുഘടകങ്ങള്‍ ഇല്ലാത്തതുകൊണ്ട്, ഈ ഘടകം ധാരാളമുള്ള മറ്റ് ഭക്ഷണപദാര്‍ത്ഥങ്ങള്‍ മുട്ടയോടൊപ്പം കഴിക്കുന്നത് വളരെ ശ്രദ്ധിക്കണം. നിങ്ങള്‍ ഇങ്ങനെ ചെയ്യുന്നതിലൂടെ കുടല്‍പ്രവര്‍ത്തനത്തെ താല്‍ക്കാലികമായി മോശപ്പെടുത്തുകയോ, കുടലിലെ നല്ല ബാക്ടീരിയകളെ പട്ടിണിക്കിടുകയോ ചെയ്യുന്നില്ല. കാരണം വളരെക്കാലം ഇങ്ങനെതന്നെ നിലനിറുത്തുവാന്‍ കഴിയുന്ന ഒരു ഭക്ഷണപദ്ധതിയല്ല ഇത്. മിക്ക ആളുകളും നിശ്ചിത സമയപരിധി കഴിയുമ്പോള്‍ പഴയ ഭക്ഷണശീലത്തിലേക്ക് തിരികെപ്പോകും. മിക്കവാറും പഴയ ഭാരം ഇവരില്‍ തിരികെ വരാന്‍ സാദ്ധ്യതയുണ്ടെങ്കിലും പഴയതിനേക്കാള്‍ കൂടുവാന്‍ സാദ്ധ്യതയില്ല. ഇത് ഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന അനാരോഗ്യകരമായ ഭക്ഷണരീതിയാകും.

egg

ഈ ഭക്ഷണരീതി എത്രത്തോളം സുരക്ഷിതമാണ്?

ഭാരം കുറയ്ക്കുന്നതിനുള്ള സുരക്ഷിതമായ മാര്‍ഗ്ഗമാണ് മുട്ടഭക്ഷണം എന്ന് വൈദ്യശാസ്ത്രസമൂഹത്തിന് പൊതുവില്‍ അഭിപ്രായമില്ല. മൂന്നുതരത്തിലുള്ള ഭക്ഷ്യപദ്ധതിയില്‍ ഏത് അവലംബിച്ചാലും ദിവസംതോറുമുള്ള നിങ്ങളുടെ കലോറി അളവ് 1000 ല്‍ താഴെയാകും. ഹാര്‍വ്വാഡിലെ വൈദ്യശാസ്ത്ര വിദ്യാലയത്തിന്റെ അഭിപ്രായത്തില്‍, ആവശ്യമെന്നുകണ്ട് ഒരു ഭിഷഗ്വരന്‍ നിര്‍ദ്ദേശിക്കാത്തിടത്തോളം സ്ത്രീകള്‍ 1200 കലോറിയ്ക്കും, പുരുഷന്മാര്‍ 1500 കലോറിയ്ക്കും താഴെ ആഹരണം നടത്തുന്നത് സുരക്ഷിതമല്ലെന്നാണ്

egg

ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ആഴ്ചയില്‍ ഏഴോ അതില്‍ക്കൂടുതലോ മുട്ടകള്‍ കഴിക്കുന്നത് സാധാരണക്കാരെ സംബന്ധിച്ച് ഹൃദയത്തിന് പ്രശ്‌നങ്ങളൊന്നും സൃഷ്ടിക്കാതെ സുരക്ഷിതമെന്നാണ്. അങ്ങനെ ചെയ്യുന്നത് മസ്തിഷ്‌കാഘാതസാദ്ധ്യത കുറയ്ക്കുമെന്നാണ് പറയുന്നത്. പ്രമേഹരോഗികളായ ചില ആളുകള്‍ക്ക് നേരത്തേ വിശ്വസിച്ചിരുന്നതിനേക്കാളും സ്വതന്ത്രമായി ആഴ്ചയില്‍ 12 ഓളം മുട്ടകള്‍ അവരുടെ കൊളസ്‌ട്രോളിന്റെ അളവിനെയോ, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തെയോ വഷളാക്കാതെ കഴിക്കുവാനാകും എന്ന് 2015 ലെ ഒരു പഠനം സ്ഥിരീകരിച്ച് പറയുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും, മാംസ്യസമ്പുഷ്ടവും കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞതുമായ ഭക്ഷണക്രമം ഹൃദയവാല്‍വുകളുമായി ബന്ധപ്പെട്ട അപകടങ്ങള്‍ക്ക് വലിയ സാദ്ധ്യതയാണെന്ന് മറ്റൊരു പഠനം വ്യക്തമാക്കുന്നു. ഈ പ്രത്യേക പഠനത്തിന്റെ കോട്ടം, എങ്ങനെയുള്ള മാംസ്യ ഉറവിടമാണ്, അതുമല്ലെങ്കില്‍ കാര്‍ബോഹൈഡ്രേറ്റിന്റെ ഉറവിടമാണ് ഇത്തരം പഠനഫലത്തെ സ്വാധീനിച്ചതെന്ന് വ്യക്തമാക്കുന്നില്ല എന്നതാണ്. കുടലിലെ ബാക്ടീരിയയെ പോഷിപ്പിക്കുന്നതിന് എല്ലാ ദിവസവും മതിയായ നാരുഘടകങ്ങള്‍ ഭക്ഷിക്കേണ്ടത് വളരെ നിര്‍ണ്ണായകമായ കാര്യമാണ്. സാധാരണ ഭക്ഷിക്കാറുള്ള പഴവര്‍ഗ്ഗങ്ങളിലും, പയറുവര്‍ഗ്ഗങ്ങളിലും, കടലകളിലും, ധാന്യങ്ങളിലും, പരിപ്പിലുമൊക്കെ നാരുഘടകങ്ങള്‍ മുഖ്യമായും അടങ്ങിയിരിക്കുന്നു എന്നതുകൊണ്ട് മുട്ടഭക്ഷണപദ്ധതിയിലുള്ള ഇതിന്റെ അപര്യാപ്തത സങ്കീര്‍ണ്ണതകള്‍ സൃഷ്ടിക്കാം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  Read more about: health tips ആരോഗ്യം
  English summary

  ഭാരം കുറയ്ക്കുന്നതിന് മുട്ട ഉപയോഗിച്ചുള്ള ഭക്ഷ്യപദ്ധതികള്‍

  In the traditional egg diet, protein from other sources is allowed. The traditional egg diet is the most popular version and is similar to other diets with high protein and low carbohydrates.
  Story first published: Wednesday, April 11, 2018, 17:30 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more