നിങ്ങളുടെ ശരീരത്തിൽ വെളുത്ത പാടുകൾ ഉണ്ടാകുന്നതിന്റെ 7 പ്രധാനപ്പെട്ട കാരണങ്ങൾ

Posted By: Jacob K.L
Subscribe to Boldsky

ശരീര ചർമ്മത്തിൽ വെളുത്തപാടുകൾ ഉണ്ടാവാനുള്ള പ്രധാന കാരണം ചർമ്മത്തിലെ നിറക്കൂട്ടുകളെ നഷ്ടപ്പെടുന്നതാണ്. ശരീരത്തിൽ എവിടെയും പ്രത്യക്ഷപ്പെടുന്ന ചെറുതും വലുതുമായ പാടുകൾ ഓരോരുത്തരിലും വ്യത്യസ്തമായ രീതിയിൽ ഉണ്ടാവുന്നതാണ്.

skin

ചർമ്മത്തിന് നിറവ്യത്യാസം ഉണ്ടാകുന്നത് സാധാരണ ഗതിയിൽ ഒരു ചർമരോഗമായി കണക്കാക്കാം. ഇത് ചിലപ്പോഴൊക്കെ ചർമ്മങ്ങളിൽ വെളുത്ത പാടുകളായും, കറുത്ത പാടുകളായും , ത്വക്കിൽ കണ്ടുവരുന്ന മറ്റു ചില നിറവ്യത്യാസങ്ങളായും കാണപ്പെടാറുണ്ട്. ഇവ സൂചിപ്പിക്കുന്നത് നിറക്കൂട്ടുകൾ നൽകുന്ന ഹോർമോണിന്റെ അളവ് ശരീര ചർമ്മത്തിൽ കാലക്രമേണ കുറഞ്ഞുവരുന്നു എന്നതാണ്. ചെറുതും വലുതുമായ വെളുത്തപാടുകൾ ശരീരത്തിന്റെ പക്ഷേ വിവിധ ഭാഗങ്ങളായ കഴുത്തിലും തോളിലും കൈത്തണ്ടയാലും കണ്ണങ്കാലിലുമൊക്കെ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു.

skin

അവ സാധാരണയായി വേദനയും ചൊറിച്ചിലും അസ്വസ്ഥതയുമൊന്നും ആളുകളിൽ ഉണ്ടാക്കാറില്ല. പക്ഷേ പലരിലും, പ്രത്യേകിച്ച് ഇരുണ്ട ചർമമുള്ളവർക്ക് മാനസികമായും ഉൾക്ലേശം അനുഭവിപ്പിക്കുന്ന ഈ രോഗാവസ്ഥ അവരുടെ ഇരുണ്ട ചർമ്മത്തിന് വൈരുദ്യമായ നിറം നൽകുന്നതുവഴി കൂടുതൽ അരോചകമായി തോന്നപ്പെടുത്താൻ തുടങ്ങും

skin

വെളുത്തപാടുകൾ മനുഷ്യസമൂഹത്തിൽ ആൺ-പെൺ ഭേദമെന്യേ എല്ലാത്തരം ആളുകൾക്കും ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് ഊഷ്മാവ് കൂടുതലായി ഉയർന്നു നിൽക്കുന്ന ശീതോഷ്ണമേഘലകളിൽ താമസിക്കുന്നവർക്ക് ഈ രോഗാവസ്ഥ കൂടുതലായി കണ്ടുവരുന്നു. ശരീരഭാഗങ്ങളിൽ ചിലയിടത്തൊക്കെ പ്രത്യക്ഷപ്പെടുന്ന ഈ വെളുത്ത പാടുകൾ ചിലപ്പോൾ ചൊറിച്ചിലിനേയും കൂടെ കൊണ്ടുവരാം. ഈ അസുഖത്തിന് കാരണമായിത്തീരുന്ന അനവധി കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതും പൊതുവേ കൂടുതലായി കണ്ടുവരുന്നതും പാണ്ടുരോഗമാണ്

skin

പാണ്ടുരോഗം

ചർമ്മത്തിന്റെ പല ഭാഗങ്ങളിലുമായി വളർന്നു വരുന്ന വെള്ള പാടുകൾ പാണ്ട് രോഗത്തിന്റെ സൂചനയായി കണക്കാക്കുന്നു.

കാര്യകാരണങ്ങൾ : ചർമ കോശങ്ങൾക്ക് നിറക്കൂട്ട് നൽകുന്ന മെലാനിൻ എന്ന ഹോർമോണിന്റെ ഉത്പാദനത്തെ ക്ഷയിപ്പിക്കുന്ന അവസ്ഥ മൂലം ഉണ്ടാവുന്നതാണ് പാണ്ടുരോഗം. മെലനോസൈറ്റസ് എന്ന ഗ്രന്ധിയുടെ നാശമാണ് ചർമ്മത്തിൽ ഈ നിറവ്യത്യാസം ഉണ്ടാകുന്നത്. ശരീരത്തിൽ ഇങ്ങനെ ഉണ്ടാവുന്നതിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. എന്നാലും ശരീരത്തിൻറെ പ്രതിരോധകശേഷി കുറയുന്നത് കൊണ്ട് ഇങ്ങനെ ഉണ്ടാകാൻ സാധ്യതയുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

അപായകരമായ കാര്യം : ഏതാണ്ട് രണ്ടു മുതൽ അഞ്ച് മില്യൻ വരെ അമേരിക്കക്കാർ അല്ലെങ്കിൽ യുഎസ് ജനസംഖ്യയുടെ 2 ശതമാനത്തോളം ആളുകൾ പാണ്ടുരോഗം ബാധിച്ചവരാണ്. പാണ്ട് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളായ വെളുത്ത പാടുകൾ ആദ്യത്തെ 10 മുതൽ 30 വർഷങ്ങൾക്കുള്ളിൽ തന്നെ അവരിൽ കാണപ്പെട്ടു വരുന്നു. ആണുങ്ങളും പെണ്ണുങ്ങളും ഉൾപ്പെടെ മനുഷ്യകുലത്തെ ഒട്ടാകെ തുല്യമായ രീതിയിൽ ബാധിക്കപ്പെട്ടിരിക്കുന്നു ഈ അവസ്ഥ

ഉണ്ടാകാനുള്ള കാരണങ്ങൾ:

പാരമ്പര്യമായ ഉണ്ടാകാറുള്ള പാണ്ടുരോഗങ്ങൾ

അകാലനര

പ്രതിരോധശക്തിയെ തകർത്തുകളയുന്ന ഹാഷിമോട്ടോ തൈറോയിഡ് പോലെയുള്ള രോഗാവസ്ഥ

ലക്ഷണങ്ങൾ : ത്വക്കിന്റെ നിറം പലപ്പോഴും മങ്ങിയതായി കാണപ്പെടുന്നു,. കുറച്ച് നാളുകൾ ആയിട്ടും ഒരു വ്യത്യാസവുമില്ലാതെ ഈ നില തുടരുകയാണെങ്കിൽ ശ്രദ്ധിക്കേണ്ടതുണ്ട്.

പാണ്ടുരോഗം കൊണ്ടുണ്ടാവുന്ന ശരീരത്തിലെ വെളുത്ത പാടുകൾ ശരീരത്തിലെ മറ്റ് ചർമ്മ ഭാഗങ്ങളിലേക്കും പകരാൻ കാരണമാകുന്നു. ശരീരത്തിൽ മുറിവ് പറ്റിയ ഭാഗങ്ങളിലോ മറുകുകൾക്ക് അരികിലായോ ഇവ ബാധിക്കപ്പെട്ടേക്കാം. കൺപീലികളിലും തലമുടിയഴകളിലുമൊക്കെ ഇതിന്റെ ലക്ഷണങ്ങളെ നിങ്ങൾക്ക് കണ്ടെത്താൻ കഴിയും. ഒരിക്കൽ നിങ്ങളുടെ ചർമ്മങ്ങളിൽ വെളുത്ത പാടുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയാൽ പിന്നെ യാതൊരു കാരണവശാലും സാധാരണയായ ചർമ നിറത്തിലേക്ക് തിരിച്ചു വരാൻ കഴിയില്ല.

രോഗനിർണ്ണയവും ചികിത്സയും :

വൈദ്യചികിത്സയും ശാരീരിക പരിശോധനയും നടത്തിയതിന് ശേഷം ഡോക്ടർ ഈ രോഗാവസ്ഥയുടെ മൂലകാരണങ്ങളെ വളരെ എളുപ്പത്തിൽ കണ്ടുപിടിക്കുന്നു. ഇങ്ങനെയൊക്കെയായാലും ഒരാൾക്ക് പാണ്ടുരോഗത്തെ പൂർണമായി തടുത്തുനിർത്താനോ ഭേദമാക്കാനോ സാധിക്കുകയില്ല. ചികിത്സയുടെ പ്രധാന ലക്ഷ്യം സൗന്ദര്യവർദ്ധകവസ്തുക്കൾ ഉപയോഗിച്ച് ചർമ്മത്തിന്റെ ശാരീരിക രൂപം മെച്ചപ്പെടുത്തുകയും ബാധിക്കപ്പെടാത്ത ശരീരഭാഗങ്ങളെ സംരക്ഷിക്കുകയും ചെയ്യുക എന്നത് മാത്രമാണ്.

skin

ത്വക്ക് നിറവത്യാസരോഗം

പ്റ്റിരിയാസിസ് അഥവാ ത്വക്ക് നിറവിത്യാസ രോഗം പൊതുവേ നിരവധി ആളുകളിൽ കണ്ടുവരുന്ന ഒരു രോഗലക്ഷണമാണ്. നിരുപദ്രവകരമായ ചർമ്മ വ്യവസ്ഥിതി നിലനിർത്തുന്ന ഈ രോഗാവസ്ഥ ചർമത്തിന്റെ നിറത്തെ മികച്ച രീതിയിൽ ബാധിക്കുന്നു

കാരണങ്ങൾ : മലാസ്സിയ എന്ന ഹോർമോണിന്റെ എണ്ണത്തിൽ ഉണ്ടാവുന്ന കുറവും മൂലം വന്നുചേരുന്ന രോഗാവസ്ഥയാണ് ഇത്. ചില വേളകളിൽ ഇതിൻറെ എണ്ണത്തിൽ വർദ്ധനവ് വരാനും സാധ്യതയുണ്ട്. അത് വെളുത്തതും ഇരുണ്ട ചുവപ്പ് നിറം കലർന്നതുമായ ശരീരചർമ്മം സൃഷ്ടിക്കുന്നതിന് കാരണമാകുന്നു. ഈർപ്പമേറിയതും ചൂടുള്ളതും എണ്ണമയമുള്ളതുമായ ചർമ്മങ്ങളിൽ വളരെ എളുപ്പത്തിൽ ഈ രോഗാവസ്ഥ പടർന്നുപിടിക്കുന്നു. സാധാരണയായി കൈതണ്ടയുടെ മുകളിലും പിൻകഴുത്തിലും അടിവയറ്റിലും കാൽതുടകളിലും ഒക്കെയായി കണ്ടുവരുന്നു ഇതിൻറെ രോഗലക്ഷണങ്ങൾ

സൂക്ഷിക്കേണ്ട ഘടകങ്ങൾ: ഈ രോഗാവസ്ഥയ്ക്ക് കാരണമായി ഭവിക്കുന്ന പ്രധാന കാരണങ്ങളിൽ ചിലത് ചൂടേറിയ അന്തരീക്ഷ വ്യവസ്ഥിതിയും, എണ്ണമയമുള്ള ചർമവും, പോഷകാഹാരക്കുറവും, കൂടുതലായി വിയർക്കുന്ന അവസ്ഥയും, ഗർഭാവസ്ഥയും, സ്റ്റീറോയിഡുകൾ കലർന്ന മരുന്നുകളുടെ ഉപയോഗവും ഒക്കെയാണ്.

ചികിത്സകൾ: ടിർബിനഫൈൻ, ക്ലോട്രിസ്മാസോൾ, അല്ലെങ്കിൽ മൈക്കോണാസോൾ തുടങ്ങിയ ആന്റിബയോട്ടിക്ക് മരുന്നുകൾ ഈ അണുബാധയ്ക്കെതിരെ ചികിത്സിക്കാനായി ഉപയോഗിക്കാവുന്നതാണ്. ഉറങ്ങുന്നതിന് മുൻപേ സെലിനിയം സൾഫൈഡ് അടങ്ങിയിരിക്കുന്ന ഷാംപൂ കൊണ്ട് രോഗഗ്രസ്തമായ ശരീരഭാഗങ്ങളിൽ തേച്ചുപിടിപ്പിക്കുന്നത് ഉത്തമ പരിഹാരമായിരിക്കും. ഉണർന്നെണീക്കുമ്പോൾ ഇത് കഴുകിക്കളയാം. ഇങ്ങനെയുള്ള രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തീർച്ചയായും ഓരോരുത്തരും ഒരു ത്വക്ക് രോഗവിദഗ്ധന്റെ സഹായം തേടേണ്ടത് അത്യാവശ്യമാണ്.

skin

ഇഡിയോപത്തിക് ഗട്ടേറ്റ് ഹൈപോമെലാനോസിസ്

രണ്ട് മുതൽ അഞ്ച് മില്ലിമീറ്റർ വരെ നീളമുള്ള വെളുത്തപാടുകൾ ശരീര ചർമ്മത്തിൽ സ്വാഭാവികമായി പ്രത്യക്ഷപ്പെടുന്ന രോഗാവസ്ഥയാണ് അസിഡിയോപാത്തിക് ഗട്ടേറ്റ് ഹൈപോമെലാനോസിസ്. സാധാരണഗതിയിൽ മിനുസമായ രീതിയിൽ അനുഭവപ്പെടുന്ന ശരീരചർമ്മം പലപ്പോഴും ആളുകളിൽ ശല്യം ഉളവാക്കുന്നു.

വെൺമയാർന്ന ചർമ്മം ഉള്ള സ്ത്രീകളിൽ കൂടുതലായി ഈ ലക്ഷണങ്ങൾ കണ്ടുവരുന്നു. എങ്കിൽകൂടി ഇരുണ്ട ശരീര ചർമ്മമുള്ളവർക്കും ഇത് വരാൻ സാധ്യതയുണ്ട്. സൂര്യനാൽ പ്രതിഫലിക്കുന്ന ശരീരഭാഗങ്ങളായ മുഖത്തിലും കൈത്തണ്ടയിലും തോളിലും കാൽപ്പാദങ്ങളിലുമൊക്കെയാണ് കൂടുതലായും ഇവ പ്രത്യക്ഷമാകുന്നത്

കാരണങ്ങൾ: പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അജ്ഞാതമായ എന്തോ ഒരു കാരണമാണ് ഇതിന് പിന്നിൽ. ഇങ്ങനെയൊക്കെയാണെങ്കിലും പ്രായാധിക്യം മൂലം ശരീര ചർമത്തിൽ പാടുകള് ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ചും 40 വയസ്സിന് ശേഷമുള്ളവർക്ക് . പാരമ്പര്യതരമായ ഘടകങ്ങൾ ഇങ്ങനെ ഉണ്ടാകുന്നതിന് ഒരു പ്രധാന കാരണമാകാം എന്നു കരുതുന്നു.

അപകടസാധ്യത ഘടകങ്ങൾ : സ്ത്രീകൾ, വെണ്മയേറിയ തൊലിപ്പുറം, പാരമ്പര്യ ഘടകങ്ങൾ, വാർധക്യം എന്നിവയൊക്കെ ഈ രോഗാവസ്ഥ കൂടുതലായി വികസിക്കുന്നതിലേക്ക് നയിക്കുന്നു.

നെവസ് ഡൈപ്ഗ്മെന്റോസസ്

ഈ രോഗാവസ്ഥയുടെ സ്വഭാവത്തിൽ നിന്ന് ഇത്തരത്തിലുള്ള ചർമത്തിന്റെ നിറംമാറ്റത്തെ വളരെ എളുപ്പത്തിൽ വിവേചിച്ചറിയാൻ കഴിയും. കാരണം വെളുത്ത പാടുകൾ പ്രത്യക്ഷപ്രമേണ സുസ്ഥിരമായതും നിത്യമായതും ആയിരിക്കും. തൊലിപ്പുറത്ത് കാണപ്പെടുന്ന ചർമം പൂർണ്ണമായും നിറവ്യത്യാസം ഉള്ളതായിരിക്കില്ല. അതുപോലെ തന്നെ ഇവിടെ കാണപ്പെടുന്ന രോമങ്ങൾക്ക് പലപ്പോഴും വെളുത്ത നിറമായിരിക്കുകയും ചെയ്യും.

ഹൈപ്പോഫിഗ്മെന്റേഷൻ

ഹൈപ്പോഫിഗ്മെന്റേഷൻ എന്ന വാക്ക് സൂചിപ്പിക്കുന്നത് ചർമത്തിലെ നിറം നഷ്ടപ്പെടുന്ന അവസ്ഥയെയാണ്. ഇത് സംഭവിക്കുന്നത് ശരീരത്തിൽ മെലനോസൈറ്റസ് (ചർമ്മത്തിന് നിറം നൽകുന്ന കോശങ്ങൾ ) ശൂന്യമാകുമ്പോഴും തൈറോസിൻ എന്ന് വിശേഷിപ്പിക്കുന്ന ശരീരത്തിലെ അമിനോ ആസിഡ് കുറയുമ്പോഴുമാണ്. ഇത് മെലാനിൻ എന്ന പേരിൽ അറിയപ്പെടുന്ന ചർമ്മ പിണ്ഡത്തിന്റെ ഉൽപാദനത്തെ കുറയ്ക്കുന്നു. മെലാനിന്റെ അഭാവത്തിൽ ശരീര ചർമത്തിൽ വെളുത്ത പാടുകൾ ഉണ്ടാകുന്നു

English summary

Causes Of White Spot On your Sin

White spots may occur in people of all races or skin color. They affect both sexes, and are common in people who live in hot, humid climates. Read the causes and symptoms
Story first published: Friday, March 23, 2018, 19:00 [IST]