For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി കൂടുതലുണ്ടെന്നു തോന്നിയ്ക്കാനുള്ള വിദ്യകള്‍

|

ആവശ്യത്തിന് മുടിയില്ലെങ്കിൽ പ്രശ്നമാണ്. മുടി അലങ്കരിക്കാനുള്ള പുതിയ വഴികൾ വരുമ്പോൾ അത് ചെയ്യാൻ പറ്റാതെ വരും.

h

പതിഞ്ഞ മുടി എപ്പോഴും എണ്ണമയമുള്ളതായിരിക്കും. ഇത് സെബേഷ്യസ് ഗ്രന്ഥിയുടെ പ്രവർത്തനം കൂടുതലായതിനാലാണ് ഉണ്ടാകുന്നത്. അങ്ങനെ ഭാരക്കൂടുതൽ കാരണം മുടി താഴേക്ക് നിവർന്നു കിടക്കും. ഇടയ്ക്കിടെ ഷാമ്പൂ ഇട്ടാലെ എണ്ണമയം കുറയൂ.

മുടിയുടെ അളവ് കൂട്ടുക എന്നത് അത്ര വലിയ പ്രശ്നമുള്ളതല്ല. നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന അഞ്ചു വഴികൾ ചുവടെ കൊടുക്കുന്നു.


നിങ്ങൾ മുടി പരിപാലിക്കുന്ന രീതി മാറ്റുക

നിങ്ങൾ മുടി കെട്ടുന്നത് ഒരു പ്രത്യേക രീതിയിലായിരിക്കും. അതിനാൽ മുടി ആ ഭാഗത്തേക്ക്‌ ഒതുങ്ങിക്കൂടും.

അങ്ങനെ നിങ്ങളുടെ തലയോട്ടിയുടെ വശങ്ങളിലൂടെ മുടി താഴേക്കു കിടക്കും. നിങ്ങളുടെ മുടിയുടെ ഇളക്കവും ഓജസ്സും നഷ്ട്ടപ്പെട്ടു വർഷങ്ങളായി അത് തലയുടെ വശങ്ങളിലായി കിടക്കും.

മുടി കൂടുതലുണ്ട് എന്ന് തോന്നിക്കാൻ നിങ്ങളുടെ മുടി പരിപാലന രീതി മാറ്റുക. വശങ്ങളിലൂടെ മുടി ഇടുന്നത് നല്ലത് തന്നെ. എന്നാൽ നിങ്ങൾക്ക് ചേരുന്ന മറ്റു വഴികളും പരീക്ഷിച്ചു നോക്കുക.

ഹെയർ ബാൻഡ് ഇട്ടുകൊണ്ട് ഉറങ്ങുക

ഉറങ്ങുമ്പോൾ മുടി കെട്ടിവയ്ക്കുക. ഒരുപാട് മുറുകെ കെട്ടരുത്. മുടിയുടെ വേര് പൊട്ടിപ്പോകുകയും മുടിക്ക് കേടുപറ്റുകയും ചെയ്യും. മുടി അല്പം ഉയർത്തിക്കെട്ടി ബണ്ണുകൊണ്ട് റോൾ ചെയ്യുക. രാവിലെ തല നിറയെ മുടിയുള്ളതായി തോന്നും.

പിന്നിലേക്ക് മുടി പറത്തുക

തല നന്നായി കുനിഞ്ഞ ശേഷം പിന്നിലേക്ക് മുടി പറത്തുക. മുടിയുടെ വേര് പൊട്ടാതെ ശ്രദ്ധിക്കുക. വേണമെങ്കിൽ കുറച്ചു ബേബി പൌഡർ വേരിൽ പുരട്ടാം. ഇത് എണ്ണമയം കുറയ്ക്കുകയും മുടിയുടെ അളവ് കൂട്ടുകയും ചെയ്യും.

മുടിയുടെ വേരിൽ നിന്നും സ്പ്രേ ചെയ്യുക.

മുടി ചീകുന്നതിനുപകരം മുടിയുടെ വേരിൽ നിന്നും സ്പ്രേ ചെയ്യുകയാണെങ്കിൽ മുടിയുടെ അളവ് കൂടും. മുടി ഒട്ടിയിരിക്കുന്നത് മാറുകയും ഇളകി മറിയുകയും ചെയ്യും.

കേളിംഗ് അയൺ ഉപയോഗിക്കുക

ഇത് ചൂട് ഒട്ടുമില്ലാതെ പതിഞ്ഞ മുടിയെ കൂടുതൽ അളവിലാക്കാൻ സഹായിക്കും. കുറേശെ മുടിയെടുത്തു ക്ലിപ് ചെയ്യുക. രണ്ടു വശങ്ങളിലായി മൂന്നു വീതം ആറു സെക്ഷൻ ഉണ്ടാകും. ഓരോ സെക്ഷനിലും കേളിംഗ് അയൺ ഉപയോഗിക്കുക. താഴെ നിന്നും മുകളിലേക്ക് ചെയ്യുക.

നിങ്ങൾക്ക് നേരത്തെതിനേക്കാൾ അഞ്ചു മടങ്ങു മുടി കാണും. ഇടയ്ക്കിടെ ഷാമ്പു ചെയ്യുക. വേരിലേക്ക് കണ്ടീഷണർ ചെയ്യാതിരിക്കുക. നിങ്ങൾക്ക് യോജിച്ച സ്റ്റയിൽ തെരഞ്ഞെടുക്കുക. ഈ അഞ്ചു വിധത്തിൽ നിങ്ങൾക്ക് മുടിയുടെ അളവ് കൂട്ടാനാകും.

Read more about: haircare
English summary

Simple Volume Building Tricks For Flat Hair

Simple Volume Building Tricks For Flat Hair
X
Desktop Bottom Promotion